ചിന്തിച്ചിരിക്കെ നിന്നെക്കുറിച്ച്
ചിന്തിച്ചിരിക്കെ നിന്നെക്കുറിച്ച്
ചിന്തിച്ചിരിക്കെ അന്തിക്ക് നീ വന്നു
ചന്തം നിറഞ്ഞ പുഞ്ചിരി കണ്ട്
കാന്തിയാലേ തുരുമ്പില്ലാ ഇരുമ്പ്
കാന്തം പോലെ തോന്നി മനസ്സിന്
മന്താരപ്പൂവിൻ മണംപോലെ നീ
മന്ത്രിച്ചോതൊക്കെ മധുരം പകർന്നു,
മാന്ത്രിക സംഗീത ലഹരിയിൽ മറന്നു
ശാന്തമായ് സന്ധ്യയും നിലാവും.
കാന്താരമാകെ മാറ്റൊലി കൊണ്ടു
അന്തിത്താരകൾ കണ്ണിമ ചിമ്മി,
അന്ത്യമാം അനുഭൂതിയിൽ ലയിച്ചു
സന്തത സഹചാരിയായ് വിരഹം നിറഞ്ഞു.
മുന്തിരിച്ചാറിൻ മധുരം പോലെ
പന്തിയൊരുക്കിയൊരു സന്ധ്യയിൽ,
സന്തോഷമേകിയ വേളയിൽ
സാന്ത്വനമായ് മാറിയെന്നാളും.
പന്തം തെളിഞ്ഞൊരു പാതയിൽ നിൻ
തന്തിയിൽ ഉണർന്നൊരു മധുരരാഗം,
പന്തീരടി ദൂരം അകന്നുപോയാലും
എന്തോ നിന്നെ മറക്കാനാവില്ല.
ജീ ആർ കവിയൂർ
26 08 2026
( തിരുവല്ല, കവിയൂർ)
Comments