നന്മയുടെ വെളിച്ചം
നന്മയുടെ വെളിച്ചം
വായിച്ചറിഞ്ഞതെല്ലാം വാക്കുകളിൽ മാത്രം
വാഴ്ത്തിപ്പാടിയാൽ ഫലമെന്തുണ്ടാകും;
മറ്റുള്ളവനൊരു തണലായ് മാറുമ്പോൾ
ജീവിതമതിന്റെ അർത്ഥം തെളിയും.
പഠിച്ച പാഠങ്ങൾ പാതകളാകണം,
പകുത്തു നൽകുമ്പോൾ പെരുമയാകണം;
വീണുപോയവനെ ഉയർത്തുന്ന നിമിഷം
മനുഷ്യജന്മത്തിൻ മഹത്വമാകും.
പദവിയും പേരും മാഞ്ഞുപോകും,
പൊൻനാണയങ്ങൾ മണ്ണിലുറങ്ങും;
ഒരാളുടെ കണ്ണിലെ കണ്ണുനീർ തുടച്ചാൽ
ഓർമ്മയിൽ എന്നും ആ നിമിഷം നിലക്കും.
കാലം കടന്നാലും മായാത്തൊരു മുദ്ര
കരുണയാൽ മാത്രം ഹൃദയത്തിൽ പതിയും;
പറഞ്ഞതിലല്ല, ചെയ്തതിലാണല്ലോ
മനുഷ്യൻ ലോകത്തിൽ അവശേഷിക്കുന്നത്.
രചന: ജീ ആർ കവിയൂർ
19-09-2026
(തിരുവല്ല, കവിയൂർ)
Comments