തീരത്തെ മൗനം ( പ്രണയ ഗാനം)

തീരത്തെ മൗനം ( പ്രണയ ഗാനം)
ശാന്തമായീ തീരത്ത് നമ്മളൊന്നായി
കടലിന്റെ അലകളിൽ പ്രണയം നിറയുമ്പോൾ
കാലം മറന്നൊരു നിമിഷത്തിൽ നമ്മൾ മാത്രം
ഹൃദയത്തിൻ തുടിപ്പായ് എന്നെന്നും അരികിൽ നീ...

നിലാവ് പൂക്കും രാത്രിയിൽ
നിൻ കൺകളിൽ ഞാൻ കാണുന്നു
വാർമുകിലുകൾ മായും വാനം പോൽ
നിർമ്മലമായൊരു സ്വപ്നം

കാറ്റിൻ കൈകളിൽ മെല്ലെ വന്നു
പ്രണയത്തിൻ ഗാനം മൂളുന്നു
അകലെയാണെങ്കിലും അരികിലാണ് നീ
എന്റെ ഹൃദയത്തിൻ തുടിപ്പായ്...

കടലിന്റെ തീരത്ത് നമ്മൾ
കാലടിപ്പാടുകൾ ബാക്കിയാക്കി
അലിവോടെ ഈ രാവുറങ്ങുമ്പോൾ
ഓർമ്മകൾ പൂത്തുലയുന്നു

കാലം മറന്നൊരു നിമിഷത്തിൽ
നമ്മൾ രണ്ടുപേർ മാത്രം
പ്രാണനിൽ പടരുന്ന മാന്ത്രികമായ
പ്രണയത്തിൻ അമൃത് പോലെ...

രചന: ജീ ആർ കവിയൂർ
27-08-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം