പ്രണയത്തിൻ ചില്ലക്ഷരങ്ങൾ

പ്രണയത്തിൻ ചില്ലക്ഷരങ്ങൾ
പ്രണയത്തിൻ ചില്ലക്ഷരങ്ങൾ വായിക്കുവാൻ,
വ്രണിതമാം വിരഹവേദന അറിയുവാൻ,
ത്രാണിയില്ലാതെ അലയുന്നു തീരങ്ങൾ,
തീരാത്ത മോഹങ്ങൾ തേടുന്നു സാഗരം.

മൗനത്തിൻ തീരത്ത് തിരകളായ് വന്നു,
മറന്നുപോയ സ്വപ്നച്ചിറകുകൾ തേടി,
പിരിഞ്ഞുപോയ നിൻ കാൽപ്പാടുകൾ മാത്രം,
പിരിയാതെ നെഞ്ചിൽ പതിഞ്ഞു കിടക്കും.

അകലെയായ് നീയിന്നു മറഞ്ഞുപോയാലും,
അരികിലായ് തോന്നുന്നു നിൻ നിഴൽ എന്നും,
കടലിൻ തിരകളിൽ തേങ്ങുന്ന നേരം,
കാതോർത്തു നിൽക്കുന്നു സ്നേഹം ഇന്നും.

തീരാത്ത വേദന തഴുകുന്ന രാവിൽ,
തീരാത്ത കാത്തിരിപ്പായ് മാറുന്നു കാലം,
പ്രണയത്തിൻ ചില്ലക്ഷരങ്ങൾ വായിക്കുമ്പോൾ,
വിരഹത്തിൻ മഷിയിൽ നനയുന്നു ഹൃദയം.

ജീ ആർ കവിയൂർ  
17 09 2026  
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം