Posts

Showing posts from September, 2026

മായയുടെ കയറും കർമ്മത്തിന്റെ വഴിയും

Image
മായയുടെ കയറും കർമ്മത്തിന്റെ വഴിയും മായയുടെ മിഴികളിൽ മനുഷ്യൻ മയങ്ങുന്നു, കാണുന്നതെല്ലാം സ്വന്തമെന്ന് കരുതി നടന്നു പോകുന്നു. പൊന്നിന്റെ തിളക്കത്തിൽ പാതകൾ മറക്കുന്നു, നാളെയെന്തെന്നറിയാതെ ഇന്നിനെ തേടി ഓടുന്നു. കിട്ടിയതിൽ മോഹം, പോയതിൽ ദുഃഖം, ‘എന്റേത്’ എന്ന ചിന്തയിൽ കെട്ടുന്നു കുരുക്കുകൾ. കർമ്മത്തിന്റെ കൈകളാൽ വിത്തുകൾ വിതയ്ക്കുന്നു, കാലത്തിന്റെ മണ്ണിൽ അവ ഫലമായി മടങ്ങുന്നു. നന്മ വിതച്ചിടുമ്പോൾ പൂവായി വിരിയുന്നു, തിന്മ വിതച്ച മണ്ണിൽ മുൾച്ചെടി വളരുന്നു. കിട്ടാത്തതിനെ തേടി കൈവശമുള്ളത് മറക്കുന്നു, കടന്നുപോകും നിമിഷങ്ങൾ കാറ്റുപോലെ പറക്കുന്നു. ആഗ്രഹത്തിന്റെ നൂലിഴ ഹൃദയത്തെ ബന്ധിക്കുന്നു, അറിവില്ലായ്മയുടെ തിരശ്ശീല കാഴ്ചയെ മറയ്ക്കുന്നു. ജനനമെന്ന വാതിൽ തുറന്ന് യാത്ര വീണ്ടും തുടങ്ങും, ചെയ്തതിന്റെ നിഴൽപോലെ ഫലവും കൂടെ വരും. ബന്ധങ്ങളെ തള്ളേണ്ടതില്ല, ബന്ധനത്തെ തിരിച്ചറിയണം; ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല, മോഹത്തെ നിയന്ത്രിക്കണം. ചെയ്തതിനെ ഭയക്കാതെ ചിന്തകളെ ശുദ്ധമാക്കണം; അഹങ്കാരത്തിന്റെ തിരമാല അടങ്ങുമ്പോൾ ശാന്തിയാകും. അകത്തെ വെളിച്ചം തെളിഞ്ഞാൽ അറിവിന്റെ വാതിൽ തുറക്കും, പുറത്തെ ലോകം മാറാതെ കാണുന്ന കണ...

സന്ധ്യയിൽ നിന്ന് പുലരിയിലേക്ക്

Image
സന്ധ്യയിൽ നിന്ന് പുലരിയിലേക്ക്  നിറമാർന്ന സന്ധ്യയിൽ മെല്ലെ നിഴലായി മാറുന്ന കിരണങ്ങളെ, പകലിന്റെ ചൂടിൽ തളർന്നുപോയ പാതകൾ തേടുന്നു നിൻ തണലിനെ. കൂടൊഴിയുന്ന കിളികളുടെ പാട്ടിൽ പിരിയുവാനൊരു നൊമ്പരം കേൾക്കാം, അസ്തമയ സൂര്യന്റെ ചുവപ്പിൽ പഴയൊരു ഓർമ്മ വീണ്ടും തെളിയാം. നിലാവിന്റെ നേർത്ത വെളിച്ചത്തിൽ നിശയുടെ വാതിൽ പതിയെ തുറക്കുന്നു, താരങ്ങൾ മിഴികൾ ചിമ്മുമ്പോൾ മൗനം ഒരു പാട്ടായി മാറുന്നു. കാറ്റിന്റെ ചിറകിലേറി മെല്ലെ രാത്രിയുടെ ഗന്ധം പടരുന്നു, ഉറങ്ങാത്ത ചില സ്വപ്നങ്ങൾ മനസ്സിന്റെ താളിൽ ഉണരുന്നു. ഇരുളിന്റെ കൈകൾ നീളുമ്പോഴും ആകാശം നക്ഷത്രം കാത്തിരിക്കുന്നു, ഒരു ദിനം മാഞ്ഞുപോകുമ്പോഴും പുതിയൊരു പുലരി പിറക്കുന്നു. രചന: ജീ ആർ കവിയൂർ 28 -09-2026 (തിരുവല്ല, കവിയൂർ)

താണ്ഡവനാദം

Image
താണ്ഡവനാദം ഓം നമഃ ശിവായ... ശിവ ശിവ ശിവായ ഹര ഹര മഹാദേവാ... ഹര ഹര ശംഭോ ഓം നമഃ ശിവായ... ശിവ ശിവ ശിവായ താണ്ഡവമൂർത്തേ... മഹാദേവ ശംഭോ ജടയിൽ ഗംഗയൊരു വെള്ളിമിന്നലായി ജടയിൽ ചന്ദ്രനൊരു പൂനിലാവായി നെറ്റിയിലെ കണ്ണൊരു തീക്കതിരായി കൈലാസനാഥൻ താണ്ഡവമാടി ഡമരു മുഴങ്ങും ധിം ധിം ധിമികി ദിക്കുകൾ മുഴങ്ങും ഹര ഹര ശിവശിവ പാദം പതിക്കുമ്പോൾ ഭൂമി വിറയ്ക്കും നാദം ഉയരുമ്പോൾ ലോകം ഉണരും ഹര ഹര മഹാദേവാ... ഹര ഹര ശംഭോ രുദ്രതാളമേ... രൗദ്രനാദമേ ഹര ഹര മഹാദേവാ... ഹര ഹര ശംഭോ നടരാജാ... നമോ നമഃ ശിവായ ത്രിശൂലം മിന്നും ത്രികാലവേളയിൽ തീക്കനൽ ചിതറും തിരുനടനത്തിൽ കാലത്തിന്റെ ചങ്ങല തകർന്നുവീഴും കാലകാലനായി നീ ചിരിച്ചിടുന്നു അഗ്നി പടരും ആകാശവീഥിയിൽ അന്ധകാരം വീഴും ദിക്കിൻ കരയിൽ സംഹാരനൃത്തത്തിൻ ഓരോ ചുവടിലും സൃഷ്ടിയുടെ വിത്തുകൾ മുളച്ചുയരും ഹര ഹര മഹാദേവാ... ഹര ഹര ശംഭോ രുദ്രതാളമേ... രൗദ്രനാദമേ ഹര ഹര മഹാദേവാ... ഹര ഹര ശംഭോ നടരാജാ... നമോ നമഃ ശിവായ ഭസ്മമണിഞ്ഞൊരു ഭക്തപ്രിയനേ ഭവഭയമകറ്റും ഭവഹരനേ വിഷം കുടിച്ചൊരു നീലകണ്ഠനേ വിളിച്ചാൽ ഓടിയെത്തും ശിവശംഭോ കൈയിൽ ഡമരു... ഹൃദയത്തിൽ പ്രണവം നെറ്റിയിൽ മൂന്നാം കണ്ണിൽ ജ്വാല പാദത്തിൽ ഭൂമി... ശ്വാസത്ത...

കണ്മദപ്പൂവിൻ ഗാനം

Image
കണ്മദപ്പൂവിൻ ഗാനം  കണ്മദപ്പൂവിൻ ഗന്ധവുമായ് വരും കാറ്റേ, നീ കേട്ടുവോ രാക്കുയിലിൻ ഗാനം? കണ്മദപ്പൂവിൻ ഗന്ധവുമായ് വരും കാറ്റേ, നീ കേട്ടുവോ രാക്കുയിലിൻ ഗാനം? കദനമാർന്ന വിരഹത്തിൻ രാഗം പോലെ കാതിൽനിന്നും കരളിലേക്ക് ആഴ്ന്നിറങ്ങുന്നു. മനസ്സിന്റെ തീരത്ത് നീ വന്നു നിന്നു, മറഞ്ഞുപോയൊരു സന്ധ്യയായ് നീ മാറി, നിലാവിൻ കണങ്ങളായ് ഓർമ്മയിൽ വീണു, നിറമാർന്ന സ്വപ്നമായ് കണ്ണുകളിൽ തിളങ്ങി. കദനമാർന്ന വിരഹത്തിൻ രാഗം പോലെ കാതിൽനിന്നും കരളിലേക്ക് ആഴ്ന്നിറങ്ങുന്നു. നിശാഗന്ധിപ്പൂവായി ഓർമ്മയിൽ നിറഞ്ഞു, മറന്നുവെന്നെന്നോണം മൗനം പൂണ്ടാലും, തഴുകിയൊരു കുളിർതെന്നലായ് നീയൊഴുകി, തൊടാതെ പോയൊരു സ്പർശമായ് നീയുണർന്നു. കദനമാർന്ന വിരഹത്തിൻ രാഗം പോലെ കാതിൽനിന്നും കരളിലേക്ക് ആഴ്ന്നിറങ്ങുന്നു. വിരിയാത്ത മോഹങ്ങൾ വീണുടഞ്ഞ രാവിൽ, വിളിക്കാതെ വന്നൊരു സ്വപ്നമായ് നീ നിന്നു, അകലെയാണെങ്കിലും അരികിലായ് തോന്നും, അഴിയാത്ത മധുരനൊമ്പരമായ് ഉള്ളിൽ നീയുണ്ട്. കണ്മദപ്പൂവിൻ ഗന്ധവുമായ് വരും കാറ്റേ, നീ കേട്ടുവോ രാക്കുയിലിൻ ഗാനം? കദനമാർന്ന വിരഹത്തിൻ രാഗം പോലെ കാതിൽനിന്നും കരളിലേക്ക് ആഴ്ന്നിറങ്ങുന്നു. കണ്മദപ്പൂവിൻ ഗന്ധവുമായ് വരും കാറ്റേ, നീ ക...

മനസ്സിന്റെ താളുകൾ

Image
മനസ്സിന്റെ താളുകൾ മനസ്സിന്റെ താളുകൾ മറനീക്കിയപ്പോൾ, മറന്ന വാക്കുകൾ മൊഴിയുവാൻ ആവുന്നില്ല; ഇനിയെന്ത് എഴുതേണ്ടു എന്ന് ചിന്തിച്ചിരിക്കുമ്പോൾ, മൗനം വന്നു മെല്ലെ മടിയിൽ ഇരിക്കുന്നു. പറയാതെ പോയൊരു വേദനയുടെ നിഴൽ, പഴയൊരു സ്നേഹത്തിൻ ചൂടുള്ള ഓർമ്മ, തൊടാതെ കിടന്നൊരു സ്വപ്നത്തിന്റെ തുണ്ട്— എല്ലാം കൂടി വന്ന് വരികളാകുന്നു. മഷി തീർന്ന തൂലികയും കാത്തിരിപ്പിലുണ്ട്, വാക്കുകൾ തേടുന്നൊരു ഹൃദയവും കൂടെ; എഴുതിയത് മായുമ്പോൾ വീണ്ടും തെളിയുന്നു, മനസ്സിൽ ഒളിപ്പിച്ച ചില സത്യങ്ങൾ. ഒടുവിൽ താളുകളിൽ വാക്കുകളില്ലെങ്കിലും, വായിച്ചറിയുന്നൊരു മൗനം ശേഷിക്കും; എഴുതാതെ പോയതും കവിതയായ് മാറും— ഹൃദയം തുറന്നാൽ അക്ഷരങ്ങൾ പിറക്കും. രചന: ജീ ആർ കവിയൂർ 28 -09-2026 (തിരുവല്ല, കവിയൂർ)

യാത്ര

Image
യാത്ര പിറന്ന നാൾ മുതൽ പാതയിലാണു നാം, അറിയാത്ത ദൂരങ്ങൾ തേടിയലയുന്നു നാം. അമ്മയുടെ വിരലിൽ പിടിച്ചൊരു കാലം, അച്ഛന്റെ നിഴലിൽ വളർന്നൊരു കാലം. പിന്നെ സ്വപ്നങ്ങൾ ചിറകുകൾ വിരിച്ചു, ആകാശം തേടി മനസ്സുകൾ പറന്നു. വഴിയിൽ മുള്ളുകൾ, വഴിയിൽ പൂക്കൾ, വീഴ്ചയിൽ പാഠങ്ങൾ, വിജയത്തിൽ ചിരികൾ. കൂടെ വന്നവർ ചിലർ കൈവഴിയിൽ പിരിഞ്ഞു, കാത്തിരുന്നവർ ചിലർ കാലത്തിൽ മറഞ്ഞു. നഷ്ടങ്ങളുടെ ചൂടിൽ നാം കരുത്താർജിച്ചു, കണ്ണീരിൻ ഉപ്പിൽ ജീവിതം പഠിച്ചു. തോറ്റെന്നു തോന്നിയ നിമിഷങ്ങൾ പലതും നാളെയുടെ വഴിയിൽ വെളിച്ചമായി. ദൂരം പിന്നിട്ടു ലക്ഷ്യം തേടുമ്പോൾ, മുന്നിലെ വഴിയല്ല— പിന്നിലെ പാതയാണ് നമ്മോടു സംസാരിക്കുക. അപ്പോൾ അറിയും— ലക്ഷ്യത്തിലെത്തുക മാത്രം ജീവിതമല്ലെന്ന്; ഓരോ ചുവടും നമ്മെ മാറ്റിയെടുത്ത കഥയാണെന്ന്. ഒടുവിൽ ലക്ഷ്യത്തിന്റെ വാതിൽ തുറക്കുമ്പോൾ, യാത്ര ചോദിക്കും— “നീ എത്തിയോ?” എന്നല്ല, “നീ മനുഷ്യനായി എത്തിയോ?” എന്നാണ്. രചന: ജീ ആർ കവിയൂർ 28 -09-2026 (തിരുവല്ല, കവിയൂർ)

ഒരുമയുടെ വഴിയിൽ

Image
ഒരുമയുടെ വഴിയിൽ വഴികൾ പലതായാലും ലക്ഷ്യം ഒന്നാകുമ്പോൾ കൈകൾ കോർത്തു നടക്കാം പുതിയൊരു പുലരിയിലേക്ക്. കാറ്റിന്റെ കൈപിടിച്ച് പൂക്കളെ തഴുകിപ്പോകാം വെയിലിന്റെ ചൂടിലും തണലായി മാറാം. പറയാതെ പോയ വാക്കുകൾ പുഞ്ചിരിയിൽ ചേർത്തുവെക്കാം കഴിഞ്ഞുപോയ വേദനകൾ കാറ്റിനൊപ്പം മറക്കാം. നാളെയെ ഭയപ്പെടാതെ ഇന്നിനെ സ്നേഹിച്ചുകൊണ്ട് ഒരുമയുടെ വെളിച്ചത്തിൽ നമുക്കൊരു ലോകം തീർക്കാം. രചന: ജീ ആർ കവിയൂർ 27-09-2026 (തിരുവല്ല, കവിയൂർ)

നാട്ടുവഴിയിലെ കാഴ്ച്ചകൾ

Image
നാട്ടുവഴിയിലെ കാഴ്ച്ചകൾ പുഴയോര വീടിന്റെ ജാലകവാതിൽക്കൽ   മഴവില്ലുപോലെന്റെ കണ്ണുകൾ നീളുന്നു,   തെങ്ങോലയാടുന്ന കായലിൽ നോക്കിക്കൊണ്ട്   വെറുതേയിരിക്കുവാൻ എന്തൊരു ഭംഗി!   ഇലകളാടും കുളിർകാറ്റിലൂടൊന്നു   മലയാള നാടിന്റെ ഗന്ധം തുളുമ്പുന്നു,   വെള്ളം തുഴഞ്ഞൊരു കെട്ടുവള്ളം പാഞ്ഞുപോയ്‌   വെൺപ്രാവുകൾ മേലെ വട്ടമിട്ടു പറക്കുന്നു.   പഴമ തുളുമ്പുന്ന ഇല്ലത്തെ കോലായിൽ   പച്ചപ്പിൻ ചന്തം വിടർന്നുനിൽക്കുന്നു,   പാടവരമ്പത്തെ പാട്ടിന്റെ ഈണത്തിൽ   പൂവുകൾ പോലും തലയാട്ടി നിൽക്കുന്നു.   ഓർമ്മകൾ തൻ പായ്മരക്കപ്പൽ   ഈ മനോഹര തീരത്തു കാത്തുനിൽക്കുന്നു,   കാൽവെയ്പ്പുപോലെന്റെ കവിതയിൽ മായാതെ   കേരള നാടിന്റെ ദൃശ്യങ്ങൾക്കു എന്തൊരു ഭംഗി! രചന: ജീ ആർ കവിയൂർ 27-09-2026 (തിരുവല്ല, കവിയൂർ)

മേഘങ്ങളുടെ ആന (ഐരാവതം)

Image
മേഘങ്ങളുടെ ആന (ഐരാവതം) നീലവാനത്തിൻ നീലിമയുള്ളിൽ വെൺമേഘക്കൂട്ടങ്ങൾ മേയുന്ന നേരം, ഇന്ദ്രന്റെ ദിവ്യഗജം ഐരാവതം വാനവീഥിയിൽ മന്ദം വരുന്നു. വെൺമേഘപ്പൂക്കൾ ചേർത്തൊരു ദേഹം, വെൺനിലാവിൻ തിളക്കമണിഞ്ഞൊരു രൂപം, അഭ്രമാതംഗമായ് ആകാശവഴിയിൽ മന്ദമന്ദമായി നീങ്ങുന്നു മേഘം. വെള്ളിത്തുമ്പിക്കൈ നീട്ടിയുയർത്തി കുളിർമഴമുത്തുകൾ കോരിച്ചൊരിയാൻ, ഭൂമിതൻ ദാഹമകറ്റുവാനായി ആനന്ദവർഷമായ് പെയ്തിറങ്ങുന്നു. അഞ്ചു ശിരസ്സുകൾ ദിക്കുകൾ കാത്ത്, ദിവ്യശക്തിയാൽ ലോകം നിറച്ച്, പാലാഴിത്തിരകളിൽ പിറന്ന നാൾമുതൽ സ്വർഗ്ഗപ്രതാപമായ് വാഴുന്നു നിത്യം. കാർമേഘക്കൂട്ടങ്ങൾ തേരിലേറി ആകാശവീഥിയിൽ യാത്ര പോകുമ്പോൾ, ഐരാവതത്തിൻ പദനാദമെന്നോണം ഇടിമുഴക്കങ്ങൾ മുഴങ്ങുന്നു ദൂരെ! മേഘത്തിൻ മാറിലെ വെൺമയിലായി, മഴത്തുള്ളിപ്പാട്ടിൻ താളമായ് നീ, ദേവേന്ദ്രവാഹന ദിവ്യഗജമേ, വാനത്തിൻ വിസ്മയമല്ലോ ഐരാവതമേ! രചന: ജീ ആർ കവിയൂർ 27-09-2026 (തിരുവല്ല, കവിയൂർ)

മഹാഭാരതത്തിലെ മഹായോദ്ധാക്കൾ — കർണ്ണനും അർജുനനും

Image
മഹാഭാരതത്തിലെ മഹായോദ്ധാക്കൾ — കർണ്ണനും അർജുനനും സൂര്യതേജസ്സോടെ നദിയിലൊഴുകിയെത്തി, കവചകുണ്ഡലങ്ങളോടെ കർണ്ണൻ പിറന്നു; അമ്മയുടെ കൈവിട്ടു വിധിയുടെ വഴിയിൽ, അപരിചിതനായി ജീവിതം തുടങ്ങി. ഗുരുക്കന്മാർ തള്ളിയിട്ടും തളർന്നില്ലവൻ, പരശുരാമനിൽനിന്ന് ആയുധം പഠിച്ചു; വില്ലാളിയാകുവാൻ കഠിനമായി പൊരുതി, വീരതയുടെ പാതയിൽ മുന്നേറി നിന്നു. ജാതിയുടെ പേരിൽ പഴികൾ കേട്ടവനും, ദുര്യോധനനിൽ സൗഹൃദം കണ്ടെത്തിയവനും; നൽകിയ വാക്കിനുവേണ്ടി ജീവൻ മറന്നവൻ, ദാനവീരനായി ലോകത്തിൽ നിന്നവൻ. മറുവശത്ത് പാണ്ഡവരിൽ അർജുനൻ വളർന്നു, ഗുരുവിൻ ശിക്ഷണത്തിൽ മികവു നേടി; കൃഷ്ണൻ തേരാളിയായ് കൂടെ നിന്നപ്പോൾ, ഗാണ്ഡീവമേന്തി ധർമ്മയുദ്ധം ചെയ്തു. ലക്ഷ്യത്തിൽ മാത്രം കണ്ണുറപ്പിച്ചവൻ, അസ്ത്രവിദ്യയിൽ മികവിന്റെ കൊടുമുടി തൊട്ടു; കൃഷ്ണന്റെ വാക്കുകൾ ഹൃദയത്തിൽ ചേർത്ത്, യുദ്ധഭൂമിയിൽ വീരനായ് മുന്നേറി. ഒരുവശം കണ്ണീരിൽ തീർന്നൊരു കർണ്ണൻ, മറുവശം ധർമ്മവഴിയിൽ നിന്നൊരു അർജുനൻ; മഹാഭാരതത്തിന്റെ രണ്ട് മഹായോദ്ധാക്കൾ, കാലം കഴിഞ്ഞാലും ഓർമ്മയിൽ നിലക്കും. രചന: ജീ ആർ കവിയൂർ 27-09-2026 (തിരുവല്ല, കവിയൂർ)

നിശ്ശബ്ദതയുടെ ഗാനം

Image
നിശ്ശബ്ദതയുടെ ഗാനം വാക്കുകൾ മുറിഞ്ഞിടുമ്പോൾ വേദനകൾ പാടിയ പാട്ടാണ്, നിശ്ശബ്ദതയുടെ ആഴങ്ങളിൽ ഹൃദയം മാത്രം കേൾക്കുന്നത്... ഓർമ്മകളുടെ ചില്ലമേൽ പെയ്തിറങ്ങിയ മഴയാണ്, തീരാത്ത നോവിന്റെ തുരുത്തിൽ കണ്ണീർത്തുള്ളിയായ് മിന്നുന്നത്... പാതിവഴിയിൽ മാഞ്ഞുപോയ സ്വപ്നങ്ങളുടെ ചിറകുകളിൽ ഇനിയുമെത്രയോ നോവുകൾ ഉള്ളിൽ പുകഞ്ഞുനിൽക്കുന്നു... എങ്കിലും കാത്തിരിപ്പിൻ തീരത്തുറങ്ങാതെ കിടക്കുന്ന ഒരു നുള്ള് പ്രതീക്ഷയുടെ വെളിച്ചം മായാതെ നിൽപ്പുണ്ട്... ഇരുളിന്റെ കൈവിരലുകൾ പകലിനെ മറച്ചാലും, പുലരിയുടെ കാൽച്ചുവടുകൾ അകലെ കേൾക്കുന്നുണ്ട്... തകർന്നുപോയ വഴികളിൽ കാൽപ്പാടുകൾ മാഞ്ഞാലും, നടന്നുതീർന്ന ദൂരങ്ങളാണ് ജീവിതം പകർന്ന പാഠങ്ങൾ... പറയാതെ പോയ വാക്കുകൾ കാറ്റിനൊപ്പം അലഞ്ഞാലും, പറയാനിനിയും കാത്തുവെച്ചത് ഒരു പുഞ്ചിരിയായി വിരിയും... മറവിയുടെ മഞ്ഞുതുള്ളികൾ ഇന്നലകളെ മൂടിയാലും, പുതിയൊരു വസന്തത്തിനായി മനസ്സിനുള്ളിൽ പൂക്കൾ വിരിയും... നിശ്ശബ്ദതയ്ക്കുമപ്പുറം ഒരു ഗാനം പിറക്കുന്നുണ്ട്, വേദനയ്ക്കുമപ്പുറം ഒരു ജീവിതം കാത്തിരിക്കുന്നുണ്ട്... അതിനാൽ ഈ രാത്രിയിലും തളർന്നുപോകരുത് മനസ്സേ, നിശ്ശബ്ദതയുടെ മറവിൽ നാളെയുടെ ഗാനം പിറക്കുന്നുണ്ട്.....

വേദം ഈശ്വരവാണി

Image
വേദം ഈശ്വരവാണി വേദത്തിൻ താളത്തിൽ നാദം ഉണരുന്നു, ഈശ്വരൻ തന്നൊരു വാക്കായ് നിറയുന്നു, സത്യത്തിൻ വഴിയിൽ വെളിച്ചം പകരുന്നു, മനസ്സിന്റെ മുറ്റത്ത് ശാന്തി വിരിയുന്നു. അഗ്നിയിൽ മന്ത്രമായ് ജ്വാല തെളിയുന്നു, വായുവിൽ പ്രാണന്റെ ഗാനം ഒഴുകുന്നു, ജലത്തിൽ ജീവന്റെ താളം തുടിക്കുന്നു, ഭൂമിയിൽ ധർമ്മത്തിൻ വിത്തുകൾ മുളയ്ക്കുന്നു. ഋഷിമാരുടെ ഹൃദയത്തിൽ വേദം മുഴങ്ങി, കാലത്തിന്റെ കാതിൽ ആ നാദം തങ്ങി, ജീവിതം നന്മയുടെ പാതയിൽ നയിച്ചു, ഇരുളിൽ അറിവിന്റെ ദീപം തെളിച്ചു. ലോഭവും കോപവും അകറ്റുവാൻ ചൊല്ലി, സ്നേഹത്തിൻ പൂക്കൾ ഹൃദയത്തിൽ നട്ടു, എല്ലാ ജീവനും ഒന്നെന്നു പറഞ്ഞു, ഈശ്വരസാന്നിധ്യം ഉള്ളിൽ നിറച്ചു. വേദം വെറും വാക്കല്ല, ജീവന്റെ ജ്യോതി, വേദം വെറും ശബ്ദമല്ല, സത്യത്തിൻ ഗതി, കേൾക്കുന്ന ഹൃദയത്തിൽ ദൈവം ഉണരുന്നു, വേദത്തിൻ വചനത്തിൽ ഈശ്വരൻ നിറയുന്നു. രചന: ജീ ആർ കവിയൂർ 27-09-2026 (തിരുവല്ല, കവിയൂർ)

കേൾക്കാമെങ്കിൽ കേൾക്കുക

Image
കേൾക്കാമെങ്കിൽ കേൾക്കുക കേൾക്കാമെങ്കിൽ കേൾക്കുക, ഉണ്ടിവിടെ മിടിക്കുന്നൊരു ഹൃദയം, അതിന്റെ സിരകളിൽ ഒഴുകുന്നു വാക്കുകളായ് ചില സ്വപ്നങ്ങൾ. താളുകളിൽ അവ വിടരുന്നു, അക്ഷരപ്പൂക്കളായ് മെല്ലെ, മനസ്സിന്റെ മുറ്റത്തിരുന്നൊരു മൗനഗാനം പോലെ. വേദനയുണ്ടെങ്കിൽ വരികളാകും, സ്നേഹമുണ്ടെങ്കിൽ പുഞ്ചിരിയാകും, കണ്ണുനീരിന്റെ നനവിലൂടെയും കവിതയായി പിറന്നീടും. പറയാതെ പോയൊരു വാക്കും, പറയാനാകാത്തൊരു നോവും, തൂലികത്തുമ്പിൽ വന്നുചേരും, നിശ്ശബ്ദമായൊരു പാട്ടായി. കേൾക്കാമെങ്കിൽ കേൾക്കുക, ഈ വരികളിൽ ഞാനുണ്ട്; അക്ഷരങ്ങൾക്കിടയിൽ നോക്കിയാൽ എന്റെ ഹൃദയമിടിപ്പുമുണ്ട്. രചന: ജീ ആർ കവിയൂർ 27-09-2026 (തിരുവല്ല, കവിയൂർ)

പാൽക്കടലിലെ മഹാവിഷ്ണു

Image
പാൽക്കടലിലെ മഹാവിഷ്ണു  പാൽക്കടലിൻ വെള്ളിത്തിരയിൽ, ശാന്തനായി മഹാവിഷ്ണു ശയിക്കുന്നു, അനന്തന്റെ മൃദുമേൽത്തട്ടിൽ, അഖിലവും സ്വപ്നമായ് ചിരിക്കുന്നു. വെൺനുരകൾ മുത്തായ് ചിതറി, താരങ്ങൾ ദീപമായ് തെളിഞ്ഞു, നീലിമയിൽ നിശ്ശബ്ദമായി, നാരായണൻ ലോകം കാത്തു. നാഭിയിൽ വിരിഞ്ഞൊരു താമര, അതിലൊരു സൃഷ്ടിതൻ നാദം, ബ്രഹ്മാവിൻ കണ്ണുകളിൽ വീണ്ടും, പുതുലോകം പിറവിയെടുത്തു. കടലിനെ ദേവന്മാർ കടഞ്ഞപ്പോൾ, കൈകളിൽ വാസുകി ചുറ്റി, മന്ദരഗിരി നടുവിൽ നിന്നു, അമൃതത്തിൻ തേടൽ തുടങ്ങി. ആഴത്തിൽ ആദ്യം വിഷമുയർന്നു, പിന്നെ ധനം പലതും വന്നു, പുഞ്ചിരിയോടെ ലക്ഷ്മി വിരിഞ്ഞു, നാരായണനിൽ ലയിച്ചുനിന്നു. പാൽക്കടൽ ഇന്നും പാടുന്നു, തിരുനാമം ഉള്ളിൽ നിറയട്ടെ, പാദാരവിന്ദത്തിൽ മനസ്സർപ്പിച്ചാൽ, നാരായണാ, നീയേ ശരണം. രചന: ജീ ആർ കവിയൂർ 26-09-2026 (തിരുവല്ല, കവിയൂർ)

കരിനിറം പൂശിയ സുന്ദരിപെട്ടി

Image
കരിനിറം പൂശിയ സുന്ദരിപെട്ടി കരിനിറം പൂശിയ സുന്ദരിപെട്ടി, അകമേ നിറഞ്ഞിടും സൗന്ദര്യസാമഗ്രികൾ. മിന്നിടും കണ്ണുകൾ, മനോഹരമാം ചുണ്ടുകൾ, ഒരുങ്ങും പെൺകൊടിക്കൊരു കൂട്ടായിതാ. കുഞ്ഞൻ ചായക്കോലുകൾ, അഴകിന്റെ പാത്രങ്ങൾ, ചെറിയ കണ്ണാടിയും മിഴികൾതൻ തൂലികയും, കാണാത്ത വർണ്ണങ്ങൾ, ചേരുന്ന ചേലുകൾ, അഴകിനൊരുങ്ങാനുള്ള അണിയറക്കാഴ്ചകൾ. പതിയെ തുറക്കും ആ വലിയ മൂടി, കാഴ്ചയിൽ തെളിയും ഒരു ചെറിയ കൊട്ടാരം. കരിവളപ്പൊട്ടുകൾ, കാതിലാം കമ്മലുകൾ, ഒന്നൊഴിയാതെ തൻ ഒപ്പമുണ്ടവൾ. അലസമായൊരു കാലം, സൗന്ദര്യമേറും തൻ, അണിയറഭംഗി പകരും ഉണർത്തുപാട്ട്. മുഴുവൻ ലോകവും കാണും നിൻ അഴകിനെല്ലാം, കരിനിറപ്പെട്ടിതൻ അണിയറയിലെ അത്ഭുതം. രചന: ജീ ആർ കവിയൂർ 26-09-2026 (തിരുവല്ല, കവിയൂർ)

കണ്ണനും ഗോക്കളും

Image
കണ്ണനും ഗോക്കളും കാർമുകിൽ നിറമണിഞ്ഞൊരു രൂപം, മധുവനിയിൽ വിരിഞ്ഞൊരു ദീപം; ഓടക്കുഴലിൻ മൃദുസ്വരത്തിൽ, ഓളം തുള്ളും യമുനാതീരത്തിൽ. വെണ്ണിലാവിൻ തണൽപോലെയൊരു, വാത്സല്യം നിറയും തിരുനോട്ടം; പുൽമേടുകൾ തേടി നടന്നിടുമ്പോൾ, പിന്നിലണയും കിടാവിൻ കൂട്ടം. കാർമുകിലിൻ നിറമണിഞ്ഞത്, കരുണയോളം ആഴമുള്ളത്; മഴയായി വന്നു ദാഹമകറ്റും, മൗനമായി സ്നേഹം പകർന്നിടും. വെണ്മയാർന്ന പശുക്കളരികിൽ, വേണുവുമായ് നിന്നൊരു ഗോപാലൻ; ജാതിവർണ്ണ ഭേദമില്ലാതെ, ജീവനെയൊന്നായ് ചേർത്തിടും. മണ്ണിലും പുല്ലിലും പുഴയിലും, മൗനജീവൻ പാടുന്ന ഗീതം; എല്ലാ ജീവനും ദൈവികമെന്ന, എളിയ സത്യം നൽകും സന്ദേശം. കാലം മാറി കാഴ്ച മാഞ്ഞാലും, കുഴൽവിളി കാറ്റിൽ ശേഷിക്കും; ഗോവൃന്ദത്തിൻ നടുവിൽ നിന്നവൻ, ഹൃദയവനിയിൽ എന്നും വസിക്കും. രചന: ജീ ആർ കവിയൂർ 26-09-2026 (തിരുവല്ല, കവിയൂർ)

ഗരുഡന്റെ അമൃതയാത്ര

Image
ഗരുഡന്റെ അമൃതയാത്ര പകലിന്റെ പൊൻകിരൺ ചിറകടിച്ചുയർന്നു, ഗഗനവീഥിയിൽ ഗരുഡൻ പാഞ്ഞുപോയി! വിനതതൻ ദാസ്യത്തിൻ കറുത്ത പാടുകൾ കരിച്ചുകളയാൻ സൂര്യതേജസ്സുണർന്നു. ജീവന്റെ ജീവനായ് പെയ്യുമമൃതജലം, ഭൂമിതൻ ദാഹം മുഴുവൻ മാറ്റുവാൻ, അമൃതകുംഭം തേടി ആകാശവീഥിയിൽ അഗ്നിജ്വാലകളെയും തകർത്തെറിഞ്ഞവൻ! സ്വന്തം അമരത്വം മോഹിച്ചില്ലൊട്ടുമേ, അമ്മതൻ മോചനം മാത്രമെണ്ണിയവൻ; ജീവൻ തുളുമ്പുന്ന ആ ജലബിന്ദുക്കൾ അണുവിട ചിന്താതെ ലക്ഷ്യത്തിലെത്തിച്ചു. കരാറുകൾ പാലിച്ച് അമൃതകുംഭത്തിൽ സർപ്പങ്ങൾക്കായി അതു ചൊരിഞ്ഞുനൽകി; സൂര്യന്റെ കതിരോളും ചിറകടിയോടെ വിഷ്ണുവിന്റെ പ്രിയവാഹനായ് വിളങ്ങിടുന്നു! മാതൃഭക്തിതൻ പുണ്യപ്രകാശമായി, ജീവന്റെ അമൃതജലം ചൊരിഞ്ഞുകൊണ്ട്, സൂര്യകിരണങ്ങൾപോൽ ജ്വലിച്ചുനിൽപ്പൂ ഗരുഡന്റെ തപസ്സെന്നുമാത്മഗീതം! രചന: ജീ ആർ കവിയൂർ 26-09-2026 (തിരുവല്ല, കവിയൂർ)

കനവുകൾ മാഞ്ഞ വഴി

Image
കനവുകൾ മാഞ്ഞ വഴി കണ്ണീരിൽ കുതിർന്നൊരു യാത്രാമൊഴിയാൽ, കരിഞ്ഞൊരാ കാട്ടുതീപോൽ നെഞ്ചിൽ നീറി, കനവുകൾ മാഞ്ഞൊരു പെരുവഴിയോരത്ത്, കാലത്തിൻ സാക്ഷിയായ് ഞാൻ മാത്രം നിന്നു. തീനാളംപോലെരിഞ്ഞ പ്രണയത്തിൻ, തിരിനാളം കെട്ടണഞ്ഞ നിമിഷം, തിരികെ വരാത്തൊരു വഴിതേടി എൻ- മിഴികൾ മാത്രമൊരു പുഴപോലൊഴുകി. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമ്മൾ- ക്കണയാത്ത ദീപമായ് ചേരാം, അകലെയകന്നു പോയെന്നാലും ഈ ഹൃദയത്തിൻ തുടിപ്പിലായ് നീ മായാതെ നിൽക്കും. മുറുക്കിപ്പിടിച്ച കൈകളിലും മണൽപോൽ വഴുതിപ്പോയി, മിച്ചമായത് ശൂന്യത മാത്രം, നൊമ്പരമായി നീണ്ടൊരു ഓർമ്മയും. രചന: ജീ ആർ കവിയൂർ 26-09-2026 (തിരുവല്ല, കവിയൂർ)

കരുതലിന്റെ തലോടൽ

Image
കരുതലിന്റെ തലോടൽ അവഗണനയുടെ മുറിവേറ്റ ഹൃദയത്തിനേ പരിഗണനയുടെ സ്പർശം തിരിച്ചറിയൂ, നൊമ്പരത്തിലൂടെ നടന്നവർക്കേ സ്നേഹത്തിന്റെ വിലയറിയൂ. ഇരുളിൽ കഴിഞ്ഞിട്ടറിഞ്ഞവർക്കല്ലോ വെളിച്ചത്തിന്റെ മാധുര്യമറിയൂ, കണ്ണീരുപ്പുരുചിച്ച് ശീലിച്ചവർക്കല്ലോ പുഞ്ചിരിയുടെ കുളിരറിയൂ. ഏകാന്തതയുടെ പാതയിൽ തനിച്ചായ് വലഞ്ഞവർക്കല്ലോ കൂട്ടിന്റെ വിലയറിയൂ, വാക്കുകളുടെ ചൂടറിഞ്ഞു നീറിയവർക്കല്ലോ മൗനത്തിന്റെ സാന്ത്വനമറിയൂ. കാറ്റും മഴയും തടുക്കാനാവാതെ തളർന്നുവീണവർക്കല്ലോ തണലിന്റെ വിലയറിയൂ, അവസാനം വരെ കൂടെ നിന്നവർക്കല്ലോ വിശ്വസ്തതയുടെ പൊരുളറിയൂ. ദുഃഖഭാരങ്ങൾ തോളിലേന്തിയവർക്കല്ലോ ഇളവുകളുടെ ആശ്വാസമറിയൂ, എല്ലാം നഷ്ടപ്പെട്ട് നിന്ന നിമിഷങ്ങളിൽ സ്നേഹത്തിന്റെ ആഴമറിയൂ. രചന: ജീ ആർ കവിയൂർ 26-09-2026 (തിരുവല്ല, കവിയൂർ)

പാക്കനാർ — കാടിന്റെ മക്കളുടെ ചൊൽക്കവിത

Image
പാക്കനാർ — കാടിന്റെ മക്കളുടെ ചൊൽക്കവിത കാട്ടിൽ പിറന്നൊരു പൈതലായ്, കൂട്ടിലൊതുങ്ങാത്ത ജീവിതമായ്, ജാതിയുടെ ചങ്ങല വലിച്ചെറിഞ്ഞ്, ജ്ഞാനത്തിൻ തിരിനാളമായ്! പന്തിരുകുലത്തിലെ പൊൻതാരമായ്, പറയന്റെ കുടിലിലെ വെളിച്ചമായ്, അറിവിന്റെ പൊൻകതിര്‍ വിതറിയവൻ, നാടിന്റെ നന്മയായ് മാറിയവൻ! പത്തു മുറങ്ങൾ പണിതവൻ, ഒമ്പതും ദാനമായ് നൽകിയവൻ, പത്താമത്തേതു മാത്രം വിറ്റവൻ, ലാളിത്യത്തിൻ മഹിമയായവൻ! മണ്ണിൽ സ്വർണം കിടന്ന നേരം, മിഴിയൊന്നു പോലും തിരിക്കാതെ, കോടാലിയും മുളവടിയുമായ്, കാടിൻ മടിയിൽ കഴിഞ്ഞവൻ! കാശിയിലൊരുനാൾ ചെന്നെത്തി, മുളവടി ഗംഗയിൽ എറിഞ്ഞുവത്രേ, നാട്ടിലെ കുഞ്ഞുകുളത്തിൻ കരയിൽ, അതേ വടി വീണ്ടെടുത്തുവത്രേ! മനശുദ്ധിപോൽ മഹൗഷധമില്ല, മനുഷ്യനിൽ മേലൊരു ജാതിയില്ല, അറിവിന്റെ അഗ്നി തെളിച്ചവൻ, അഹങ്കാരത്തിൻ മൂടൽ നീക്കിയവൻ! പണ്ഡിതർ പോലും തലകുനിച്ചൊരു, പാത തെളിച്ചൊരു മഹാജ്ഞാനി, ജീവിതമെന്നൊരു തുറന്ന പുസ്തകത്തിൽ, ജ്ഞാനമാകെ പാടിയവൻ! ചത്തൊരു പശുവിനു ജീവൻ നൽകി, തമ്പുരാൻ മുമ്പിലും നിന്നവൻ, അഹങ്കാര കോട്ടകൾ തകർത്തവൻ, അനുരാഗം ലോകമായ് കണ്ടവൻ! മണ്ണിനടിയിൽ മറഞ്ഞ പശുവിൻ, അകിട്ടിൽ നിന്നൊരു കോവയ്ക്ക മുളച്ചോ? വിധിയുടെ വരികൾ തിരുത്തിയെഴ...

കാത്തിരിപ്പിന്റെ നൊമ്പരം

Image
കാത്തിരിപ്പിന്റെ നൊമ്പരം നീയെന്ന വസന്തം വരുമെന്ന പ്രതീക്ഷയിൽ, നിഴലായി നിൽക്കുന്നു പൂമരമിന്നും, മഴത്തുള്ളി തഴുകും ഓർമ്മച്ചില്ലയിൽ, പൂവായി വിരിയുന്നു കാത്തിരിപ്പിന്റെ നൊമ്പരം. ഇലകൊഴിയും കാലത്തിൻ മൂകമാം വീഥിയിൽ, പദചലനത്തിനു കാതോർത്തിടുന്നു. ഇരുളുന്ന സന്ധ്യകൾ മൂടുപടമണിയവേ, മിഴിനീരിൽ മായുന്നു നിൻ മുഖചിത്രം. കാലങ്ങൾ സാക്ഷിയായ് നിൽപ്പൂ മുമ്പിൽ, മോഹങ്ങൾ മായാതെ കതിരിടുന്നു. ഒരു നോക്കു കാണുവാൻ ജീവന്റെ ജീവനായ്, നെഞ്ചോടു ചേർക്കുന്നു മൗനതീനാളങ്ങൾ. എങ്കിലും നീയെന്ന പുലരിയെപ്പുൽകുവാൻ, ഇതളുകൾ കാത്തുവെച്ചീ മരം നിൽക്കുന്നു. ഒരു മൃദുകാറ്റായി നീയൊന്നു തൊട്ടാൽ, വസന്തമായ് പൂക്കുമെൻ ചില്ലകളോരോന്നും. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

ആദ്യമായി ആ പടി കയറി

Image
ആദ്യമായി ആ പടി കയറി ജീവിതത്തിലാദ്യമായ് ഒരു പോലീസ് സ്റ്റേഷന്റെ പടി ഞാൻ കയറി... കുറ്റവാളിയായിട്ടല്ല, പരാതിക്കാരനായിട്ടുമല്ല, മകൾക്ക് നഷ്ടപ്പെട്ടൊരു മൊബൈലിനായൊരു അച്ഛനായി. സ്കൂളിലായിരുന്നു അവൾ, കൈവശമുണ്ടായിരുന്ന ഫോൺ എപ്പോഴോ കാണാതായി; അണഞ്ഞുകിടന്ന ഫോണിനൊപ്പം അച്ഛന്റെ മനസ്സിലും ആശങ്ക പടർന്നു. എവിടെ നഷ്ടപ്പെട്ടു? ആരുടെ കൈകളിലായിരിക്കും? തിരികെ കിട്ടുമോ? ചോദ്യങ്ങൾ പലതും മനസ്സിലൂടെ കടന്നുപോയി. ആശങ്കയുമായി ഞാൻ പോലീസ് സ്റ്റേഷനിലെത്തി; പരാതി പറയാനൊരുങ്ങുമ്പോൾ പെട്ടെന്നൊരു ഫോൺവിളി... “കിട്ടി...!” വെറും രണ്ടക്ഷരങ്ങൾ, എന്നാൽ അതിൽ നിറഞ്ഞിരുന്നു ഒരു ലോകം മുഴുവൻ ആശ്വാസം. എവിടെനിന്ന് കിട്ടി, എങ്ങനെ കിട്ടി എന്നൊന്നും അപ്പോൾ ചോദിച്ചില്ല; വിളി അവസാനിപ്പിച്ച് ഞാൻ തിരികെ നടന്നു. ജീവിതത്തിലാദ്യമായി ആ പടി കയറിയ ദിവസം അങ്ങനെ ഓർമ്മയായി... നഷ്ടപ്പെട്ടത് ഒരു മൊബൈൽ ഫോൺ മാത്രം; തിരികെ കിട്ടിയത് ഒരു അച്ഛന്റെ നിറഞ്ഞ മനസ്സായിരുന്നു. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

നാദബ്രഹ്മം

Image
നാദബ്രഹ്മം നാദമായ് നീയുണരേ എൻ ഉള്ളിൽ ദേവാ, സ്വരമായ് നീയൊഴുകേ എൻ വീണയിൽ നാഥാ... സ രി ഗ മ പ ധ നി സ്വരമാല ചാർത്തുമ്പോൾ, താളമായ് നീയേ വന്നു ഹൃദയം തഴുകണേ... രാഗത്തിൻ നിറമായി നീയെന്നിൽ നിറയുമ്പോൾ, മൗനത്തിൻ തീരത്തും മധുരനാദം കേൾക്കുന്നു... പല്ലവി നാദബ്രഹ്മമേ... നാദബ്രഹ്മമേ... എൻ ഗാനം നിൻ പാദത്തിൽ അർപ്പണമാകണേ... ശ്രുതിയിലായ് നീയുണ്ട്, ലയത്തിലായ് നീയുണ്ട്, പാടുന്ന ഓരോ സ്വരവും നിൻ നാമമാകണേ... വീണയുടെ തന്ത്രിയിൽ വിരിയുന്ന ഓരോ നാദം, എൻ ജന്മം തേടുന്ന ദിവ്യമായൊരു ഗീതം... പല്ലവി നാദബ്രഹ്മമേ... നാദബ്രഹ്മമേ... എൻ ഗാനം നിൻ പാദത്തിൽ അർപ്പണമാകണേ... രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

ധ്രുവചരിതം

Image
ധ്രുവചരിതം കാടുകയറിടും ബാലനാം ധ്രുവൻ,   തേടിയെത്തിടുന്നു തപസ്സുമായ്;   പാടിയുറക്കുമീ ജീവിതവീഥിയിൽ,   നാടൻ പാട്ടിന്റെ ഈണം പോലെ!   അഞ്ചു തികയാത്ത കുഞ്ഞു മനസ്സിതിൽ,   നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾ;   അഞ്ചുമാസം നീണ്ട കഠിനമായ്,   വഞ്ചനയേതുമില്ലാതെയങ്ങനെ!   കാരുണ്യവാരിധി മാടി വിളിക്കവെ,   ഗരുഡ വാഹനത്തിൽ വന്നേറിടുന്നു;   പെരുമയാർന്ന ആ ദിവ്യ രൂപത്തിൽ,   തിരുമടിത്തട്ടിൽ ഇരുത്തിടുന്നു!   ധ്രുവനക്ഷത്രമായ് മിന്നിടുമ്പോഴും,   കരുണയാൽ വാഴും മനസ്സുകൾ;   തിരുമുമ്പിൽ ഭക്തിയോടെന്നുമേ,   കരുതലായ് നമ്മൾ കാണുന്നു!   കർമ്മഫലത്തിന്റെ പാതയിലൂടെ,   ധർമ്മം പുലർന്നു തുളുമ്പിടുന്നു;   നിർമ്മലമായ ആ ചിന്തകളോടെ,   നന്മയുടെ പൂക്കൾ വിരിഞ്ഞിടുന്നു!   ഓർമ്മകളിൽ എന്നും മായാത്തതായും,   പ്രാർത്ഥനയായി എന്നും മുഴങ്ങിടാൻ;   നാരായണീയമാം ഈ കഥ കേൾക്കവേ,   നൈർമല്യം പൂണ്ടുപോം നമ്മൾ പോലും! രചന: ജീ...

കാത്തിരിപ്പിന്റെ സൗന്ദര്യമുണ്ട്

Image
കാത്തിരിപ്പിന്റെ സൗന്ദര്യമുണ്ട് വരില്ലെന്നറിഞ്ഞിട്ടും വാതിൽപ്പടിയിൽ കാത്തിരിപ്പുണ്ട്, കാറ്റിന്റെ തഴുകലിൽ നിന്റെ കാൽച്ചുവടിൻ നാദമുണ്ട്, വരാമെന്നൊരു വാക്ക് മായാതെ മനസ്സിൽ നിൽക്കുമ്പോൾ, വിരഹത്തിനുള്ളിലും കാത്തിരിപ്പിനൊരു സൗന്ദര്യമുണ്ട്… കണ്ണീരിൽ കുതിർന്ന ഓർമ്മകളിൽ മിഴി തുടയ്ക്കുമ്പോൾ, കനവിന്റെ തിരിനാളം ഉള്ളിൽ ഇപ്പോഴും എരിയുന്നുണ്ട്; നിലാവിന്റെ കുളിർമഴ പെയ്യുന്ന രാവിൻ നിശ്ശബ്ദതയിൽ, നിന്റെ സാന്നിധ്യത്തിന്റെ മൗനമായൊരു ഗന്ധമുണ്ട്... ദൂരങ്ങൾ മാഞ്ഞുപോകും ഒരുനാൾ ഈ തീരങ്ങളിൽ, ചേർത്തുപിടിക്കാൻ വീണ്ടുമൊരു പുലരി പിറക്കുമെന്നോർത്തു; നഷ്ടങ്ങളുടെ കണക്കുതീർക്കാതെ ഈ വഴി തെളിയുമ്പോൾ, ജന്മങ്ങൾ മാറിയാലും ഈ കാത്തിരിപ്പ് അമരമായിരിക്കുമല്ലോ... രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

പ്രതീക്ഷ

Image
പ്രതീക്ഷ ഇരുട്ടിനുള്ളിലും ഒരു വെളിച്ചം കാത്തിരിപ്പുണ്ട്, കാണാത്ത മഴയിലും ഒരു പൂവിൻ നനവുണ്ട്, ഭയന്നുണരുന്ന രാത്രികൾ കടന്നുപോകും പതിയെ, പുലരിയിൽ പുഞ്ചിരിക്കാൻൊരു വഴിയുമുണ്ടാകും. നോവിന്റെ കൈകൾ കൊണ്ടു കോതിയ പല്ലവികളിൽ സ്നേഹത്തിൻ നറുതേൻ തുളുമ്പുന്ന അക്ഷരങ്ങളുണ്ട്, തളർന്നുവീണാലും വഴിയേകാൻ കൈപിടിക്കാൻ കൂടെയുള്ളോരു കരുതലിൻ സാന്നിധ്യമുണ്ട്. ഇന്നലെ പെയ്തൊഴിഞ്ഞ കാറ്റിന്റെ നൊമ്പരങ്ങൾ നാളെയാം പൂക്കാലത്തിൻ വാതിലുകൾ തുറക്കും, കണ്ണീരിൻ കടലിനപ്പുറം ഒരൊറ്റക്കരയിൽ തീർച്ചയായും നമ്മുടെ സ്വപ്നങ്ങൾ പൂവിടും. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

അക്ഷരങ്ങളുടെ കാത്തിരിപ്പ്

Image
അക്ഷരങ്ങളുടെ കാത്തിരിപ്പ് അക്ഷരങ്ങൾ വേട്ടയാടുന്നു അക്ഷമയോടെ കാത്തിരുന്നു, പറയാതെ പോയ ചിന്തകൾ പദങ്ങളായി പിറക്കുവാൻ. മനസ്സിന്റെ കോണിൽ മൂടിയ ഓർമ്മകൾ ഉണരുമ്പോൾ, മൗനത്തിന്റെ താളുകളിൽ മഷിയായി പടരുന്നു. കാണാത്ത കാഴ്ചകളെല്ലാം വരികളായി മാറുന്നു, തൊടാത്ത വികാരങ്ങൾ പോലും കവിതയായി നിറയുന്നു. തൂലികത്തുമ്പിൽ നിന്നൊരു ലോകം പതിയെ വിടരുമ്പോൾ, എഴുതിയതിനെക്കാൾ ഏറെ പറയാതെ ശേഷിക്കുന്നു. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

മണ്ണിന്റെ ചോദ്യം

Image
മണ്ണിന്റെ ചോദ്യം മണ്ണിന്റെ നെഞ്ചിൽ വിത്തിട്ട കൈകൾ, നാളെയുടെ കനലിൽ തണൽ തേടുന്നു. മരത്തിന്റെ ശ്വാസം വിലയറിയാതെ, മനുഷ്യൻ സ്വന്തം ശ്വാസം എണ്ണുന്നു. പുഴയുടെ നീരിൽ വിഷം കലർത്തി, ദാഹം വരുമ്പോൾ മേഘത്തെ നോക്കുന്നു. കുന്നുകൾ തകർത്തു വഴികൾ തീർത്തു, മഴയുടെ വരവിന് വാതിൽ തുറക്കുന്നു. കിളികളുടെ പാട്ട് കുറഞ്ഞുപോകുമ്പോൾ, നിശ്ശബ്ദതയുടെ കാരണം തേടുന്നു. ചൂടേറിയ കാറ്റ് മുഖത്ത് തട്ടുമ്പോൾ, കാലത്തിന്റെ മുന്നറിയിപ്പ് ആരറിയുന്നു? പ്രകൃതിയോട് നമ്മൾ ചെയ്തതെല്ലാം, ഒരുനാൾ അവൾ തിരികെ ചോദിക്കും. “നിനക്കായി തന്ന ഈ ഭൂമിയിൽ, നിന്റെ മക്കൾക്കായി എന്താണ് നീ ശേഷിപ്പിച്ചത്?” മറുപടി പറയുവാൻ വാക്കുകൾ പോരാതെ, മണ്ണിലേക്കു നോക്കി മനുഷ്യൻ നിൽക്കും. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

നിശ്ശബ്ദതയുടെ മറുപടി

നിശ്ശബ്ദതയുടെ മറുപടി ചോദ്യം പോലെ വന്ന സ്വരം ചുണ്ടിൽ തന്നെ തങ്ങിനിന്നു, മറുപടി തേടിയ കണ്ണുകൾ അകലെയെങ്ങോ നോക്കിനിന്നു. പറയുവാൻ ഏറെയുണ്ടായിട്ടും ശബ്ദം വഴിയിൽ വീണുപോയി, അർത്ഥമില്ലാത്ത വാക്കുകളേക്കാൾ മൗനം സത്യമായി തോന്നി. കാലം ചില ഉത്തരങ്ങൾ കേൾക്കാതെ തന്നെ പഠിപ്പിക്കും, അടഞ്ഞ വാതിലുകൾക്കപ്പുറം പാതകൾ സ്വയം തെളിയും. നഷ്ടമെന്നു കരുതിയതെല്ലാം മറ്റൊരു രൂപത്തിൽ മടങ്ങിവരും, നിശ്ശബ്ദത നീണ്ടുനിന്നപ്പോൾ ഉത്തരം ഉള്ളിൽ ജനിച്ചിരുന്നു. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

ചുവടുകൾ കേൾക്കുന്ന വീട്

ചുവടുകൾ കേൾക്കുന്ന വീട് അടഞ്ഞുകിടന്ന വാതിലിനപ്പുറം ആരോ കടന്നുപോകുംപോലെ, പഴയ തറപ്പലകകൾക്കിടയിൽ ഒരു ശബ്ദം പതിയെ ഉണരും. ചില്ലിനപ്പുറം കാറെത്തുമ്പോൾ തിരശ്ശീല വിറച്ചുനിൽക്കും, കാലം മറന്നൊരു സന്ധ്യയുടെ ഗന്ധം അകത്തളം നിറയും. പടിക്കെട്ടിന്റെ വളവിൽ പെട്ടെന്നൊരു നിഴൽ തെളിയും, മേൽത്തട്ടിലെ വാതിലിനുള്ളിൽ തുറക്കാതെ കിടന്നൊരു സ്വപ്നം. ചുമരിലെ ചിത്രത്തിനുള്ളിൽ പുഞ്ചിരി മാഞ്ഞിട്ടില്ല, ഒഴിഞ്ഞുകിടക്കുന്ന കസേരയിൽ സാന്നിധ്യം മങ്ങിപ്പോയിട്ടില്ല. ഒരിക്കൽ ഇവിടെ മുഴങ്ങിയ ചിരിയുടെ നേർത്ത പ്രതിധ്വനി, ഇന്നും ഇടനാഴിയിലൂടെ അറിയാത്തൊരു വഴിയേ സഞ്ചരിക്കും. രാത്രി കനക്കുമ്പോൾ മാത്രം ഈ പഴയ ഭവനം ഉണരും; അദൃശ്യമായൊരു സാന്നിധ്യം അകത്തളങ്ങളെ തഴുകിനീങ്ങും. പുലരിയുടെ വെളിച്ചം വീണാൽ എല്ലാം പഴയപടി നിശ്ചലം; എങ്കിലും കടന്നുപോയ കാലം തറയിൽ ഒരു പാട് വരച്ചിരിക്കും. മനുഷ്യർ പിരിഞ്ഞുപോയാലും അവരുടെ സ്നേഹസ്പർശങ്ങൾ ചുവരുകൾക്കിടയിൽ കാലത്തോട് സംസാരിച്ചുകൊണ്ടിരിക്കും. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

കണ്ണീരിന്റെ വിത്ത്

കണ്ണീരിന്റെ വിത്ത് കവിളിലൂടെ ഒഴുകിയ തുള്ളി താഴേക്ക് പതിച്ച നേരം, ആരും കാണാത്തൊരു നിമിഷം ഭൂമിയുടെ ഹൃദയം തുറന്നു. പറയാനാകാതെ പോയതെല്ലാം നിശ്ശബ്ദതയിൽ അലിഞ്ഞുചേർന്നു, തകർന്നുപോയ പ്രതീക്ഷകൾ അടരുകളായി ഉറങ്ങിക്കിടന്നു. കാലത്തിന്റെ ചൂടേറ്റിട്ടും ആ നനവ് മാഞ്ഞുപോയില്ല, ഇരുളിനടിയിൽ പതുക്കെ ഒരു പുതുജീവൻ ഉണർന്നു. ഒടുവിൽ, ഒരു പുലരിയിൽ വരണ്ട കൊമ്പിൽ പച്ചപ്പുണർന്നു, ഒരിക്കൽ തളർന്നുപോയ ഹൃദയം വീണ്ടും ആകാശം നോക്കി. അപ്പോഴാണ് തിരിച്ചറിഞ്ഞത്— നഷ്ടപ്പെട്ടതിന്റെ നിശ്ശബ്ദതയ്ക്കും ജന്മം നൽകാനുള്ള ശക്തിയുണ്ടെന്ന്; താഴേക്ക് വീണ ഓരോ തുള്ളിയും മുകളിലേക്ക് ഉയരാനുള്ള ഒരു സ്വപ്നം വളർത്തിയിരുന്നെന്ന്. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

മറവിയുടെ മറുവശം

മറവിയുടെ മറുവശം മറക്കണമെന്ന് കരുതിയതെല്ലാം മനസ്സിൽ വീണ്ടും തെളിയുന്നു, മാഞ്ഞുപോയൊരു ചിത്രത്തിലെ നിറങ്ങൾ പതിയെ ഉണരുന്നു. കാലം തഴുകിയ മുറിവുകളിൽ പാടുകൾ മാത്രം ശേഷിക്കുമ്പോൾ, പറയാതെ പോയൊരു വാക്ക് നെഞ്ചിൽ വീണ്ടും മുഴങ്ങുന്നു. അകലങ്ങളിലേക്കു പോയ വഴികൾ ഓർമ്മയിൽ തിരികെ വരുന്നു, ചവിട്ടിയ കല്ലുകൾ പോലും പരിചയമുള്ള ശബ്ദമാകുന്നു. മറവിയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോയെന്നു കരുതിയ ചില മുഖങ്ങൾ, ചില നിമിഷങ്ങൾ പെട്ടെന്നൊരു കാറ്റായ് വരുന്നു. ഒരിക്കൽ നനച്ച കണ്ണുനീർ ഇന്ന് മുത്തായി മാറിയിരിക്കുന്നു, വേദനയായി തോന്നിയ കാലം പാഠമായി തെളിഞ്ഞിരിക്കുന്നു. മറക്കുന്നതല്ല മോചനം, ഓർമ്മയെ സമാധാനിപ്പിക്കലാണ്; മറവിയുടെ മറുവശത്ത് നമ്മെ കാത്തിരിക്കുന്നത് നമ്മൾ തന്നെയായിരിക്കും. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

ഉറങ്ങാത്ത വാതിൽ

ഉറങ്ങാത്ത വാതിൽ രാത്രി പാതി പിന്നിട്ടിട്ടും വാതിൽ മാത്രം ഉറങ്ങുന്നില്ല, കാറ്റിന്റെ വിരലുകൾ വന്ന് കതകിൽ മെല്ലെ മുട്ടുന്നു. പടിവാതിൽക്കൽ വീണുകിടക്കും പഴയൊരു കാൽപ്പാടിന്റെ ഓർമ്മ, തിരികെ വരാത്തൊരാളുടെ നിഴൽ ഇന്നും അവിടെ കാത്തിരിക്കുന്നു. താക്കോലിന്റെ തണുത്ത ദ്വാരത്തിൽ നിലാവൊരു കണ്ണായി നിൽക്കും, അകത്തളത്തിലെ മൗനമൊക്കെയും പുറത്തേക്കൊരു വഴി തേടും. എത്രയോ യാത്രകൾ കണ്ട വാതിൽ, എത്ര വിടവാങ്ങലുകൾ കണ്ടു; പുഞ്ചിരിയോടെ പോയവരിൽ ചിലർ പിന്നെ വന്നില്ലല്ലോ. വരാന്തയിലെ വിളക്കണഞ്ഞാലും വാതിൽ മാത്രം കണ്ണടയ്ക്കില്ല, ആരോ ഒരാൾ മടങ്ങിവരുമെന്ന വിശ്വാസം അതിൽ ശേഷിക്കും. പുലരിയുടെ ആദ്യവെളിച്ചം പടിവാതിലിൽ വീഴുമ്പോഴും, തുറക്കാതെ കാത്തുനിൽക്കും— പ്രതീക്ഷയ്ക്ക് വാതിലുകളില്ലല്ലോ. രചന: ജീ ആർ കവിയൂർ 25-09-2026 (തിരുവല്ല, കവിയൂർ)

നമ്മളെന്നൊരു കവിത

Image
നമ്മളെന്നൊരു കവിത ഞാനും നീയും ചേർന്നൊരു നേരം, നമ്മളെന്നൊരു നാദമായ്, രണ്ടു വഴികൾ ഒന്നുചേരും, ഒരേ താളം പാടുമ്പോൾ. ഞാനെന്നൊരു വാക്ക് മാഞ്ഞ്, നീയെന്നതും ചേർന്നപ്പോൾ, നമ്മളെന്നൊരു പൂവിരിഞ്ഞു, സ്നേഹത്തിൻ സുഗന്ധമായ്. നിന്റെ ചിരിയിൽ ഞാനലിയുമ്പോൾ, എന്റെ മിഴിയിൽ നീയുണരും, നമ്മളെന്നൊരു ചെറു ലോകം, നമ്മിൽ തന്നെ പിറവിയെടുക്കും. രണ്ടു ഹൃദയം ചേർന്നിടുമ്പോൾ, രണ്ടല്ലൊരു താളമാകും, ഞാനും നീയും മാഞ്ഞുപോകും, നമ്മളെന്നൊരു കവിതയാകും. രചന: ജീ ആർ കവിയൂർ 25 -09-2026 (തിരുവല്ല, കവിയൂർ) 

കാലം ചോദിക്കുന്ന ചോദ്യം

Image
കാലം ചോദിക്കുന്ന ചോദ്യം പാതയിലൊരു പൊടിക്കണമായ് പിറന്നുവീണ മനുഷ്യാ, പാറപോലെ വളർന്നുവെന്ന് പറയുന്നതെന്തിനാ? കൈകളിൽ കൊട്ടാരമുണ്ട്, കണ്ണുകളിൽ ശൂന്യതയും; ചുറ്റുമെത്ര മനുഷ്യരുണ്ട്, ഹൃദയത്തിൽ ആരുണ്ട്? വിത്തു വിതച്ച മണ്ണിനോട് മരം ചോദിച്ചിട്ടുണ്ടോ— “എന്റെ തണൽ ആർക്കു വേണം?” എന്ന് ഒരിക്കലും? പുഴയൊഴുകും വഴിയിലൂടെ കല്ലുകൾ പലതുണ്ട്; തടസ്സങ്ങളെ തഴുകിപ്പോയി കടലിലേക്ക് പോകുന്നു. നമ്മളോ വഴിമറന്നിട്ട് വഴിയെയാണു കുറ്റം പറയുന്നത്; വെളിച്ചമുണ്ടായിട്ടും ഇരുട്ടിനെ തേടുന്നു. അമ്മയുടെ കൈ മറന്നിട്ട് ലോകം തേടി പോകുന്നു; ഒടുവിൽ തിരികെ വരുമ്പോൾ വാതിൽ മാത്രം കാത്തിരിക്കും. കാലം പതുക്കെ ചോദിക്കും— “എന്താണ് നീ നേടിയതെന്ന്?” സ്വർണ്ണമോ, വീടോ, പേരോ അതിനു മറുപടിയാകുമോ? ഒരു ഹൃദയം തൊട്ടുവെങ്കിൽ, ഒരു കണ്ണുനീർ തുടച്ചുവെങ്കിൽ, ഒരു വഴിയിൽ വെളിച്ചമായെങ്കിൽ— അത്രയും മതി മനുഷ്യാ... നീ ജീവിച്ചതിന്. രചന: ജീ ആർ കവിയൂർ 25 -09-2026 (തിരുവല്ല, കവിയൂർ) 

ഒരിക്കൽ നമ്മളും

Image
ഒരിക്കൽ നമ്മളും കടന്നുപോയ കാലത്തിന്റെ ചുവടുകൾ മാഞ്ഞുപോകുമ്പോൾ, ഒപ്പം നടന്ന ചില മുഖങ്ങൾ ഓർമ്മകളിൽ മാത്രം ശേഷിക്കുന്നു. പിടിച്ചുനിർത്തിയ നിമിഷങ്ങൾ കൈവിരലുകൾക്കിടയിലൂടെ വഴുതുന്നു, സ്വന്തമെന്ന് കരുതിയതെല്ലാം കാലത്തിന്റെ കൈകളിൽ ലയിക്കുന്നു. തിരിഞ്ഞുനോക്കുന്ന നേരത്ത് മാറ്റം തിരിച്ചറിയാതെ, ലോകം മാറിയെന്ന് മാത്രം പലപ്പോഴും നമ്മൾ പറയുന്നു. ഒരു നാൾ ഈ വഴിയിലും നിശ്ശബ്ദത പടരും; പറഞ്ഞ വാക്കുകളല്ല, നൽകിയ സ്നേഹമാകും ഓർമ്മ. അതുകൊണ്ട് കടന്നുപോകും മുൻപ് ഒരു നന്മയെങ്കിലും വിതയ്ക്കാം, ആരുടെയെങ്കിലും ഇരുളിൽ ഒരു ചെറുവെളിച്ചമാകാം. ജീവിതം അളക്കുന്നത് കടന്ന ദൂരത്താലല്ല; തൊട്ട ഹൃദയങ്ങളിൽ ശേഷിച്ച നന്മകൊണ്ടാണ്. രചന: ജീ ആർ കവിയൂർ 25 -09-2026 (തിരുവല്ല, കവിയൂർ) 

ഹൃദയത്താളിൽ

Image
ഹൃദയത്താളിൽ ഹൃദയത്താളിൽ കുറിച്ചിട്ട മഷി ഉണങ്ങും മുൻപേ, മിഴിയിലെ ലവണ മുത്ത് താഴേക്ക് പതിയും നേരം, മൊഴികളിൽ വിടരും അക്ഷരമലരുകളുടെ സൗരഭ്യം പടരുന്നതിനു മുമ്പേ, നിശ്ശബ്ദതയുടെ തീരത്ത് ഒരു സ്വപ്നം പൊലിഞ്ഞുപോയി. ചുണ്ടിലണഞ്ഞൊരു ഗാനം പാതിയിൽ നിലച്ചുപോയി, കണ്ണുകളിൽ തെളിഞ്ഞിരുന്ന നിറമാർന്നൊരു കനവ് അകലെയെങ്ങോ മറഞ്ഞുപോയി. പറയുവാനാകാതെ പോയ ഹൃദയത്തിൻ തേങ്ങൽ മാത്രം നിലാവിൻ നേർത്ത നൂലിൽ ഇന്നും തൂങ്ങിയാടുന്നു. കാലം കടന്നുപോയാലും മാഞ്ഞുപോകാത്ത ചിത്രമായി, വിരഹത്തിൻ താളുകളിൽ ഒരു നിശ്വാസം ശേഷിക്കുന്നു; തൊടാനാവാത്ത ദൂരത്തും അറിയാനാവാത്ത മൗനത്തിലും ഒരിക്കൽ പിറന്ന സ്നേഹം നിത്യവസന്തമായി നിൽക്കുന്നു. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

നമ്മൾ എവിടേക്കാണ് പോകുന്നത്?

Image
നമ്മൾ എവിടേക്കാണ് പോകുന്നത്? വലിയ വീടുകൾ പണിതുയർത്തി ചെറിയ മനസ്സുകളിൽ ജീവിക്കുന്നു, ചുറ്റും മനുഷ്യരുണ്ടെങ്കിലും ഒറ്റപ്പെടലിൽ കഴിയുന്നു. മാതാപിതാക്കൾ വൃദ്ധരാകുമ്പോൾ മക്കൾക്ക് സമയം കുറയുന്നു, അവർ നൽകിയ സ്നേഹത്തിന്റെ വില തിരക്കിനിടയിൽ മറന്നുപോകുന്നു. ഒരേ വീട്ടിൽ കഴിയുമ്പോഴും മനസ്സുകൾ അകലുന്നു, ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് ഓരോരുത്തരും സ്വന്തം ലോകത്താണ്. പണം കൂടിക്കൊണ്ടിരിക്കുമ്പോൾ സന്തോഷം കുറയുന്നതെന്തേ? സൗകര്യങ്ങൾ വർധിക്കുമ്പോൾ സമാധാനം അകലുന്നതെന്തേ? മരങ്ങൾ വെട്ടി വീടുകൾ പണിയുന്നു, പുഴകളെ മാലിന്യത്തിലാഴ്ത്തുന്നു, പിന്നെ മഴ വരാത്തപ്പോൾ ആകാശത്തോട് പരാതി പറയുന്നു. നമുക്ക് വേണ്ടത് എന്താണ്— കൂടുതൽ സമ്പത്തോ, അതോ കുറച്ചെങ്കിലും മനുഷ്യത്ത്വമോ? ഒരു ദിവസം എല്ലാം വിട്ടുപോകുമ്പോൾ കൂടെ വരുന്നത് വീടുകളല്ല, സമ്പത്തുമല്ല, നമ്മൾ മറ്റൊരാളുടെ ഹൃദയത്തിൽ വച്ചുപോയ സ്നേഹം മാത്രം. നാം എത്ര ദൂരം നടന്നുവെന്ന് കാലം തന്നെ പറഞ്ഞുകൊള്ളും; എന്നാൽ ഈ യാത്രയിൽ മനുഷ്യനായി എത്രമാത്രം മാറിയെന്ന് ഓരോരുത്തരും തിരിച്ചറിയണം. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

നഷ്ടത്തിനപ്പുറം

Image
നഷ്ടത്തിനപ്പുറം പിരിഞ്ഞുപോയ വഴിയിലും നിന്റെ കാൽപ്പാടുണ്ടായിരുന്നു കാലം മായ്ച്ചുകളയാൻ നോക്കിയിട്ടും മനസ്സ് സൂക്ഷിച്ചുവച്ചു അരികിലില്ലെന്ന സത്യം അകലെയൊരു വേദനയായി പറയാതെ പോയ വാക്കുകൾ പിന്നെയും കാതിൽ മുഴങ്ങി കാണാതിരുന്ന നാളുകൾ കൂടുതൽ അടുത്താക്കി തൊടാനാകാത്ത സാന്നിധ്യം തണലായി കൂടെയിരുന്നു നഷ്ടം ചിലപ്പോൾ നൽകുന്നത് നിലനിൽക്കുന്നൊരു സ്നേഹമാണ് മറന്നുവെന്ന് കരുതിയാലും മനസ്സ് നിന്നെ തേടുന്നു രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

മിഴികളുടെ ഭാഷ

Image
മിഴികളുടെ ഭാഷ ഒരു ചെറുനോട്ടത്തിൽ സ്നേഹം നിറയുമ്പോൾ വാക്കുകൾ വഴിമാറി നിശ്ശബ്ദമാകുന്നു മിഴികൾ പറയുന്ന കഥ കേൾക്കുമ്പോൾ മനസ്സ് അറിയാതെ പുഞ്ചിരിക്കുന്നു അരികിലില്ലെങ്കിലും അരികിലുണ്ടെന്ന തോന്നലൊരു കുളിർകാറ്റായി തഴുകുന്നു പറയാതെ പറയുന്ന സ്നേഹവാക്കുകൾ ഹൃദയത്തിൽ പതിഞ്ഞു നിൽക്കുന്നു ഒരു നോട്ടം മതിയാകും ചിലപ്പോൾ ആയിരം വാക്കുകൾ പറയുന്നതിനേക്കാൾ ഒരു പുഞ്ചിരി മതിയാകും ചിലപ്പോൾ മനസ്സിന്റെ വാതിൽ തുറക്കുന്നതിനേക്കാൾ വാക്കുകൾ തോറ്റുപോകുന്ന നിമിഷങ്ങളിൽ സ്നേഹം പൂർണ്ണമായൊരു ഭാഷയാകുന്നു വർണ്ണിക്കാനാവാത്ത ആ നിമിഷങ്ങൾ ജീവിതത്തിലെ മധുരമായി മാറുന്നു. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

കാത്തിരിപ്പിൻ്റെ മൗനം

Image
കാത്തിരിപ്പിൻ്റെ മൗനം ഓർമ്മകൾ മാഞ്ഞാലും കാത്തിരിപ്പു മായില്ല മറവിത്തിരകൾക്കപ്പുറം നീയുണ്ടെന്നറിയാം തുറന്നിട്ട കവാടത്തിലൂടെ കാറ്റായി വരുമോ നിന്റെ വരവിനായി മനസ്സിവിടെ കാത്തിരിക്കും പാതകൾ പലതും നിന്നിലേക്കു നീളുന്നു നിന്റെ കാൽപ്പാടുകൾ തേടി കണ്ണുകൾ അലയുന്നു പറയാതെ പോയ വാക്കുകൾ ഉള്ളിൽ ബാക്കിയാകുന്നു പിരിയാത്ത ബന്ധമായി അവയെന്നിൽ നിറയുന്നു രാവിന്റെ നിശ്ശബ്ദത നിന്റെ പേരുചൊല്ലുന്നു നിലാവിൻ വെളിച്ചം നിനക്കായ് വഴിതെളിക്കുന്നു ദൂരങ്ങൾ മാഞ്ഞൊരു നിമിഷം വന്നുചേരുമ്പോൾ വീണ്ടും പൂക്കും കാത്തിരിപ്പിന്റെ വസന്തം മറവിയുടെ തിരകൾ പതിയെ ശാന്തമാകുമ്പോൾ ഓർമ്മയുടെ തീരം വീണ്ടും തെളിഞ്ഞുവരും നീ വരുമെന്നൊരു പ്രതീക്ഷ മാത്രം മതി ഈ ജന്മം മുഴുവൻ നിന്നെ കാത്തിരിക്കാൻ. .രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

വാക്കുകൾക്ക് അർത്ഥം

Image
വാക്കുകൾക്ക് അർത്ഥം പറയാതെ സൂക്ഷിച്ചൊരു സത്യം ഹൃദയത്തിൽ മൗനമായി കിടക്കും കാലം അതിനെ തൊടുമ്പോൾ പതിയെ അതിന് ജീവൻ വരും ചില വാക്കുകൾ കേൾക്കാനല്ല ഹൃദയം തൊടാനാണ് പിറക്കുന്നത് നേരം കടന്നുപോകുമ്പോഴാണ് അവയുടെ വില നാം അറിയുന്നത് അകലം ചിലതെല്ലാം പഠിപ്പിക്കും നഷ്ടം പലതും തിരിച്ചറിയിക്കും കണ്ണുകൾ പറയാത്ത കാര്യങ്ങൾ ഒരു നിമിഷം പറഞ്ഞുതരും വൈകിയെത്തുന്ന തിരിച്ചറിവും ജീവിതത്തിന്റെ ഭാഗം തന്നെയാണ് മനസ്സിൽ തങ്ങി നിന്നതെല്ലാം ഒരുനാൾ അർത്ഥമായി മാറും രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

പുലരിയുടെ കാത്തിരിപ്പ്

Image
പുലരിയുടെ കാത്തിരിപ്പ് നിലാവിൻ നൂലിഴ തൂകുന്ന വഴിയിലൂടെ മനസ്സ് പോകുന്നു പറയാതെ വച്ചൊരു മോഹം പുലരിയിലും കൂടെ വരുന്നു കാറ്റിന്റെ ചിറകിലേറി പൂക്കൾ പതിയെ ചിരിക്കുന്നു ഉള്ളിൽ കാത്തൊരു പ്രതീക്ഷ പുതുവെളിച്ചമായി വിരിയുന്നു അകലെയെങ്ങോ കേൾക്കുന്ന കിളിപ്പാട്ടിൽ സ്നേഹം നിറയുന്നു തളരാതെ കാത്തിരുന്നൊരു സ്വപ്നം വീണ്ടും ഉണരുന്നു നാളെയുടെ നീലാകാശം പുതിയൊരു കഥ പറയുമ്പോൾ മനസ്സിലെ മങ്ങിയ വഴികളിൽ വെളിച്ചം പതിയെ നിറയുന്നു രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

പുലരിയുടെ കാത്തിരിപ്പ്

Image
പുലരിയുടെ കാത്തിരിപ്പ് നിലാവിൻ നൂലിഴ തൂകുന്ന വഴിയിലൂടെ മനസ്സ് പോകുന്നു പറയാതെ വച്ചൊരു മോഹം പുലരിയിലും കൂടെ വരുന്നു കാറ്റിന്റെ ചിറകിലേറി പൂക്കൾ പതിയെ ചിരിക്കുന്നു ഉള്ളിൽ കാത്തൊരു പ്രതീക്ഷ പുതുവെളിച്ചമായി വിരിയുന്നു അകലെയെങ്ങോ കേൾക്കുന്ന കിളിപ്പാട്ടിൽ സ്നേഹം നിറയുന്നു തളരാതെ കാത്തിരുന്നൊരു സ്വപ്നം വീണ്ടും ഉണരുന്നു നാളെയുടെ നീലാകാശം പുതിയൊരു കഥ പറയുമ്പോൾ മനസ്സിലെ മങ്ങിയ വഴികളിൽ വെളിച്ചം പതിയെ നിറയുന്നു രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

അരികിലെത്തും വരെ

Image
അരികിലെത്തും വരെ നിന്റെ വരവിനായി കാത്തിരിക്കും നിലാവു വീഴും വഴിത്താരയിൽ പറയാതെ പോയ വാക്കുകളെല്ലാം പൂവായി വിരിയും മനസ്സിൽ കാറ്റിലൊഴുകുന്ന മധുരഗന്ധം നിന്റെ സാന്നിധ്യം അറിയിക്കും കണ്ണുകൾ തേടുന്ന ആ നിമിഷം പുഞ്ചിരിയായി മാറിടും തൊടാതെ തന്നെ അരികിലിരുന്ന് മനസ്സിലെ നോവുകൾ കേൾക്കാം പങ്കുവെക്കാതെ പോയ സ്വപ്നങ്ങൾ ഒന്നായി ചേർത്തുവയ്ക്കാം കാലം എത്ര അകലെയായാലും കാത്തിരിപ്പിന് നിറം മങ്ങില്ല നീ വരുമെന്നൊരു പ്രതീക്ഷയിൽ ഈ സ്നേഹം എന്നും നിലനിൽക്കും രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

പകുതി ഉണങ്ങിയ തരു

Image
പകുതി ഉണങ്ങിയ തരു ഒറ്റ മരമെന്നൊരു ചിത്രം കാണാം പകുതി ഉണങ്ങിയ, പകുതി പച്ചയാം, വരണ്ട ഭൂമിയിൽ വേരൂന്നിയ മരം വസന്തത്തെ കാത്തൊരു സങ്കടം. ഇടതു വശമെല്ലാം ഉണങ്ങി വിറയ്ക്കുന്നു, വേരുകൾ ദാഹിച്ചു തേങ്ങിക്കരയുന്നു, ശാഖകൾ വെറും തണ്ടുകളായി മാറിയിതാ, ജീവൻ നഷ്ടപ്പെട്ടൊരു കറുത്ത രൂപമാ. വലതു വശമിതാ തളിർത്തുലയുന്നു, പച്ചിലകൾ ധാരാളമായി പൂത്തുലയുന്നു, പുൽത്തകിടി പച്ചപ്പിൻ വശ്യകാന്തിയിൽ, ജീവൻ തുടിക്കുന്നൊരത്ഭുതക്കാഴ്ച. പകുതി ജീവനും പാതി മരണവും, ഈ ചിത്രത്തിലുണ്ട് ഒരൊറ്റ സത്യവും, കഷ്ടപ്പാടുകൾക്കിടയിലും പ്രത്യാശയുണ്ടെന്ന്, വീണ്ടും പൂക്കാലം വരുമെന്ന വിശ്വാസമെന്ന്. ഉണങ്ങിയ കൊമ്പിലും കിനാവുകൾ ബാക്കി, വാടിയ വേരിലും തുടിപ്പുകൾ ബാക്കി, ഇന്നിന്റെ വേദന കടന്നുപോകുമെങ്കിൽ, നാളെയൊരു പൂക്കാലം കാത്തിരിപ്പുണ്ട്. മരണമെന്ന തോൽവിയല്ല ഉണങ്ങിയ ഭാഗം, ജീവിതം തേടുന്നൊരു നിശ്ശബ്ദ നാളം; പകുതി ഉണങ്ങിയ ഈ തരുവിൻ കഥയിൽ, പൂർണ്ണ ജീവിതത്തിൻ പ്രതീക്ഷയുണ്ട്. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

കടം കൊണ്ട ബുദ്ധി

Image
കടം കൊണ്ട ബുദ്ധി കടം കൊണ്ട ബുദ്ധി കൊണ്ട് ഭൗതികമായി തേടുന്നു, വാക്കുകളുടെ പ്രതിബദ്ധത ബന്ധമില്ലാതെ അന്ധമായി അലയുന്നു. അർത്ഥങ്ങൾ തേടിയിറങ്ങുമ്പോൾ അനർത്ഥങ്ങൾ കൂടെ വരുന്നു, മനസ്സിന്റെ മൗനഭാഷ മൊഴികളിൽ തട്ടി ചിതറുന്നു. കണ്ടതെല്ലാം സത്യമെന്നു കരുതി വഴിതെറ്റുമ്പോൾ, കാണാത്തൊരു സത്യത്തിന്റെ വാതിൽ മെല്ലെ തുറക്കുന്നു. അറിവിന്റെ അഹങ്കാരത്തിൽ അറിയാത്തതായ് നിൽക്കുമ്പോൾ, സ്വയം തേടിയ യാത്രയിൽ സ്വയം തന്നെ മറന്നുപോകുന്നു. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

പ്രണയത്തിൻ നിറവും ഗന്ധവും

Image
പ്രണയത്തിൻ നിറവും ഗന്ധവും പ്രണയത്തിൻ നിറവും ഗന്ധവും തേടി അലയുന്ന മൗനസഞ്ചാരി, ചുവപ്പോ നീലയോ ഏതു വർണ്ണം, മുല്ലപ്പൂവിന്റെയോ നിശാഗന്ധിയുടെയോ മണമോ? പറയൂ, പറയൂ വേഗം നീ, എൻ ഹൃദയം കാത്തിരിപ്പൂ മറുപടിക്കായ്. നിലാവിൻ നനവുള്ള രാവിൻ വഴിയിൽ നിഴലായി കൂടെ നടന്നതാരോ, മിഴികളിൽ മിന്നിയ നക്ഷത്രത്തിളക്കത്തിൽ മൊഴിയാതെ നീ പറഞ്ഞതെന്തോ. കാറ്റിന്റെ ചിറകിലേറി വന്നൊരു കിനാവിൻ സുഗന്ധമായ് നീയോ, തൊടാതെ തൊട്ടൊരു സ്നേഹസ്പർശമായ് തഴുകുന്ന തെന്നലായതാരോ? പൂവിതളിൽ വീണൊരു മഞ്ഞുതുള്ളിപോൽ മാഞ്ഞുപോകാതെ നിന്നൊരു മോഹം, നീയെന്ന രണ്ടക്ഷരത്തിൽ ഒളിപ്പിച്ചുവോ എൻ ജന്മം തേടിയ പ്രണയം? രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

ഏകാന്തതയുടെ സത്യം

Image
ഏകാന്തതയുടെ സത്യം മനസ്സാക്ഷിയുടെ ചിരിയിൽ മുറിവുകൾ തെളിയും, ഏകാന്തതയിൽ സത്യങ്ങൾ മുഖം കാണിക്കും, ലോകം മുഴുവൻ കൂടെയുണ്ടെന്നു തോന്നിയാലും, അവസാനം നമ്മോടൊപ്പം നമ്മൾ മാത്രം. പുഞ്ചിരികൾക്കപ്പുറം കുന്നുകൂടിയ നോവുകൾ ആരും കാണാതെ മൂടിവെച്ചു, കണ്ണീരിൻ ഉപ്പുള്ള രാവുകളിൽ സ്വയം തിരിഞ്ഞുനോക്കിക്കൊണ്ട് നാം നടന്നു. സ്നേഹത്തിൻ കൈകൾ നീട്ടിയവരും പാതിവഴിയിൽ തനിച്ചാക്കി മടങ്ങിയപ്പോൾ, സ്വന്തം നിഴൽ പോലും സാക്ഷിയാക്കി നാം നമ്മെത്തന്നെ കണ്ടെത്തുകയായിരുന്നു. ചൂടുള്ള വാക്കുകൾ നൽകിയ വെളിച്ചവും കൂട്ടുകൂടിയവരുടെ മുഖംമൂടികളും മാഞ്ഞുപോകുമ്പോൾ, കാലം തന്ന മുറിവുകൾ മായ്ച്ചുകൊണ്ട് നാം നമ്മിലേക്ക് തന്നെ മടങ്ങുന്നു. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

പ്രണയത്തിൻ നിറവും ഗന്ധവും

Image
പ്രണയത്തിൻ നിറവും ഗന്ധവും പ്രണയത്തിൻ നിറവും ഗന്ധവും തേടി അലയുന്ന മൗനസഞ്ചാരി, ചുവപ്പോ നീലയോ ഏതു വർണ്ണം, മുല്ലപ്പൂവിന്റെയോ നിശാഗന്ധിയുടെയോ മണമോ? പറയൂ, പറയൂ വേഗം നീ, എൻ ഹൃദയം കാത്തിരിപ്പൂ മറുപടിക്കായ്. നിലാവിൻ നനവുള്ള രാവിൻ വഴിയിൽ നിഴലായി കൂടെ നടന്നതാരോ, മിഴികളിൽ മിന്നിയ നക്ഷത്രത്തിളക്കത്തിൽ മൊഴിയാതെ നീ പറഞ്ഞതെന്തോ. കാറ്റിന്റെ ചിറകിലേറി വന്നൊരു കിനാവിൻ സുഗന്ധമായ് നീയോ, തൊടാതെ തൊട്ടൊരു സ്നേഹസ്പർശമായ് തഴുകുന്ന തെന്നലായതാരോ? പൂവിതളിൽ വീണൊരു മഞ്ഞുതുള്ളിപോൽ മാഞ്ഞുപോകാതെ നിന്നൊരു മോഹം, നീയെന്ന രണ്ടക്ഷരത്തിൽ ഒളിപ്പിച്ചുവോ എൻ ജന്മം തേടിയ പ്രണയം? രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

നിന്നോമൽ പൂമേനി കണ്ട് ഉണരും( പ്രണയ ഭക്തി ഗാനം)

Image
നിന്നോമൽ പൂമേനി കണ്ട് ഉണരും ( പ്രണയ ഭക്തി ഗാനം) നിന്നോമൽ പൂമേനി കണ്ട് ഉണരും നൈമിഷിക സ്വപ്നങ്ങളുടെ അനുഭൂതി, നിലാവായി നീളുന്ന നിൻ മിഴികളിൽ നിറയുന്നു മധുരമാം സ്നേഹാർദ്രത. മന്ദാരമലരായി മനസ്സിൽ വിരിയും മൗനത്തിൻ മന്ത്രമാം നിൻ സാന്നിധ്യം, തൊടാതെ തഴുകുന്ന കാറ്റിൻ കരങ്ങളിൽ തുളുമ്പുന്നു അറിയാത്തൊരു നിർവൃതി. അകലെയാണെങ്കിലും അരികിലായ് തോന്നും അനന്തമായൊരു ബന്ധത്തിൻ നൂലിഴ, വിളിക്കാതെ വന്നെത്തും നിൻ ഓർമ്മയിൽ വിടരുന്നു ഹൃദയത്തിലെ പൂക്കാലം. കണ്ണടച്ചാൽ തെളിയുന്ന ദീപശിഖ പോലെ കനവിൻ തിരശ്ശീലയിൽ നീ നിറയുമ്പോൾ, പറയുവാനാവാത്തൊരു പ്രാർത്ഥന പോലെ പതിയുന്നു നിൻ നാമം ഹൃദയത്തിൽ. രചന: ജീ ആർ കവിയൂർ 24 -09-2026 (തിരുവല്ല, കവിയൂർ) 

പറയാതെ പോയ വാക്കുകൾ

Image
പറയാതെ പോയ വാക്കുകൾ പറയാതെ പോയ വാക്കുകൾ മനസ്സിൽ മഴയായി പെയ്യുമ്പോൾ, മൗനം പോലും കവിതയാകുന്നു മിഴികളിൽ നനവായി പടരുന്നു. ഒളിപ്പിച്ചു വെച്ചൊരു സ്നേഹം ഓർമ്മയിൽ പൂവായി വിരിയുമ്പോൾ, അറിയാതെ പോയൊരു നൊമ്പരം അകതാരിൽ വീണയായി മാറുന്നു. പിരിഞ്ഞുപോയൊരു വഴിയരികിൽ പിന്നെയും കാത്തുനിൽക്കും കാലം, പറയാൻ ബാക്കിയായ വാക്കുകൾ പാതിരാവിൽ തേടുന്നു നിന്നെ. കേൾക്കാതെ പോയൊരു ഹൃദയമിടിപ്പ് കാറ്റിൽ അലിഞ്ഞൊരു ഗീതമാകുമ്പോൾ, കാണാതെ പോയൊരു സ്വപ്നം പോലും കണ്ണുകളിൽ വീണ്ടും പൂക്കുന്നു. മറക്കുവാൻ ശ്രമിച്ച നിമിഷങ്ങൾ മഴത്തുള്ളിപോലെ തിരികെയെത്തും, മൗനത്തിന്റെ ആഴങ്ങളിൽ അപ്പോൾ നീയെന്ന ഓർമ്മ മാത്രം ശേഷിക്കും. രചന: ജീ ആർ കവിയൂർ 23 -09-2026 (തിരുവല്ല, കവിയൂർ) 

കാത്തിരിപ്പിന്റെ നിഴലകന്നു

Image
കാത്തിരിപ്പിന്റെ നിഴലകന്നു കാത്തിരിപ്പിന്റെ നിഴലകന്നു മെല്ലെ കാതിൽ കേൾക്കായ് മധുരധ്വനി കരളിന്റെ നോവകന്നു കാരണമേതോ കാണുവാനായ് കാത്തുനിന്നു ഹൃദയം മിഴികളിൽ പൂത്തൊരു സ്വപ്നം പോലെ മനസ്സിൽ നീ വീണ്ടും വന്നുവല്ലോ മറന്നുപോയെന്ന മിഥ്യാമൊഴികൾ മധുരമാം ഓർമ്മയിൽ അലിഞ്ഞുപോയി വിരഹത്തിൻ ചൂടകന്നൊരു നേരം വീണുടഞ്ഞ മോഹങ്ങൾ ചേർത്തുവെച്ചു വരണ്ടുപോയ ഹൃദയതീരത്ത് വസന്തമായ് നീയിന്നു വന്നുവല്ലോ കാലമേൽപ്പിച്ച മുറിവുകളെല്ലാം കാറ്റിലലിഞ്ഞൊരു മഞ്ഞുതുള്ളിപോൽ കാണാത്ത ദൂരങ്ങൾ താണ്ടിവന്നൊരു കാതരമാം സ്നേഹമായ് നീയണഞ്ഞു രചന: ജീ ആർ കവിയൂർ 23 -09-2026 (തിരുവല്ല, കവിയൂർ) 

നീയെന്ന ഒറ്റ വാക്ക്

Image
നീയെന്ന ഒറ്റ വാക്ക് നീയെന്ന ഒറ്റവാക്കിൽ നിന്നുമേ വിരിഞ്ഞൊരു പൂവാണ് ഓർമ്മയെന്ന സൗന്ദര്യം; മാഞ്ഞുപോകുവാനെടുത്ത കാലമത്രയും മധുരനിമിഷങ്ങളായ് മനസ്സിൽ ശേഷിച്ചു... ഓരോ നിമിഷവും ഉണർത്തുന്നു വീണ്ടും അറിയാത്തൊരനുഭൂതി; അറിയാതെ ഞാനിന്നും നിന്നിലേക്കൊഴുകുന്നു ഓർമ്മത്തേരിലേറി നിശബ്ദയാമങ്ങളിൽ... മിഴികളിൽ ഇന്നും നനവാർന്ന സ്വപ്നം, മൊഴികളിൽ ഇന്നും മറയാത്ത നിൻ നാമം; ഹൃദയത്തിൻ താളത്തിൽ പതിഞ്ഞൊരു ഗാനംപോൽ നീ മാത്രം... നീ മാത്രം... എൻ ജീവനിൽ നീ മാത്രം... കാലമേറെ പോയാലും കാലം മായ്ക്കാത്ത പാദമുദ്രപോൽ നീ വഴികളിൽ ശേഷിക്കുന്നു; നമ്മൾ നടന്ന വഴിയിൽ നിഴലായി കൂടെയുണ്ട് നിന്നോർമ്മകളിന്നും എൻ ചാരെയണയുന്നു... പിരിയുവാൻ കഴിയാത്ത നൊമ്പരപ്പൂവായി, അറിയുവാൻ കഴിയാത്ത മധുര രഹസ്യമായി, എൻ ഹൃദയത്തിൻ താളമാകെ നിറഞ്ഞ് നീയിന്നും ജീവിക്കുന്നു— എന്നിൽ... എന്നിൽ മാത്രം... ഒരു ജന്മം പോരാതെ തേടിയ സ്നേഹമേ, ഒരു വാക്കിൽ തീരാതെ നീളുന്ന കവിതയേ, അവസാനിക്കാത്തൊരു വിരഹഗാനമായി എൻ ഹൃദയത്തിൽ നീയെന്നും... നീയെന്നും... രചന: ജീ ആർ കവിയൂർ 23 -09-2026 (തിരുവല്ല, കവിയൂർ) 

മിഴിനീരിനാൽ

Image
മിഴിനീരിനാൽ  മിഴിനീരിനാൽ ചാലിച്ചെഴുതിയ മൊഴിയാനാവാതെ പോയ വാക്കുകൾ മനസ്സിന്റെ താളിൽ മാഞ്ഞുപോകാതെ മൗനമായ് ഇന്നും കാത്തിരിക്കുന്നു നിലാവിന്റെ നേർത്ത വെളിച്ചത്തിൽ നിഴലായി നീയിന്നും വരുമ്പോൾ നനവാർന്ന ഓർമ്മത്താളുകളിൽ നിറയുന്നു നിൻ മുഖം വീണ്ടും പറയാതെ പോയൊരു സ്നേഹമായി പിരിയാതെ ഉള്ളിൽ നീ ശേഷിച്ചു കാലത്തിന്റെ കൈകൾ മായ്ച്ചാലും കാണാതെ മായില്ല നിൻ ഓർമ്മകൾ അകലെയൊരു തീരക്കാറ്റാകെ അറിയാതെ നിന്നെ വിളിക്കുമ്പോൾ അലയുന്ന എൻ ഹൃദയതീരത്ത് അവശേഷിക്കുന്നു നിൻ പാദമുദ്ര രചന: ജീ ആർ കവിയൂർ 23 -09-2026 (തിരുവല്ല, കവിയൂർ)