വിരഹത്തിന്റെ കാറ്റ്

വിരഹത്തിന്റെ കാറ്റ്
അഗ്നിക്കു കാറ്റുപോലെയാണ്
പ്രണയത്തിന് വിരഹവും,
അകന്നുപോകും തോറും ഉള്ളിൽ
അറിയാതെ തീ പടരും.

ചെറിയൊരു സ്നേഹമെങ്കിൽ
കാറ്റിൽ കെട്ടുപോകും,
ആഴത്തിൽ വേരുള്ളതെങ്കിൽ
കൂടുതൽ ആളിക്കത്തും.

അകലങ്ങൾ കൂടുമ്പോഴും
അടുപ്പം കുറയണമെന്നില്ല,
കാണാത്ത നേരങ്ങളിലാണ്
ബന്ധം വളരുന്നത് പലപ്പോഴും.

അകലം ഒരു കാറ്റായി
ബന്ധത്തെ പരീക്ഷിക്കുമ്പോൾ,
കെട്ടുപോകാത്ത നെഞ്ചിലെ തീ
കൂടുതൽ തെളിഞ്ഞു നിൽക്കും.

രചന: ജീ ആർ കവിയൂർ
19-09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം