രാധാമാധവഹൃദയങ്ങളിൽ

രാധാമാധവഹൃദയങ്ങളിൽ
രാധാമാധവഹൃദയങ്ങളിൽ
രാവിലൂറും കനവുകളെ
രാഗാർദ്രമാക്കും പൊന്മുരളിയിൽ
രാഗമെതോ വിരഹതാപമോ

യമുനയൊഴുകും തീരഭൂവിൽ
നിലാവലിഞ്ഞൊരു സന്ധ്യയിൽ
കടമ്പിൻ പൂക്കൾ ചൂടിനിൽക്കും
കാത്തിരിപ്പിന്റെ നിശ്ശബ്ദതയിൽ

പീലിത്തിരുമുടി ചൂടിയവൻ
പാതിവഴിയിൽ മറഞ്ഞതെന്തേ
മിഴികളിൽ നീന്തും രൂപമതൊന്നേ
മനസ്സിൽ മായാതെ നിൽക്കുകയായ്

വൃന്ദാവനത്തിലെ പൂവാടിയിൽ
വീണൊഴുകും മന്ദമാരുതൻ
ചാരെ വരുമെന്ന പ്രതീക്ഷയിൽ
ചാരുതയോടെ കാത്തുനിൽക്കും

രചന: ജീ ആർ കവിയൂർ
15 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം