വീണ്ടും നിന്നോർമ്മകൾ

വീണ്ടും നിന്നോർമ്മകൾ
വീണ്ടും നിന്നോർമ്മകൾ പൂവിട്ടു,
മുറ്റത്തെ നിലാവും നാണിച്ചുനിന്നു;
രാപ്പൂക്കൾ പെയ്യുന്ന സുഗന്ധം നിറഞ്ഞിടും
നിൻ നേർത്ത കാൽപ്പാടു തേടുന്നു മെല്ലെ.

കാറ്റൊന്നു തൊട്ടാൽ ചിലമ്പും കൊലുസിൻ
നാദത്തിൽ നിൻ ചിരി അരികിൽ വന്നു;
മിണ്ടാതെ മിണ്ടിയ രാവിൻ തീരത്ത്
മറന്നുപോയൊരു പ്രണയം ഉണർന്നു.

ഇനിയൊരു വസന്തം വിരുന്നായ് വരുമോ,
ഈ മൺവഴിയിലൊരു തണലായ് മാറാൻ?
ഹൃദയത്തിൻ താളമായ് കൂടെയുണ്ടെന്നൊരു
മായാത്ത സ്നേഹം മൗനമായ് പാടി.

ഏകാന്തപാതയിൽ സാന്ത്വനമേകി
ആത്മാവിലുണരുന്നു വീണാനാദം;
സ്നേഹത്തിൻ ചില്ലയിൽ വീണുടയാതെ
ഒരു പനിനീർമുത്തായ് ഓർമ്മ തിളങ്ങി.

രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ