നാഗനന്ദിനി

നാഗനന്ദിനി 
നാഗനന്ദിനി സുമുഖി
നക്ഷത്ര കണ്ണുള്ളവളെ
നെഞ്ചിനുള്ളിൽ ആരെ
നീ കനവ് കാണുന്നുവത്

നിലാവിൻ നനവുള്ള
നിൻ മിഴികളിൽ ആരോ
മറഞ്ഞു നിൽപ്പുണ്ടോ
മധുരമാം മോഹമായ്

മാരിവിൽ ചാരുതയാർന്ന
നിൻ മന്ദഹാസത്തിൻ
മൗനത്തിൽ ആരുടെ
സ്വരമുണരുന്നുവോ

പൂവിതൾ ചുണ്ടുകളിൽ
പൂക്കുന്ന പുഞ്ചിരിയിൽ
പറയാതെ പറയുന്ന
പ്രണയമാരുടേതോ

കാറ്റിലൊഴുകിവരും
കസ്തൂരി ഗന്ധത്തിൽ
കാതിൽ നീ കേൾക്കുന്ന
കാമുകനാരാണോ

എൻ ചോദ്യമൊന്നിനും
മറുപടി നൽകാതെ
എന്തിനീ മിഴികളിൽ
എന്നെ നീ തേടുന്നു?

രചന: ജീ ആർ കവിയൂർ
23 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം