തിരുവോണമേ, നീ പോയോ?

തിരുവോണമേ, നീ പോയോ?
തിരിഞ്ഞു ഒന്ന് നോക്കുമ്പോഴേക്കും  
തീരത്ത് നിന്നൊന്ന് കണ്ടു വരും നേരം  
തിരികെ പോയോ തിരുവോണമേ  
തഴുതിട്ട മോഹങ്ങളുമായി കാത്തിരുന്നൂ  

പൂമണം ചൂടിയ കാറ്റും കടന്നുപോയി  
പൂവിളി കേൾക്കാത്ത മുറ്റവും ശൂന്യമായി  
ഓണക്കോടി കാത്തൊരു കോണിൽ നിശ്ശബ്ദം  
പഴയൊരു കിനാവിൻ തിരി മാത്രം തെളിഞ്ഞു  

പൂക്കളമൊരുക്കിയ മുറ്റം ശൂന്യമായ്  
പൂവിളി കാത്തൊരു കാറ്റും നിന്നൂ  
ഓണത്തുമ്പികൾ പാറിപ്പോയ വഴിയിൽ  
നഷ്ടവസന്തത്തിൻ നിഴൽ മാത്രമായി  

കൈക്കുമ്പിളിൽ ചേർത്തുവെച്ച സ്നേഹങ്ങൾ  
കാണാതെ പോയൊരു സ്വപ്നമായ് മാറി  
മാവേലിത്തമ്പുരാൻ വന്നുപോയ പാതയിൽ  
നോവുമായി തരിച്ചു നിന്നു.

രചന: ജീ ആർ കവിയൂർ
09-09-2026
(തിരുവല്ല, കവിയൂർ)


തിരുവോണമേ, നീ പോയോ?

തിരിഞ്ഞു ഒന്ന് നോക്കുമ്പോഴേക്കും  
തീരത്ത് നിന്നൊന്ന് കണ്ടു വരും നേരം  
തിരികെ പോയോ തിരുവോണമേ  
തഴുതിട്ട മോഹങ്ങളുമായി കാത്തിരുന്നൂ

തിരിഞ്ഞു ഒന്ന് നോക്കുമ്പോഴേക്കും  
തീരത്ത് നിന്നൊന്ന് കണ്ടു വരും നേരം  
തിരികെ പോയോ തിരുവോണമേ  
തഴുതിട്ട മോഹങ്ങളുമായി കാത്തിരുന്നൂ  

പൂമണം ചൂടിയ കാറ്റും കടന്നുപോയി  
പൂവിളി കേൾക്കാത്ത മുറ്റവും ശൂന്യമായി  
ഓണക്കോടി കാത്തൊരു കോണിൽ നിശ്ശബ്ദം  
പഴയൊരു കിനാവിൻ തിരി മാത്രം തെളിഞ്ഞു  

പൂമണം ചൂടിയ കാറ്റും കടന്നുപോയി  
പൂവിളി കേൾക്കാത്ത മുറ്റവും ശൂന്യമായി  
ഓണക്കോടി കാത്തൊരു കോണിൽ നിശ്ശബ്ദം  
പഴയൊരു കിനാവിൻ തിരി മാത്രം തെളിഞ്ഞു  

പൂക്കളമൊരുക്കിയ മുറ്റം ശൂന്യമായ്  
പൂവിളി കാത്തൊരു കാറ്റും നിന്നൂ  
ഓണത്തുമ്പികൾ പാറിപ്പോയ വഴിയിൽ  
നഷ്ടവസന്തത്തിൻ നിഴൽ മാത്രമായി  

പൂക്കളമൊരുക്കിയ മുറ്റം ശൂന്യമായ്  
പൂവിളി കാത്തൊരു കാറ്റും നിന്നൂ  
ഓണത്തുമ്പികൾ പാറിപ്പോയ വഴിയിൽ  
നഷ്ടവസന്തത്തിൻ നിഴൽ മാത്രമായി  

കൈക്കുമ്പിളിൽ ചേർത്തുവെച്ച സ്നേഹങ്ങൾ  
കാണാതെ പോയൊരു സ്വപ്നമായ് മാറി  
മാവേലിത്തമ്പുരാൻ വന്നുപോയ പാതയിൽ  
നോവുമായി തരിച്ചു നിന്നു.

കൈക്കുമ്പിളിൽ ചേർത്തുവെച്ച സ്നേഹങ്ങൾ  
കാണാതെ പോയൊരു സ്വപ്നമായ് മാറി  
മാവേലിത്തമ്പുരാൻ വന്നുപോയ പാതയിൽ  
നോവുമായി തരിച്ചു നിന്നു.

രചന: ജീ ആർ കവിയൂർ
09-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ