രാക്കാറ്റേറ്റൊരു സന്ധ്യ
രാക്കാറ്റേറ്റൊരു സന്ധ്യ
രാക്കാറ്റേറ്റൊരു രാവിൻ
തോളിൽ ചാഞ്ഞു
ഉറങ്ങുന്ന സന്ധ്യേ, ഇനി നിന്നെ
ഉണർത്തുവാൻ പകൽ വന്നിടുമോ?
നിലാവിന്റെ നിഴലുകളേറ്റു
കനവുകൾ കണ്ടു നീയറിഞ്ഞുവോ?
കദനത്തിൻ നോവുമായി
നിദ്രവിട്ടുണർന്നു വന്നിടുമോ?
വിരഹത്തിൻ വീഥിയിൽ തനിയെ
വിതുമ്പുന്ന ഹൃദയം കേട്ടുവോ?
മറന്നുപോയൊരു സ്നേഹത്തിൻ
മധുരം തേടി നീ വന്നിടുമോ?
അകലെയേതോ താരകമിന്നും
അഴിയാത്തൊരു കഥ പറയുന്നുവോ?
മറവിയുടെ മൂടൽമഞ്ഞിനുള്ളിൽ
മനസ്സിൻ ദീപം തെളിഞ്ഞിടുമോ?
രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)
Comments