ഹൃദയവാതിൽ തുറന്നിട്ടിരുന്നു
ഹൃദയവാതിൽ തുറന്നിട്ടിരുന്നു
നീയാം വേനലും വർഷവും
ശിശിരവും ഗ്രീഷ്മവും
മാറി മാറി വരും ഋതുക്കളും
ഒരുപോലെ അല്ലെ പ്രിയനേ
എത്രയോ പൂവും ഇലകളും
പൊഴിഞ്ഞു പോയി
ഓലപ്പീലികൾ കൈയാട്ടി
വിളിക്കുന്നത്
നിന്നെ തന്നെ അല്ലെ
മഴത്തുള്ളി മണ്ണിൽ വീഴും
നിമിഷം പോലെ
എൻ ഹൃദയത്തിൽ നീ വന്നതും
ഒരു മഴയായിരുന്നില്ലേ പ്രിയനേ
വേനലിൽ വാടിയ പൂവുകൾ
വീണ്ടും പൂത്തിടും
നീ വരുമെന്ന പ്രതീക്ഷയിൽ
എൻ മനസ്സും വീണ്ടും പൂക്കും
പൊഴിയുന്ന ഇലകൾക്കിടയിൽ
പുതുനാമ്പുകൾ മുളയ്ക്കുമ്പോൾ
നമ്മുടെ പ്രണയവും പുതുതായി
പിറക്കുകയല്ലേ പ്രിയനേ
കാലം കടന്നുപോകുമ്പോഴും
വസന്തം വന്നു പോകിലും
എൻ കാത്തിരിപ്പിന് മാത്രം
മാറ്റമില്ലല്ലോ പ്രിയനേ
നിലാവിൻ വെളിച്ചം മാഞ്ഞാലും
പുലരിയെത്തുമല്ലോ
നീ അകലെയായാലും
എൻ സ്വപ്നത്തിൽ നീയുണ്ടല്ലോ
നീ വരുമെന്നൊരു തോന്നലിൽ
ഹൃദയവാതിൽ തുറന്നിട്ടിരുന്നു
നീ വരാതിരുന്ന നേരത്തും
നിഴൽ നിന്നെ തേടിയിരുന്നു
ദൂരങ്ങൾ എത്രയേറിലും
മൗനം നമ്മെ വേർപെടുത്തിലും
മനസ്സിന്റെ ആഴങ്ങളിൽ
നീയല്ലോ എൻ പ്രണയമേ.
ജീ ആർ കവിയൂർ
28 08 2026
(തിരുവല്ല, കവിയൂർ)
Comments