സ്നേഹവെളിച്ചം
സ്നേഹവെളിച്ചം
ജീവിതവഴിയിൽ വന്നവർ,
സ്നേഹമഴയായ് നിന്നവർ,
മനസ്സിൻ താളിൽ മായാതെ
മധുരഗാനമായ് നിറയട്ടെ…
പുലരിത്തെന്നലായ് വന്നവർ,
പൂവിൻ സുഗന്ധമായ് നിന്നവർ,
കണ്ണിലെ കനവായ് മാറാതെ
കാതിൽ കുളിർനാദമായ് ഒഴുകട്ടെ…
കാറ്റിലുലയാത്ത ദീപമായ്,
കെടാതെ കാത്തൊരു നാളമായ്,
ആളിക്കത്താതൊരു സ്നേഹമായ്
അകതാരിൽ എന്നും തെളിയട്ടെ…
കാലം കടന്നാലും മായാതെ,
ദൂരം വന്നാലും അകലാതെ,
നന്മയുടെ നീരായ് നിറഞ്ഞവർ
മനസ്സിൽ എന്നും പുഞ്ചിരിക്കട്ടെ
രചന: ജീ ആർ കവിയൂർ
11 -09-2026
(തിരുവല്ല, കവിയൂർ)
Comments