വീണ്ടും ഉയരാം
വീണ്ടും ഉയരാം
തളരരുതാരും വഴിയിലിന്ന്,
കാലത്തിൻ ലീലകൾ മാത്രമിതാ;
ഇന്നു നീ മൗനമായ് നിന്നിടിലും,
നാളെയാം വെളിച്ചം നിനക്കുമുണ്ടേ.
സമ്പത്തൊക്കെയും കൈവിട്ടുപോയാൽ,
മനസ്സിൻ ധൈര്യം തളർന്നിടല്ലേ;
പാതയിൽ വീണതന്ത്യമല്ല,
വീണ്ടുമുയരാൻ പാഠമതല്ലോ.
കൂരിരുൾ മൂടിയ രാവിൻ വഴിയിൽ,
നാളത്തെ പുലരിയെ കാത്തിരിക്കാം;
തടസ്സങ്ങൾ മുന്നിൽ നിറഞ്ഞുവന്നാൽ,
ചവിട്ടുപടികളായ് തീർക്കുക നീ.
പഴി പറഞ്ഞോരീ ലോകം തന്നെയും,
വിജയം വരുമ്പോൾ വണങ്ങിടുമേ;
കാലത്തിൻ മാറ്റങ്ങൾ തിരിച്ചറിഞ്ഞ്,
ശാന്തമായ് മുന്നോട്ടു നീങ്ങുക നീ.
രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ)
Comments