യേശുവേ നാഥാ...
യേശുവേ നാഥാ...
യേശുവേ നാഥാ നിൻ തിരുനാമം
എപ്പോഴും എൻ നാവിൽ മധുരഗീതം
കൈവിടാതെന്നെയും കാക്കുന്ന സ്നേഹം
കണ്ണുനീർ തുടയ്ക്കും നല്ലൊരു ദാതാവ്
യേശുവേ നാഥാ നിൻ തിരുനാമം
എപ്പോഴും എൻ നാവിൽ മധുരഗീതം
പാപത്തിൻ ഇരുളിൽ ഞാൻ വീണനേരം
പാദങ്ങൾ തേടിയെത്തി നിൻ സ്നേഹരൂപം
ക്രൂശിലെ ത്യാഗത്താൽ വീണ്ടെടുത്ത നാഥാ
കാണുന്നതെല്ലാം നിൻ അത്ഭുതമാതം
യേശുവേ നാഥാ നിൻ തിരുനാമം
എപ്പോഴും എൻ നാവിൽ മധുരഗീതം
കാറ്റും കോളും നിറഞ്ഞീടും പാതയിൽ
കൈപിടിച്ചു നടത്തുന്നു വിശ്വാസനാളത്തിൽ
പേടിക്കാതെ ഞാൻ പ്രാണപ്രിയനോടെപ്പം
പാടുന്നൻ നിൻ സ്തുതി അനുദിനജീവിതത്തിൽ
യേശുവേ നാഥാ നിൻ തിരുനാമം
എപ്പോഴും എൻ നാവിൽ മധുരഗീതം
ഹൃദയത്തിൻ ഭാരങ്ങൾ നീക്കുമെൻ ദൈവമേ
ശാന്തിയും സമാധാനവും നൽകുമാത്മനെ
നിൻ ചിറകിൻ കീഴിൽ ഞാൻ ഒളിച്ചിടും വേളയിൽ
ശാന്തമാം നിൻ സാന്നിദ്ധ്യം തരുമെന്റെ ജീവനെ
യേശുവേ നാഥാ നിൻ തിരുനാമം
എപ്പോഴും എൻ നാവിൽ മധുരഗീതം
വാനങ്ങൾ മാറിയും ഭൂമിയും നീങ്ങിയുമേ
മാറാത്തതല്ലോ നിൻ സ്നേഹം എന്നും നിലനിൽപ്പതേ
ആയുസ്സിൻ നാളുകൾ തീരുവോളവും
ആരാധന നിനക്കേകുമെൻ ഹൃദയവും
യേശുവേ നാഥാ നിൻ തിരുനാമം
എപ്പോഴും എൻ നാവിൽ മധുരഗീതം
ഒരുനാൾ നീവരും ആകാശമേഘത്തിൽ
ചേർത്തുടുപ്പാൻ നിൻ തിരുസന്നിധിയിൽ
കണ്ണീരില്ലാത്ത ആ നിത്യദേശത്തിൽ
കൂടെ വാഴാൻ കാത്തിരിക്കുന്നു ഞാൻ ആവേശത്തിൽ
ജീ ആർ കവിയൂർ
29 08 2026
(തിരുവല്ല, കവിയൂർ)
Comments