മഴ വഴികളിൽ

മഴ വഴികളിൽ


കാർമേഘം മൂടിയ മാനത്തു നിന്നും
കാറ്റാടി പാടും മലനിരകളിലേക്ക്,
ചാറ്റൽമഴ പെയ്യുന്ന പാതയോരത്തിലൂടെ
ചുവടുകൾ വെച്ച് മുന്നോട്ടു പോകാം.

പച്ചപ്പു പടർന്ന മലഞ്ചെരിവുകളിൽ
അങ്ങേത്തലക്കൽ നീയുണ്ടെന്നോർത്താൽ,
പ്രതീക്ഷയേകുന്നു ഓരോ വഴികളും,
മഴത്തുള്ളി പാടുന്ന സംഗീതവും.

വളഞ്ഞുപുളഞ്ഞു പോകുന്ന ഈ വഴികൾ
മനസ്സിനു നൽകുന്നു കുളിരും ശാന്തിയും,
മഴനനഞ്ഞ നീലമലക്കാഴ്ചകളിൽ
മനസ്സു ചേക്കേറുന്നു നിൻ അരികിലേക്ക്.

മഞ്ഞിൽ കുളിച്ചൊരു സന്ധ്യയണയുമ്പോൾ
മൗനം പോലും നിൻ പേരായ് മാറുന്നു,
മഴവഴി തീരുന്നൊരിടം വരെയും
നിന്നരികിലേക്കെൻ യാത്ര തുടരുന്നു.

ജീ ആർ കവിയൂർ
29 08 2026
(തിരുവല്ല, കവിയൂർ)
.

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ