നീലിമേ

നീലിമേ
നീലാഞ്ജന മിഴിയാർന്നവളെ
നീലിമേ നിന്നെ കാണും തോറും
നിഴലിക്കുന്നു ഉള്ളിലാകെ മധുരം
നിറനിലാവിന്റെ ചാരുത നിറഞ്ഞവളെ

നിന്റെ കാൽച്ചിലമ്പൊലിക്കായ് കാതോർത്തു
നിലാവിൻ വഴിയിലായ് കാത്തുനിൽക്കും
നനവാർന്ന കാറ്റിലൊരു ഗാനം പോലെ
നീ വരുമെന്നുള്ള മോഹം നിറയും

പൂവിൻ ഇതളുകളിൽ മഞ്ഞായി വീഴും
പൂങ്കാറ്റിലൊരു നാദമായി മാറും
താരകമിഴികളാൽ നോക്കുന്ന രാവിൽ
താഴെ ഇറങ്ങുമോ നീ ചന്ദ്രകാന്തമായി

അകലെയാണെങ്കിലും അരികിലായ് തോന്നും
അഴകിൻ തിരമാല ഹൃദയത്തിൽ തൊടും
മൗനത്തിൻ വീണയിൽ തന്ത്രികൾ മീട്ടും
മധുരമായൊരു ഗീതമായ് നീയൊഴുകും

രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം