വിരഹത്തിന്റെ മധുരം

വിരഹത്തിന്റെ മധുരം 
ഉള്ളു തകർന്നൊരു നോവിൻ മധുരം
മെല്ലെ തലോടി ഉണർത്തുന്നു വീണ്ടും.
വാക്കു തെറ്റിച്ചൊരു പ്രിയതമൻ തൻ ഓർമ്മ
കാറ്റിന്റെ കൈകളിൽ എത്തുന്നു വീണ്ടും.

പെയ്യാതെ പോയൊരു കാർമുകിൽ പോലെ
കണ്ണീരണിഞ്ഞു നീ നിൽക്കുന്നതെന്തേ?
മായാത്ത മുറിവുകൾ തന്നകന്നിട്ടും
നെഞ്ചിലെ സ്നേഹം മരിക്കാത്തതെന്തേ?

മറക്കുവാനായി പ്രാർത്ഥിച്ച നേരം
ആ മുഖം മാത്രം തിളങ്ങി നിൽപ്പൂ.
ചോദിക്കാൻ ശേഷിച്ചൊരാ നോവും
പുഞ്ചിരിയായ് എന്നെ പൊതിയുന്നു മെല്ലെ.

പാതിവഴിയിൽ നിലച്ചൊരീ പാട്ടിൽ
കാലം കുറിച്ചൊരു വിരഹത്തിൻ താളം.
മാഞ്ഞുപോയാലും പിരിഞ്ഞൊരാ കാലം
നീ തന്ന നോവിനെ സ്നേഹിക്കുമെന്നും.

രചന: ജീ ആർ കവിയൂർ
22 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം