ഉയിരിനായി

ഉയിരിനായി
ഉറങ്ങാതെ കിടന്ന രാവുകൾ
ഉഴറിയ മനസ്സുമായി പകലുകൾ
ഉണരുന്നു ദിനങ്ങളുടെ ദൈന്യത
ഉണ്ണാനായി അലയുന്ന നോവുകൾ

ഉരുകിത്തീരും സ്വപ്നങ്ങളുമായി
ഉണങ്ങിപ്പോയ കണ്ണുകളുമായി
ഉഴുതുമറിച്ച മണ്ണിൻ നെഞ്ചിൽ
ഉയിരിനായി വിത്തുകൾ വിതറി

ഉതിരും വിയർപ്പിൻ തുള്ളികളിൽ
ഉയരട്ടെ നാളെയുടെ പ്രതീക്ഷ
ഉടഞ്ഞുപോയ ജീവിതച്ചില്ലയിൽ
ഉയിരെടുക്കട്ടെ പച്ചപ്പുകൾ

ഉരുകാത്തൊരു കരുത്തുമായ്
ഉയരങ്ങളിലേക്കു നടന്നീടാം
ഉലഞ്ഞുപോയ വഴികളിലെല്ലാം
ഉണങ്ങാത്ത സ്നേഹം പകർന്നീടാം

രചന: ജീ ആർ കവിയൂർ
13 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ