അല്ലയോ ഹൃദയമേ

അല്ലയോ ഹൃദയമേ
അല്ലയോ ഹൃദയമേ
അറിയുന്നു ഞാൻ നിൻ
ആഴത്തിലുള്ള വേദന
ആത്മനിവേദനങ്ങളൊക്കെ
അഴിയുന്നു അടുക്കുംതോറും

മൗനമായ് നീയിന്നും
മറച്ചുവയ്ക്കുന്നുവെങ്കിലും
മിഴിനീരിൻ ഭാഷയിൽ
മനസ്സിൻ നൊമ്പരമൊക്കെയും
പതിയുന്നു പതിയുന്നു

പറയാതെ പോയൊരു
മധുരമാം നിമിഷങ്ങൾ
പിരിയാതെ കൂടെവന്ന്
പകലിരവുകൾ തീർക്കുമ്പോൾ
തളരുന്നു തനിച്ചായി

ഓർമ്മകൾ പൂക്കുന്ന
വഴിയരികിൽ ഇന്നും നീ
കാത്തുനിൽക്കുന്നതെന്തേ
തിരികെ വരാത്തൊരു സ്വപ്നത്തെ
തിരയുന്നു നീയിങ്ങനെ

രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം