ശേഷിച്ച മൗനം

ശേഷിച്ച മൗനം
കദനങ്ങൾ കടം പറഞ്ഞു പിരിഞ്ഞു,
കരളിലെ നൊമ്പരം ശേഷിപ്പാക്കി,
മിഴികളിൽ മാഞ്ഞൊരു സ്വപ്നമായ്,
മൗനത്തിൽ നീയൊരു പാട്ടായി.

മറവിയുടെ മൂടൽമഞ്ഞു നീങ്ങിയപ്പോൾ,
മനസ്സിൽ വീണ്ടും മഴ പെയ്തുവോ,
പറയാതെ പോയ വാക്കുകൾ തേടി,
പാതിവഴിയിൽ മിഴികൾ നനഞ്ഞുവോ.

വഴിയറിയാതെ അലഞ്ഞു നിഴലുകൾ,
വിരഹത്തിൻ തീയിൽ ഉരുകി രാവുകൾ,
തിരികെ വരാത്തൊരു വസന്തമായ്,
തീരാത്ത കാത്തിരിപ്പായ് നീയിരുന്നു.

അകലെയെങ്ങോ മറഞ്ഞ നക്ഷത്രം,
അറിയാതെ തേടുന്നു മിഴികൾ ഇന്നും,
കാലത്തിന്റെ കൈവിരൽ തൊടുമ്പോഴും,
കാലിടറുന്നു ഹൃദയം നിന്നോർമ്മയിൽ.

രചന: ജീ ആർ കവിയൂർ
15 -09-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം