നിലാവിൽ അലിഞ്ഞ യൗവനം
നിലാവിൽ അലിഞ്ഞ യൗവനം
ഒരു മുളന്തണ്ടിന്റെ നോമ്പുപാട്ടിൽ
ഓർമ്മകൾ ഒരായിരം പൂത്തനേരം
മറവിയുടെ മൂടൽമഞ്ഞിനുള്ളിൽ
മാഞ്ഞുപോയ നാളുകൾ തെളിഞ്ഞുവന്നു
കുളിർകാറ്റിൽ ഇലകൾ തഴുകുമ്പോൾ
കേട്ടു ഞാൻ പഴയൊരു താരാട്ട്
പൂമണം പകരുന്ന വഴിയോരത്ത്
പാദസരമണിഞ്ഞ കാലം വന്നു
മഴ നനഞ്ഞൊരു സന്ധ്യപോലെ
മാഞ്ഞുപോകാത്ത ചിത്രങ്ങളായി
കാലം കടന്നുപോയ വഴികളിൽ
കാൽപ്പാടുകൾ മാത്രം ശേഷിച്ചു
നിലവിൽ നിഴലായ യൗവനവും
നിലാവിൽ അലിഞ്ഞൊരു സ്വപ്നവും
നനവാർന്ന മിഴികളിൽ
നിശ്ശബ്ദമായ് കാത്തിരിക്കുന്നു
രചന: ജീ ആർ കവിയൂർ
13 -09-2026
(തിരുവല്ല, കവിയൂർ)
Comments