വീണ്ടും കാണുമ്പോൾ

വീണ്ടും കാണുമ്പോൾ
അകലങ്ങൾ തീർത്ത വഴികളിൽ
അറിയാതെ പിരിഞ്ഞുപോയി...
പറയാതെ പോയ വാക്കുകൾ ഓർത്തു
പുഞ്ചിരിയിൽ പകരാം...

കാലം കവർന്ന നിമിഷങ്ങളെ
കൈകോർത്തു തിരികെ വിളിക്കാം...
പഴയൊരു പരിചയം പോലെ
പുതിയൊരു യാത്ര തുടങ്ങാം...

വഴിയരികിൽ വീണുപോയ
വസന്തങ്ങൾ പെറുക്കിയെടുക്കാം...
വരണ്ടുപോയ ചില്ലകളിൽ
പുതുനാമ്പായ് പുഞ്ചിരിക്കാം...

മറന്നുപോയ പാട്ടിന്റെ
ഈണങ്ങൾ വീണ്ടെടുക്കാം...
മിഴികളിൽ നിറയുന്ന
സ്വപ്നങ്ങൾ പങ്കുവെക്കാം...

പറയാതെ പോയ സ്നേഹം
വാക്കുകളാൽ തുന്നിച്ചേർക്കാം...
പിരിഞ്ഞുപോയ പാതകളിൽ
വീണ്ടും കൈകോർത്തു നടക്കാം...

ഇനി വരും പകലുകളിൽ
നിഴലായി കൂടെ നിൽക്കാം...
തീരാത്തൊരു സൗഹൃദമായി
തമ്മിൽ വീണ്ടും ചേരാം...

രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം