പൊട്ടിയ ചില്ലയിലെ പൂവ്

പൊട്ടിയ ചില്ലയിലെ പൂവ്

പൊട്ടിപ്പോയൊരു കൊമ്പിൻ തുമ്പിൽ
പൂവൊന്നു മെല്ലെ വിരിഞ്ഞു,
കാറ്റിന്റെ കൈകൾ തഴുകിയപ്പോൾ
ചെറുചിരിയോടെ നിന്നു.

താങ്ങില്ലാത്ത ശാഖയിലും
തളരാതെ നിറം ചാർത്തി,
വീഴുമെന്ന ഭയം മറന്നിട്ട്
വെയിലിനെ നോക്കി നിന്നു.

തകർച്ചകൾ വന്ന വഴിയിലും
പ്രതീക്ഷയ്ക്ക് മരണമില്ല,
ചെറിയൊരു പൂവിനുള്ളിലും
വലിയൊരു ജീവിതമുണ്ട്.

മുറിവേറ്റ കൊമ്പിലും കിനാവ്
പുതിയൊരു പുലരിയെ തീർത്തു,
വാടാതെ നിന്ന ആ പൂവിൻ ഭംഗി
ജീവിതം പഠിപ്പിച്ച പാഠമായി.

രചന: ജീ ആർ കവിയൂർ
18-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം