ഓർമ്മകൾ മേയുന്ന മേട്ടിൽ

ഓർമ്മകൾ മേയുന്ന മേട്ടിൽ
ഓർമ്മകൾ മേയുന്ന മേട്ടിൽ
ഒഴുകും പുഴയോരത്ത് നിന്ന്
ഒഴിയാത്ത നോവുമായി നിന്നെ
ഓരോ നിമിഷവും തേടുന്നു ഞാൻ

വഴിയരികിൽ വീണൊരു പൂവിൻ
വാടാത്ത ഗന്ധം പോലെ നീ
വാക്കുകൾ മാഞ്ഞുപോയെങ്കിലും
വരികളിൽ ശേഷിക്കുന്നു നീ

പഴയൊരു താളിൻ ഇടയിൽ
മറന്നുപോയൊരു കുറിപ്പായി
തൊടാതെ പോയൊരു സ്വപ്നം
തുടിക്കുന്നുവെൻ വിരൽത്തുമ്പിൽ

കാലം കടന്നുപോയിട്ടും
കാണാതെ പോയൊരു സാന്നിധ്യം
വാതിൽ തുറന്നിടാതെ തന്നെ
വരവറിയിക്കുന്നു ഉള്ളിൽ

ഒടുവിൽ പിരിഞ്ഞ വഴികൾ
ഒന്നാകുമെന്നൊരു വിശ്വാസം
പറയാതെ വെച്ച പ്രണയം
പാതിവഴിയിൽ തീരില്ലല്ലോ

രചന: ജീ ആർ കവിയൂർ
23 -09-2026
(തിരുവല്ല, കവിയൂർ) 


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ