തിരകൾക്കറിയുമോ വേദന
തിരകൾക്കറിയുമോ വേദന
തീരങ്ങൾ തോറും അലയടിക്കും
തിരകൾക്കറിയുമോ വേദന...
തീരാത്ത മോഹങ്ങൾ ഉള്ളിലൊതുക്കി
തേങ്ങിക്കരയുന്നു സാഗരം...
പാതിവഴിയിൽ തകർന്നടിയുവാൻ
പാഞ്ഞടുക്കുന്നു മണൽത്തട്ടിലേക്ക്,
ഉള്ളം തുറക്കാതെ ചിതറിവീഴുമ്പോൾ
ഉപ്പുനീർക്കണ്ണീരൊഴുകുന്നു മൂകം...
കരതേടിയെത്തുന്ന തിരയോടൊപ്പം
കഥയേറെയുണ്ട് പറയുവാനായ്,
തഴുകിയുണർത്തിയ തീരമതൊന്നും
തന്നെ ചേർത്തില്ലെന്നോ വേദനയായ്...
നിഴലുകൾ മായുന്ന സന്ധ്യാതീരത്ത്
നിശ്ശബ്ദമാകുമീ കാറ്റിൻ വിലാപം,
തൊട്ടുരുമ്മീടുവാൻ മോഹിച്ചു വീണ്ടും
വിട്ടൊഴിഞ്ഞോടുമീ ജന്മശാപം...
തീരങ്ങൾ തോറും അലയടിക്കും
തിരകൾക്കറിയുമോ വേദന...
ജീ ആർ കവിയൂർ
17 09 2026
(തിരുവല്ല, കവിയൂർ)
Comments