ഓർമ്മകളുടെ ശലഭച്ചിറകിൽ

ഓർമ്മകളുടെ ശലഭച്ചിറകിൽ
അകലെയാ ചക്രവാളച്ചരുവിൽ
അറിയാതെ നോക്കി നിൽക്കവേ,
അഴിയാത്ത ഓർമ്മകളൊക്കെ
അഴിഞ്ഞുവന്നു ഓരോന്നായി.

അണയാത്ത മോഹത്തിൻ ശലഭച്ചിറകിൽ
അറിയാതെ ഞാൻ പറന്നുയരവേ,
അകലെയായ് പോയൊരു കാലത്തിൻ
അമരമായ നിമിഷങ്ങൾ തേടുന്നു.

അയയാത്ത നൊമ്പരത്തിൻ തിരകളിൽ
അലിഞ്ഞുപോയ സ്വപ്നങ്ങളൊക്കെയും,
അരികിലായ് വന്നു നിന്നതുപോലെ
അറിയാതെ മിഴികൾ നനയുന്നു.

അവസാനിക്കാത്ത ഈ കാത്തിരിപ്പിൽ
അകലങ്ങൾ പോലും അലിഞ്ഞുപോകാൻ,
അന്നത്തെ സ്നേഹത്തിൻ പൂക്കാലം
അരികിലൊരിക്കൽ കൂടി വരുമോ...

രചന: ജീ ആർ കവിയൂർ
13 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ