പൂജയ്ക്കെടുക്കാത്ത പൂക്കൾ

പൂജയ്ക്കെടുക്കാത്ത പൂക്കൾ
പൂജയ്ക്കെടുക്കാത്ത പൂക്കൾ പോലെ
അല്ലയോ, എൻ ജീവിതമെന്നു തോന്നാറുണ്ട്;
എങ്കിലും ഉള്ളിൽ തെല്ലും സന്ദേഹമില്ല,
ഓരോ ജന്മത്തിനും നിയോഗമുണ്ടല്ലോ.

സമ്മോഹനം മാറുമെന്നു തോന്നിക്കിലും,
സൗരഭ്യം ചുറ്റിലും പടരുന്നുണ്ടല്ലോ;
തിരഞ്ഞെടുത്തില്ലെന്നു കരുതിയാലും,
തന്നുടെയിടം പ്രകൃതി നൽകുന്നുണ്ടല്ലോ.

പൂവിനും പുല്ലിനും വേരിനും പോലും
പിറവിക്കു പിന്നിൽ പൊരുളുണ്ടല്ലോ;
കാണുന്ന കണ്ണിനപ്പുറം കാണുവാനായ്
അകക്കണ്ണൊന്നു തുറക്കണമല്ലോ.

വാടിയതെന്നു മാറ്റിനിർത്തിയാലും
വാസനയുടെ ഓർമ്മ മായുകയില്ല;
തൊടാതെ പോയൊരു നിസ്സാരതയ്ക്കും
തന്റേതായൊരു ധർമ്മമുണ്ടല്ലോ.

ആരാധനയ്ക്കായ് തിരഞ്ഞെടുത്തതെല്ലാം
മാത്രമല്ല മൂല്യമേറിയതാകുന്നത്;
അവഗണിച്ചൊരു ചെറുപുഷ്പത്തിനും
അർപ്പണത്തിൻ വിശുദ്ധിയുണ്ടല്ലോ.

പൂമ്പൊടിയും നാരും നുള്ളിക്കളഞ്ഞ്
സ്നേഹത്തോടെ നിന്നെത്തന്നെ
സമർപ്പിക്കുന്നു.

രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ