കാവ്യാരാമം

കാവ്യാരാമം
നനവാർന്ന മിഴികളിലെ ഭാവം
എൻ മൊഴികളിൽ വിരിഞ്ഞു,
അക്ഷര മലരുകളുടെ സുഗന്ധം
ആരാമം തീർക്കുന്നു കാവ്യം.

മൗനത്തിൻ താളത്തിൽ അലിയും
മനസ്സിൻ മധുരമാം നോവ്,
തഴുകി തലോടും നിലാവുപോൽ
പടരുന്നു വരികളിൽ സ്നേഹം.

ഇരുളിൽ തിരിനീട്ടും കനവുകൾ
ഈണമായ് പെയ്തിറങ്ങുമ്പോൾ,
അറിയാതെ പൂക്കുന്ന ഭാവന
ഹൃദയത്തിൻ തുടിപ്പായി മാറുന്നു.

സ്വപ്നങ്ങളിൽ ചിറകുയർത്തും
വർണ്ണപ്പൊൻ തൂവലാലെ,
ശാന്തമാം വാനിലെന്നും
പാറിപ്പറക്കും മോഹം.

രചന: ജീ ആർ കവിയൂർ
22 -09-2026
(തിരുവല്ല, കവിയൂർ) 


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ