മായാത്തൊരു നൊമ്പരം

മായാത്തൊരു നൊമ്പരം
നിന്നോടു തോന്നിയ മധുരം
ഇത്രയും കാലമായിട്ടും
ഉപേക്ഷിക്കാനായില്ല എന്നൊരു
നൊമ്പരം ഉള്ളിൽ തുടിക്കുന്നു...

കാലം പലവട്ടം കടന്നുപോയിട്ടും
മറയാത്തൊരോർമ്മതൻ തീരത്ത്,
മൗനത്തിൻ നേർത്ത തിരശ്ശീലക്കുള്ളിൽ
നിൻ രൂപം തേടുന്നു വീണ്ടും...

അകലെയാണെന്നറിഞ്ഞിട്ടും
അരികിലെന്നോണം തോന്നിടുന്നു,
പിരിയുവാൻ കാലം പഠിപ്പിച്ചുവെങ്കിലും
മനസ്സിനു നിന്നെ മറക്കാനായില്ല...

പണ്ടൊരിക്കൽ നീ തന്ന പുഞ്ചിരിതൻ
ചൂടിപ്പോഴും ഉള്ളിൽ ശേഷിക്കുന്നു,
ഒടുവിൽ ശേഷിച്ചൊരു സ്വപ്നം പോലെ
നീയെന്ന നിശ്വാസം നെഞ്ചിൽ നിറയുന്നു...

ജീ ആർ കവിയൂർ  
18 09 2026  
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം