മറുപാട്ട്

മറുപാട്ട്
പറയാതെ പോയ വാക്കുകൾ
പാതിവഴിയിൽ പൂത്തുവോ…
കാത്തിരുന്ന കാറ്റിൽ ഇന്നും
ആ മധുരം കേൾക്കുന്നുവോ…

മഴവരും നേരം പോലെ
മനം നിന്നെ തേടുന്നു…
വേഴാമ്പലിൻ ദാഹം പോലെ
നിന്റെ വാക്കിനായ് കാത്തിരിക്കുന്നു…

ഒരു നാൾ നീ പറയുമെന്നിൽ
ഒരു നാളും പ്രതീക്ഷയുണ്ട്…
പറയാൻ മടിച്ച സ്നേഹമേ,
പറയാതെ നീയെന്നിൽ നിറയുന്നു…

നിലാവായി നീ വരുമ്പോൾ
നിശയായ് ഞാൻ കാത്തിരിക്കും…
ചൊല്ലാതെ പോയൊരു സ്നേഹം
ചിരിയായി നീ പകരുമോ… 

രചന: ജീ ആർ കവിയൂർ
11 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ