തിരുവോണ സദ്യ
തിരുവോണ സദ്യ
പച്ചടി, കിച്ചടി, കൂട്ടുകറി,
കറിനാരങ്ങക്കറി,
ഓലനും തോരനും അവിയലും ഉള്ളികറിയും
എരുശേരി, ഉപ്പേരി, ശർക്കരവരട്ടി എന്നിവയും
കളിയടക്കയും പഴവും
പിന്നെ നൂറുകറിക്ക് തുല്യമാം ഇഞ്ചിക്കറിയും
ഇലയിൽ അതത് സ്ഥാനം പിടിക്കുമ്പോൾ
ചെമ്പാവ് പുത്തരി ചോറും പിന്നെ പരിപ്പും പപ്പടവും നെയ്യും ചേർത്ത്
ഒന്ന് കഴിച്ചു തീരാറാകുമ്പോൾ
അതാ എത്തി ആറുപോലെ സാമ്പാറും
അത് കഴിഞ്ഞാലോ
വരവായി മധുരബോളിയും
പായസത്തിൽ പലവിധം
പാലടയും ശർക്കരപായസവും കടലപ്പായസവും
ഒരുപിടി പിടിച്ചു കഴിഞ്ഞാലോ
എത്തി പിന്നെയും ചോറും കാളനും രസവും മോരും പിന്നെ പഴവും
കഴിച്ചെഴുന്നേൽക്കുമ്പോൾ
തിരുവോണ ഊണ് കഴിയുന്നു
ഒരു വർഷത്തിൻ ആഘോഷം!
രചന: ജീ ആർ കവിയൂർ
27-08-2026
(തിരുവല്ല, കവിയൂർ)
Comments