നീയറിഞ്ഞോ
നീയറിഞ്ഞോ
നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത്
നിനക്കായ് മാത്രം...
നിശീഥിനിയുടെ യാമങ്ങളിൽ
നിലാവിൻ നിഴലിലായി,
നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും
നിന്നോർമ്മകൾ എന്നെ പുണരുമ്പോൾ...
നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത്
നിനക്കായ് മാത്രം...
നീയറിയാതെൻ മിഴികളിൽ
നനവാർന്നൊരു കാത്തിരിപ്പുണ്ട്,
നീയെത്തുമെന്ന പ്രതീക്ഷയിൽ
തുടിക്കുന്നു മനം നിൻ പേരിൽ...
നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത്
നിനക്കായ് മാത്രം...
കാറ്റിലൊഴുകുന്നൊരു ഗന്ധമായി
നീയെന്നിൽ നിറയുമ്പോൾ,
ദൂരെയാണെങ്കിലും അരികിലായ്
തോന്നുന്നു നീയെൻ ജീവനിൽ...
നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത്
നിനക്കായ് മാത്രം...
ഒരു മാത്ര നേരമെങ്കിലും
നിന്നരികിൽ ചേർന്നിരിക്കുവാൻ,
ഈ ജന്മമൊക്കെയും കാത്തിരിക്കും
എൻ ഹൃദയം നിനക്കായ് മാത്രം...
ജീ ആർ കവിയൂർ
29 08 2026
(തിരുവല്ല, കവിയൂർ)
.
Comments