രാധാരമണീ പ്രണാമം
രാധാരമണീ പ്രണാമം
രാധാഷ്ടമി തൻ പുണ്യദിനം
ഭൂവിൽ തെളിഞ്ഞൊരു പൊൻദിനം
വൃന്ദാവനത്തിൻ സൗഭാഗ്യം
ഗോലോകമെങ്ങും സൗന്ദര്യം
കാർമുകിൽ വർണ്ണൻ കണ്ണന്റെ
ചാരത്തു ചേരും തങ്കമൊളി
മിന്നൽപ്പിണരായ് മാറിൽ ചേർന്ന്
സ്നേഹത്തിൻ പൂമഴ പെയ്യുന്നു
പ്രാണനായൊരു മാധവനായ്
ആത്മാവും തൻ മനസ്സും നൽകി
മേനിയും ജീവനും അർപ്പിച്ചേ
യാദവ കാന്ത രാധേ നീ
കണ്ണൻ കണ്ടൊരു സ്വപ്നത്തിൽ
മെല്ലെ നടന്നേ പൂവനിയിൽ
അഷ്ടസഖികൾ വാഴ്ത്തീടും
വൃന്ദാവനത്തിൻ റാണിയായ്
രാധാറാണീ ജന്മദിനം
പാരിൽ പ്രകാശമായ് നിറഞ്ഞേ
സ്നേഹത്തിൻ ദിവ്യ രൂപത്തിൻ
തിരുമുൻപിൽ ഞങ്ങൾ തൊഴുന്നു
അമ്മേ നിന്റെ പാദത്തിലും
കണ്ണൻ തന്നുടെ പാദത്തിലും
കോടി പ്രണാമം നൽകുന്നു
കൃഷ്ണാ രാധേ ശരണം നീ
രചന: ജീ ആർ കവിയൂർ
19-09-2026
(തിരുവല്ല, കവിയൂർ)
Comments