മൗനധാര

മൗനധാര
ഉതിർന്നു മൗനധാരയിൽ നിന്നും
ഉണരും സപ്തവീചികളിൽ
ഉയിരിന്റെ ഉണ്മകളിലായി
ഉയർന്നു താഴ്ന്ന താളലയങ്ങളിൽ

ഉരുകുന്ന നാദബിന്ദുവിൽ
ഉണരുന്നു ഉള്ളിലെ നൊമ്പരം
ഉതിരാത്ത സ്വപ്നതീരങ്ങളിൽ
ഉണരുന്നു മോഹത്തിൻ മേഘങ്ങൾ

ഉഴലുന്ന ഓർമ്മപ്പൂക്കളിൽ
ഉരുകുന്നു കാലത്തിൻ നിശ്വാസം
ഉണങ്ങാത്ത കണ്ണുനീർത്തുള്ളിയിൽ
ഉഴുതുമറിച്ച ഹൃദയവേദന

ഉലയുന്ന കാറ്റിൻ ചിറകുകളിൽ
ഉലഞ്ഞുപോകും ഓർമ്മകളിൽ
ഉദിക്കുന്നൊരു പുലരിപോലെ
ഉണരട്ടെ പ്രതീക്ഷതൻ നാളം

ഉഴലുന്ന സ്വരവീചികളിൽ
ഉലഞ്ഞ മനസ്സൊരു ശാന്തിയാകും
ഉണ്മയുടെ പാത തെളിയുമ്പോൾ
ഉയിരിനു പുതുജന്മമാകും


രചന: ജീ ആർ കവിയൂർ
13 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ