മറവിക്കുമപ്പുറം
മറവിക്കുമപ്പുറം
മറവിക്കുമപ്പുറം നിഴൽ പോലെ
മായാതെ കിടക്കും മായിക ഭാവങ്ങളെ
മറനീക്കി പുറത്തുവന്നിങ്ങു നിന്നു
മായകൾ കാട്ടുന്നുവോ എന്നിലായി
മാഞ്ഞുപോയൊരു കാലത്തിൻ തീരത്ത്
മനസ്സിൽ തെളിയുന്നു മൗനചിത്രങ്ങൾ
മറന്നെന്നു കരുതിയ വാക്കുകളെല്ലാം
മഴയായ് പെയ്യുന്നു ഓർമ്മതൻ നെഞ്ചിൽ
അറിയാതെ ഉള്ളിലെ വാതിൽ തുറന്ന്
അകലെയായതെല്ലാം അരികിൽ വരുന്നു
പിരിയുവാൻ കൊതിച്ച നിമിഷങ്ങളൊക്കെയും
പിന്നെയും എന്നിൽ പുനർജനിക്കുന്നു
കാലത്തിന്റെ കൈവഴികളിൽ പിരിഞ്ഞിട്ടും
കാണാത്തൊരു ബന്ധം ശേഷമായി
ഹൃദയത്തിൻ ആഴങ്ങളിൽ പതിഞ്ഞതെല്ലാം
ഹൃദ്സ്പന്ദനമായി ഇന്നും ഉണരുന്നു
രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)
Comments