എങ്ങു നോക്കിയാലും നീ

എങ്ങു നോക്കിയാലും നീ
നീയാമൊഴുകും പുഴയോരത്ത്
കൊമ്പിലിരുന്ന് പഞ്ചമം പാടും
നാദത്തിലോ?
മഴമേഘം കണ്ടാടും പീലികളിലോ?
എങ്ങു നോക്കുകിലും
നിന്നോർമ്മയെന്നിൽ മിടിക്കുന്നുവല്ലോ...

അകലെ ഓളങ്ങളിൽ
നിൻ ചിരി കേൾക്കുന്നപോലെ,
കാറ്റിന്റെ താളങ്ങളിൽ
നിൻ മൊഴി നിറയുന്നപോലെ...

ആകാശക്കോണിൽ വിരിയും
ഏഴു വർണ്ണങ്ങളുടെ ചാരുതയോ നീ?
എങ്ങു നോക്കിയാലും നിറയുന്ന
എൻ മനസ്സിലെ മോഹമോ നീ...

നിഴലായെന്നരികിൽ,
കനലായ് നീയെൻ ഉള്ളിൽ,
നിലാവായ് നീയെൻ വഴിയിൽ
കുളിരായ് നീ തോന്നുവല്ലോ...

ഇളംചൂടുള്ള രശ്മികളാൽ
എന്നെ തൊട്ടുണർത്തും നേരം,
നിൻ സാമീപ്യം ഞാനറിയുന്നു...
രാവ് പകലായി മാറുമ്പോൾ
പൊൻകിരണങ്ങൾ പുഞ്ചിരിയാകും,
എങ്ങു നോക്കിയാലും
നീയെന്നിൽ നിറയുന്നുവല്ലോ...

രചന: ജീ ആർ കവിയൂർ
27-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം