കുയിലേ (പ്രണയ ഗാനം)

കുയിലേ (പ്രണയ ഗാനം)
കുയിലേ കുയിലേ 
കൂവും കുയിലേ 
നാട്ടുമാവിൻ കൊമ്പിലിരുന്ന് കൂവും കുയിലേ 
കൂവും കുയിലേ

നിന്റെ പാട്ടിൽ എന്തിനു നോവിൻ സ്വരം?
എന്നെപ്പോലെ വിരഹത്തിലോ നീയും?
എന്തേ നിൻ ചുണ്ടിൽ നിറയുന്നത് വിഷാദരാഗം?

പൂത്തുലഞ്ഞൊരു പൂവിൻ ചില്ലയിൽ
പൂവിതളൊന്നു തേങ്ങുന്നുവോ?
പാതിവഴിയിൽ പിരിഞ്ഞുപോയൊരു
പ്രണയകഥ നീ പാടുന്നുവോ?

ഓരോ കാറ്റിലും നിൻ നൊമ്പരമോ?
എൻ ഹൃദയത്തിൽ ഒളിപ്പിച്ചുവച്ച
എൻ അനുരാഗത്തിൻ പ്രതിധ്വനിയോ?

നീ പാടുന്നതു പഞ്ചമത്തിലോ?
അതോ യമുനാകല്യാണിയിലോ?
പറയൂ പറയൂ കള്ളി കുയിലേ
കുയിലേ കുയിലേ...

കുയിലേ കുയിലേ വീണ്ടും പാടൂ നീ
മറന്നുപോയൊരു മധുരരാഗം,
നീ പാടും പോലെ എൻ മൗനമൊക്കെയും
ആനന്ദഭൈരവിയായ് മാറട്ടെ കുയിലേ...

രചന: ജീ ആർ കവിയൂർ
26-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം