സന്ധ്യാ ചക്രവാളം
സന്ധ്യാ ചക്രവാളം
സുവർണ്ണചിത്രമെഴുതും
സന്ധ്യാ ചക്രവാളം മേഘങ്ങളെ,
സുന്ദരമീ ദൃശ്യചാരുത
സന്തോഷമേകും നിമിഷം.
സ്വരസർഗവുമായി വന്നിതാ
സംഗീതസദസ്സുമായി രാവും,
സാരംഗിയുടെ ധ്വനിയിലതാ
സർഗ്ഗവസന്തം തീർത്തു ഗസൽ;
സംഗമലയതാളം മോഹനം.
സൗരഭ്യമേറും നിലാവിലായ്
സൗന്ദര്യമാർന്നൊരു യാമം,
മൃദുലമാം സ്വരവീചികളിൽ
മനസ്സിലുണരുന്നു മധുരം.
സ്മൃതിതൻ വീണയിൽ മീട്ടിടും
സ്വപ്നങ്ങൾ പൂക്കുന്ന നേരം,
രാഗാർദ്രമാകുമീ രാത്രിയിൽ
രമണീയമാകുന്നു ലോകം.
നിശയുടെ മൗനവീഥിയിൽ
നിലാവിൻ നൂപുരനാദം,
ഹൃദയതന്ത്രികൾ മീട്ടിയുണർത്തും
മറക്കാത്തൊരു മധുരാനുഭൂതി.
രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ)
Comments