അവസാന മടിത്തട്ട്

അവസാന മടിത്തട്ട്
വെള്ളപ്പൂവിനും ചെമ്പരത്തിക്കും
നിറങ്ങളിൽ വേറിട്ട ഭംഗിയാകാം,
വാടിവീണൊരു മലർദളത്തിനും
പ്രകൃതിയിലൊരു സ്ഥാനമുണ്ടാകും.

വൻമരത്തിനും പുൽനാമ്പിനും
വളരുവാൻ തുണയേകും ധരണി,
വലുപ്പച്ചെറുപ്പം നോക്കാതെയവൾ
വേരുകൾക്കൊരു തണലേകുന്നു.

സമ്പന്നനോ ദരിദ്രനോ ആയാലും
യാത്രയൊടുവിൽ നിശ്ചലമാകും,
പേരും പെരുമയും മാഞ്ഞുപോകുമ്പോൾ
മനുഷ്യരെല്ലാം തുല്യരാകും.

ജനിച്ച നാളിൽ തൊട്ട നിലവും
അന്ത്യയാത്രയിൽ സാക്ഷിയാകും,
എത്ര ദൂരെയായ് അലഞ്ഞുനിന്നാലും
അവസാനമൊരു മടിത്തട്ടിലാകും.

രചന: ജീ ആർ കവിയൂർ
20 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം