സാഗര സമാഗമം
സാഗര സമാഗമം
തിരയും തീരവും തമ്മിൽ കണ്ടുവത്രെ,
തീരാത്ത പരിഭവം പറഞ്ഞുവത്രെ,
മൗനത്തിനുള്ളിൽ വാക്കുകൾ കനലായി,
പിരിയുവാൻ ഒടുവിൽ തീരുമാനിച്ചുവത്രെ.
എന്തോ പഴയ കണക്കുകൾ തീർക്കുവാനായി,
എവിടെയോ നഷ്ടപ്പെട്ട നാളുകൾ തേടി,
കണ്ണുനീരിൻ നനവോടെ കടൽ പിൻവാങ്ങി,
കരയാകട്ടെ നിശ്ചലമായി നിന്നുവത്രെ.
അകലുന്ന വേളയിൽ തിരിഞ്ഞുനോക്കാതെ,
അസ്തമയ സൂര്യൻ സാക്ഷിയായ് നിന്നു,
പറയാതെ പോയൊരു സ്നേഹത്തിൻ കഥ,
ചിപ്പിക്കുള്ളിൽ മുത്തുപോൽ കിടന്നുവത്രെ.
കണ്ടവരൊക്കെയും പലതും പറഞ്ഞു,
കേട്ടവരാരും സത്യം അറിഞ്ഞില്ല,
അവരുടെ വേർപാട് ഞാൻ കണ്ടതുമില്ല,
എങ്കിലും കടലിന്ന് ഇന്നും നൊമ്പരമുണ്ട്.
രചന: ജീ ആർ കവിയൂർ
15 -09-2026
(തിരുവല്ല, കവിയൂർ)
Comments