പൂനിലാവേ
പൂനിലാവേ
പുലരുവോളം പെയ്തിറങ്ങും പൂനിലാവേ,
പുഞ്ചിരിപ്പൂ കാട്ടി പുണരുവാനൊരുങ്ങുന്നുവോ?
പുതുമണവും ചൂടി നനവാർന്ന നിൻ മിഴിത്തുമ്പിലായ്,
പാർവണസുന്ദര മധുമയം തൂവതാർക്കുവേണ്ടി?
പ്രതീക്ഷയുടെ കനവുകൾ ചാർത്തി നിൽക്കുവാനാണോ,
പകർന്നിടുന്നുവോ മിഴികളിൽ മോഹത്തിൻ വർണ്ണം?
പലവട്ടം വീശുന്ന കാറ്റിൻ കൈകളിൽ പ്രണയഗന്ധമായ്,
പതുക്കെ കാതോരം നീ മൂളുന്നുവോ അനുരാഗഗാനം?
വിരഹത്തിൻ വീണയിൽ വിരിയുന്ന രാഗമായ്,
വിരൽത്തുമ്പിൽ വന്നു തഴുകുന്നുവോ നീ?
വസന്തത്തിൻ വനികയിൽ മലർമഴ വാരിവിതറുംപോൽ,
വരമെന്നപോൽ എൻ ഹൃദയം കവരുന്നുവോ നീ?
രചന: ജീ ആർ കവിയൂർ
20 -09-2026
(തിരുവല്ല, കവിയൂർ)
Comments