സന്ധ്യാനുരാഗം'

സന്ധ്യാനുരാഗം'
സന്ധ്യാ രാഗങ്ങൾ മൗനമാർന്നൂ
ചക്രവാളച്ചെരുവിൽ മറഞ്ഞു
നിലാവ് പുഞ്ചിരിച്ചു
നിന്നോർമ്മ നിഴലായി വന്നു നില്പൂ മെല്ലെ

ആകാശഗോപുരങ്ങളിലെ നക്ഷത്രങ്ങൾ കൺചിമ്മി നിന്നു
അനുരാഗവിവശയായി മനം
അറിയാതെ നിൻ സാമീപ്യം കൊതിച്ചു

ചന്ദനഗന്ധമാർന്ന കാറ്റ് വീശി
അകലങ്ങളിൽ എവിടെയോ നിൻ മുരളിക ഉണർന്നു പാടി
മാറ്റൊലിക്കൊണ്ടു നെഞ്ചകമാകെ പ്രിയനേ

തുടിക്കുന്ന ഹൃദയത്തിൻ നാദമായി
നീയെന്നും അരികിൽ ഉണ്ടെന്നാകിലോ 
അമൃതധാരയായ് പെയ്തിറങ്ങുമീ 
സ്നേഹസാന്ദ്രമാം സംഗീതരാവിൽ

ജീ ആർ കവിയൂർ 
29 08 2026
(തിരുവല്ല, കവിയൂർ)
.

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ