അനുരാഗഗാനം
അനുരാഗഗാനം
ഉദയകിരണരാജികൾ വന്നണഞ്ഞല്ലോ ഹൃദയരാഗമുണർന്നു മൗനമകന്നല്ലോ,
സ്നേഹവസന്തം പൂത്തുലഞ്ഞല്ലോ പൂവിതാനിച്ചു വാടി ആകെ തെളിഞ്ഞുവല്ലോ.
ചിത്തത്തിലായിരം കുളിർകോരിവന്നു ലഹരാനുഭൂതിയാൽ പുളകംകൊണ്ട്,
സ്വപ്നായനത്തിൻ അലകൾ വന്നുനിറഞ്ഞു സ്വർഗ്ഗാനുരാഗ വർണ്ണങ്ങൾ മാറ്റൊലിക്കൊണ്ടു.
പനിനീർച്ചെടിതൻ കവിളിലൊരു മൃദുചുംബനം നൽകി രവികിരണങ്ങൾ,
മലരിൻ മിഴികൾ ശലഭസഞ്ചാരങ്ങൾക്കായ് കാതോർത്തുനിൽക്കുന്നൂ.
വർണ്ണച്ചിറകുകളുമായി പൂന്തേൻ നുകരാനായ് മെല്ലെ വരുന്നൊരു ദൂതൻ,
ഓരോ മലരിൻ്റെയും കാതിൽ മൃദുമന്ത്രണം ചൊരിയുന്ന കാമുകൻ.
മകരമഞ്ഞിന്റെ ചില്ലുടലിൽ പുതഞ്ഞുനിൽക്കും രാവുകൾ,
നിലാവിന്റെ വെള്ളിവെളിച്ചത്തിൽ മുങ്ങിനിൽക്കും നിലവുകൾ.
മയിലുകൾ പീലി വിടർത്തിയാടും വനഭംഗിയുടെ കുളിരിൽ,
കുയിലുകൾ പാട്ടു മൂളും ആ രാഗാർദ്രമായ വെൺപുലരിയിൽ.
പ്രിയനെ നിൻ്റെ സാമീപ്യത്തിനായി കൊതിച്ചു കാത്തിരിപ്പു ഈ കന്യകയിവൾ പ്രണയാതുരയായ്.
ജീ ആർ കവിയൂർ
30 08 2026
(തിരുവല്ല, കവിയൂർ)
Comments