Posts

Showing posts from November, 2026

കേരളം എൻ സ്വന്തം

Image
കേരളം എൻ സ്വന്തം പച്ചവിരിച്ചൊരു പാടം പോലെ പുഞ്ചിരിക്കും എൻ കേരളം പൂനിലാവിൻ കുളിരുപോലെ  പുണ്യമേറും എൻ കേരളം പുഴകൾ പാടും പാട്ടുകളുമായി പൂക്കൾ ചിരിക്കും പൂങ്കാവനമായി കേരവൃക്ഷങ്ങൾ തലയുയർത്തി നിന്ന് കേളിയാടും കലകളുടെ നാടേ മലനാടേ മലകൾ മഞ്ഞിൻ പുതപ്പണിഞ്ഞ് മാമലകൾ കാവലിരുന്നു  കായലോളങ്ങൾ കൈകൊട്ടുമ്പോൾ കാറ്റും പാടും മംഗളഗാനം ഒരുമയോടെ കൈകോർത്തിടുന്ന സ്നേഹമൂറും ജനതയുള്ള  എത്ര ദൂരെ പോയാലും ഞാൻ  എന്നും സ്നേഹിക്കും എൻ കേരളം! ജീ ആർ കവിയൂർ  01 11 2026 (തിരുവല്ല, കവിയൂർ)

കാന്തൻ അണയുമോ

കാന്തൻ അണയുമോ [പല്ലവി] കാന്തൻഅണയുമോ.. കന്നിമലക്കാർവരുമോ.. കാത്തിരിക്കുംമാളികപ്പുറത്തമ്മ കൈപിടിച്ചൊരുനാൾപോകുമോ... പന്തളവാഴുംമണികണ്ഠാ പടിമലവാഴുംഅയ്യപ്പാ... സ്വാമിയേശരണംഅയ്യപ്പാ! [ചരണം1] കരുത്താർന്നമണികണ്ഠൻ കരുണയോടെഅണഞ്ഞിടുമോ... കാത്തിരിപ്പിൻപൂവനത്തിൽ കൺകുളിരേവന്നിടുമോ... കലിയുഗവരദാകാത്തിടണേ കൺകണ്ടദൈവമേശരണംഅയ്യപ്പാ! [ചരണം2] ശരംകുത്തിയാലിൻചുവട്ടിലെത്തും ശരങ്ങൾകണ്ടുനിന്നാളേ... മണികണ്ഠൻവന്നില്ലെന്നോർത്തു മനമുരുകിതേങ്ങിയാളേ... ചിന്മുദ്രാങ്കിതചിദാനന്ദാ ചിരംജീവാശരണംഅയ്യപ്പാ! [ചരണം3] ശരമേൽശരങ്ങൾകണ്ടനേരം ഹൃദയത്തിൽനോവുനിറഞ്ഞു... വീണ്ടുംഏകാന്തവാസംതുടരാം വരുംവർഷമെന്നാശിച്ചു... പടിമലവാസാപാപവിമോചനാ പാടിവണങ്ങുന്നുശരണംഅയ്യപ്പാ! [ചരണം4] മന്ദഹാസത്തോടെസ്വാമി യോഗമുദ്രയിലിരുന്നു... മായാലീലകളെല്ലാം മൗനസ്മിതത്താൽകണ്ടിരുന്നു... തത്വമസിപൊരുളേ അയ്യാതാപമകറ്റണേ ശരണംഅയ്യപ്പാ! [ചരണം5] ലോകനന്മയ്ക്കായ്തപസ്സിലാഴും ലോകനാഥനാംമണികണ്ഠൻ... അമ്മതൻകാത്തിരിപ്പറിഞ്ഞിട്ടും അനുഗ്രഹംചൊരിഞ്ഞിടുന്നു... [അവസാനശരണംവിളി] അയ്യപ്പൻനിൻഉള്ളിലോ... അയ്യപ്പൻഎൻഉള്ളിലോ... സ്വാമിതിന്തകത്തോം!അയ്യപ്പതിന്തകത്തോം! സ്വാമിയേ...ശരണംഅയ്യപ്പാ!ശരണംഅയ്യപ്പാ...

നിലാവിൻ കഥകൾ ( ഗാനം)

Image
നിലാവിൻ കഥകൾ ( ഗാനം) പല്ലവി നിലാവിൻ താഴ്‌വര പൂത്തുലഞ്ഞു നിറമുള്ള സ്വപ്നങ്ങൾ വന്നണഞ്ഞു മിഴികളിൽ ഏതോ കഥ വിരിഞ്ഞു മധുരമാം രാവുകൾ പുഞ്ചിരിച്ചു ചരണം 1 മരുഭൂമിയിലെ മണൽത്തരിയിൽ മാരിവില്ലിൻ നിറം ചാലിച്ചപ്പോൾ ദൂരെ നിന്നൊരു കാറ്റിൻ കൈയിൽ തേൻമൊഴി പോലെ പാട്ടൊഴുകി ചരണം 2 *ഷെഹറസാദിൻ കഥകൾ കേട്ടു ചന്ദ്രനും നിന്നു കാതോർത്തു താരകങ്ങൾ താളം പിടിച്ചു രാവുകൾ പുതുകാവ്യമായി ചരണം 3 കാലം വരച്ചൊരു ചിത്രത്തിനുള്ളിൽ കാണാത്ത ലോകം കണ്ടു നാം കഥകൾ തീർന്നാലും സ്നേഹം മാത്രം കാലങ്ങളോളം പൂത്തുനിൽക്കും രചന: ജീ ആർ കവിയൂർ 31 10 2026 (തിരുവല്ല, കവിയൂർ) ---------+++--+++++++++++ *ഷെഹറസാദിൻ  ആയിരത്തൊന്ന് രാവുകൾ എന്ന വിഖ്യാത കഥാസമാഹാരത്തിലെ കഥാകാരി.

ചിലമ്പൊലി നിലച്ചപ്പോൾകൊല്ലൂർ ശ്രീ മൂകാംബികാ ദേവീസ്തുതി

Image
ചിലമ്പൊലി നിലച്ചപ്പോൾ കൊല്ലൂർ ശ്രീ മൂകാംബികാ ദേവീസ്തുതി [പല്ലവി] ശങ്കരപാദം പിന്തുടരും ശങ്കയില്ലാതെ ശങ്കരി സദാ വത്സലേ ദേവി അമ്മേ നിൻ കാൽച്ചിലങ്ക നാദം നിലച്ചപ്പോൾ തിരിഞ്ഞു നോക്കവേ നിന്നുപോയി കൊല്ലൂരിൽ വാണിടും മൂകാംബികേ... [അനുപല്ലവി] കുടജാദ്രി ശൈലത്തിൽ ജ്യോതിസ്സായി കോടി സൂര്യപ്രഭ ചൊരിഞ്ഞവളേ ജ്ഞാനവും ശക്തിയും ഐശ്വര്യവുമേകും ജഗദംബികേ ശരണം മൂകാംബികേ... [ആവർത്തന പല്ലവി] ശങ്കരി സദാ വത്സലേ ദേവി അമ്മേ കൊല്ലൂരിൽ വാഴും മൂകാംബികേ... [ചരണം 1] സരസ്വതിയായ് നാവിൽ വാഴും മഹാലക്ഷ്മിയായ് സമ്പത്തേകും മഹാകാളിയായ് കാവലേകും മൂന്നു ഭാവങ്ങൾ ഒന്നായ് ചേരും... [ആവർത്തന പല്ലവി] ശങ്കരി സദാ വത്സലേ ദേവി അമ്മേ കൊല്ലൂരിൽ വാഴും മൂകാംബികേ... [ചരണം 2] അക്ഷരമൊന്നിൻ ആദ്യനാദം അറിവിൻ വഴിയിലെ ദീപനാളം വീണാതന്ത്രിയിൽ വിരിയും സ്വരം വേദമന്ത്രത്തിൽ നിറയും പൊരുൾ... [ആവർത്തന പല്ലവി] ശങ്കരി സദാ വത്സലേ ദേവി അമ്മേ കൊല്ലൂരിൽ വാഴും മൂകാംബികേ... [ചരണം 3] ദുഃഖങ്ങൾ തീർക്കും കാരുണ്യമേ തളർന്ന മനസ്സിൻ തണലേകും നിൻ തിരുവടിയിൽ ഇടം തരണമേ നിത്യവും കാത്തിടണേ അമ്മേ... [അവസാന പല്ലവി] ശങ്കരപാദം പിന്തുടരും ശങ്കയില്ലാതെ ശങ്കരി സദാ വത്സലേ ദേവി അ...

മുറിവുകളുടെ മൗനം

Image
മുറിവുകളുടെ മൗനം കാലത്തിൻ കൈകളിൽ മുറിവുകളേൽക്കുമ്പോൾ, പുഞ്ചിരി ചുണ്ടിൽ വരച്ചുവെക്കുന്നു; പെയ്തുതീരാത്തൊരു മഴയായ് ഉള്ളിൽ, പല സ്വപ്നങ്ങളും കുതിർന്നുപോകുന്നു. വഴിവിളക്കുകൾ അണഞ്ഞുപോയാലും, വിദൂരതയിൽ വെളിച്ചം തിരയുന്നു; വീണുപോയ ഇന്നലെകളെ മറന്ന്, നാളെയുടെ തീരത്തണയാൻ കൊതിക്കുന്നു. ആരുമറിയാത്ത വേദനയുമായ്, അകലങ്ങളിലൂടെ യാത്ര തുടരുന്നു; തളർന്ന കാലുകൾ ഇടറിടുമ്പോഴും, പുതിയൊരു പുലരിക്കായ് കാത്തിരിക്കുന്നു. ഒടുവിൽ തിരിച്ചറിയുന്നു ജീവിതം, നഷ്ടങ്ങൾ മാത്രമല്ല, പാഠങ്ങളെന്നും; മുറിവുകൾ തന്ന കരുത്തിലൂടെയൊരു നാൾ, പുതിയൊരു മനുഷ്യനായി ഉയർന്നിടുന്നു. രചന: ജീ ആർ കവിയൂർ 30 10 2026 (തിരുവല്ല, കവിയൂർ)

മാറുന്ന മുഖങ്ങൾ

Image
മാറുന്ന മുഖങ്ങൾ പല്ലവി കാലം തിരിഞ്ഞു മറിയുമ്പോൾ ബന്ധങ്ങൾ അകന്നു പോകുമ്പോൾ സ്വന്തമെന്നോതി ചേർത്തവരൊക്കെ അന്യരായ് മാറി നിൽക്കുമ്പോൾ ചരണം 1 ആയുസ്സു മുഴുവൻ കൂടെയെന്ന് ആത്മാവിൽ ചേർത്തു വെച്ചവർ ആഴത്തിൽ മുറിവേൽപ്പിക്കുമ്പോൾ ആരോടു ചൊല്ലും നൊമ്പരങ്ങൾ ചരണം 2 സ്നേഹത്തിൻ പൂക്കൾ നൽകിയിട്ടും സാന്ത്വനമേകി നടന്നിട്ടും വിധിയുടെ കണ്ണാടി നോക്കുമ്പോൾ വിശ്വാസം തകർന്നു വീഴുമ്പോൾ ചരണം 3 മുഖങ്ങൾ പഴയതു തന്നെയെങ്കിലും മനസ്സുകൾ മാറിയ നേരത്ത് മൗനത്തിൻ ഭാഷ തിരിച്ചറിഞ്ഞു മിഴിനീർ പൊഴിച്ചു നിൽക്കുന്നു ചരണം 4 കാലത്തിൻ കൈകളിൽ ഏൽപ്പിച്ചിടാം കഴിഞ്ഞുപോയ വേദനകളെ പുതിയൊരു പുലരി തേടിയിനി പുഞ്ചിരിയോടെ മുന്നേറാം രചന: ജീ ആർ കവിയൂർ 30 10 2026 (തിരുവല്ല, കവിയൂർ)

കല്ലുകളുടെ നഗരം

Image
കല്ലുകളുടെ നഗരം കല്ലുകൾ നിറയും നഗരത്തിൽ മൺവീടുകൾ കെട്ടുന്നതാര്? കാറ്റിനെ കാത്ത വീടുകളിൽ കിളിവാതിൽ തുറക്കുന്നതാര്? പെറ്റമ്മയെയും പിതാവിനെയും അനാഥരാക്കി മാറ്റുമ്പോൾ, പഴമയുടെ സ്നേഹത്തണൽ നെഞ്ചിലേറ്റി നിൽക്കുന്നതാര്? ആവശ്യം തീരും നേരം ബന്ധങ്ങളെ മറക്കുന്നു, ആയിരം വാഗ്ദാനങ്ങൾ വഴിവക്കിൽ ഉപേക്ഷിക്കുന്നു, സ്വാർത്ഥതയുടെ ചന്തയിൽ സ്നേഹത്തെ വിൽക്കുമ്പോൾ, സ്വന്തമെന്നു ചേർത്തുപിടിക്കാൻ ആരെയാണ് തേടുന്നത്? സ്വന്തം വീട്ടിൽ തീപടരുമ്പോൾ അണയ്ക്കാൻ നേരമില്ല, അയൽവീട്ടിൽ പുകയുയർന്നാൽ അറിയുവാൻ മടിയുമില്ല, അന്യരുടെ മുറ്റത്തേക്കെന്നും കണ്ണും കാതും നീളുമ്പോൾ, സ്വന്തം ഉള്ളിലെ ഇരുട്ടിനെ കാണാൻ നേരമില്ല. വാടകയ്ക്കു ജീവിതം പോലും വിൽക്കുമീ നഗരത്തിൽ, ആഗ്രഹങ്ങൾ വളർന്നുപോകും ആവശ്യത്തിൻ പേരിൽ, പണത്തിനു പിന്നാലെ പായും തിരക്കേറിയ കാലത്തിൽ, മനുഷ്യത്വം കാത്തുവെക്കാൻ ഇടമുണ്ടോ മനസ്സിൽ? രചന: ജീ ആർ കവിയൂർ 30 10 2026 (തിരുവല്ല, കവിയൂർ)

നന്ദകിഷോരാ കൃഷ്ണാ

Image
നന്ദകിഷോരാ കൃഷ്ണാ പല്ലവി നന്ദകിഷോര നവനീതചോരാ നന്ദിയോടെ സ്മരിക്കുന്നു നിൻ നാമമാത്രയിൽ നന്ദനന്ദനാ കൃഷ്ണാ, കനിവേകിടേണമേ ചരണം 1 മന്ദസ്മിതം തൂകും വദനമേ മധുരമാം വേണുഗാനമേ വൃന്ദാവനത്തിൻ പൂങ്കാവിൽ വിളങ്ങും ദിവ്യപ്രകാശമേ നന്ദകിഷോര നവനീതചോരാ കൃഷ്ണാ, കനിവേകിടേണമേ ചരണം 2 ഗോപികമനസ്സിൻ ആനന്ദമേ ഗോവർദ്ധനധാരിയായ് വാഴും ദുഃഖങ്ങൾ അകറ്റും ദയാസാഗരാ തൃപ്പാദം ശരണം മുകുന്ദാ നന്ദകിഷോര നവനീതചോരാ കൃഷ്ണാ, കനിവേകിടേണമേ ചരണം 3 കാളിയമർദ്ദന ലീലാവിലാസാ കരുണാമൃതം പകരും കേശവാ രാധാമനസ്സിലെ പ്രേമസ്വരൂപാ എന്നും കാത്തിടേണമേ ഗോപാലാ നന്ദകിഷോര നവനീതചോരാ നന്ദിയോടെ സ്മരിക്കുന്നു നിൻ നാമമാത്രയിൽ നന്ദനന്ദനാ കൃഷ്ണാ, കനിവേകിടേണമേ രചന: ജീ ആർ കവിയൂർ 30 10 2026 (തിരുവല്ല, കവിയൂർ)

മഴയേ ( പ്രണയഗാനം)

Image
മഴയേ ( പ്രണയഗാനം) പല്ലവി പെയ്യുക മഴയേ, പ്രിയമഴയേ എൻ പ്രണയരാഗമായ് നീ പെയ്യുക ചരണം 1 പച്ചിലത്തുമ്പിലെ മുത്തുതുള്ളിയിൽ പുലരിവെളിച്ചം ചിരി വിരിച്ചു പൂമൊട്ടിൻ ചുണ്ടിലെ മൗനഗാനത്തിൽ പുതിയൊരു മോഹം മെല്ലെ ഉണർന്നു ആവർത്തന പല്ലവി പെയ്യുക മഴയേ, പ്രിയമഴയേ എൻ പ്രണയരാഗമായ് നീ പെയ്യുക ചരണം 2 മഴനനഞ്ഞൊരു വഴിയിലൂടെ മനസ്സു തേടിയ രൂപം വന്നു മിഴികളിൽ പൂത്തൊരു സ്വപ്നം പോലെ മധുരമാം സ്നേഹം അരികിൽ നിന്നു ആവർത്തന പല്ലവി പെയ്യുക മഴയേ, പ്രിയമഴയേ എൻ പ്രണയരാഗമായ് നീ പെയ്യുക ചരണം 3 കാറ്റിൽ ഒഴുകിയ പൂമണമെല്ലാം കാതിൽ പ്രണയമായ് വന്നണഞ്ഞു പൂങ്കൊമ്പിലാടും കിളികളുടെ ഗാനം പൂവനമാകെ പടർന്നു നിന്നു ആവർത്തന പല്ലവി പെയ്യുക മഴയേ, പ്രിയമഴയേ എൻ പ്രണയരാഗമായ് നീ പെയ്യുക ചരണം 4 കാലം വരച്ചൊരു വർണച്ചിത്രം കണ്ണിൽ തെളിഞ്ഞൊരു സ്നേഹതീരം മാഞ്ഞുപോകാത്ത മധുരാനുഭൂതി മനസ്സിൽ നിറയ്ക്കും നിൻ പ്രണയവും അവസാന പല്ലവി പെയ്യുക മഴയേ, പ്രിയമഴയേ എൻ പ്രണയരാഗമായ് നീ പെയ്യുക രചന: ജീ ആർ കവിയൂർ 29 10 2026 (തിരുവല്ല, കവിയൂർ)

നഗരം അന്യമായപ്പോൾ

Image
നഗരം അന്യമായപ്പോൾ ഒരിക്കൽ നഗരമെന്നാകെ സ്വന്തമായിരുന്നു, നീയോ അന്നെനിക്കന്യയായ് നിന്നിരുന്നു, നീ സ്വന്തമായപ്പോൾ വഴികൾ മാറി, നഗരം മുഴുവനും അന്യമായ് തീർന്നു. ഇന്നെനിക്കാരുമില്ല ആശ്രയമേകാൻ, ഓർമ്മകൾ മാത്രം കൂട്ടായ് വരാൻ, നീയും സ്വന്തമല്ല, നഗരവും സ്വന്തമല്ല, തനിച്ചീ വഴിയിൽ തണലുമില്ലല്ലോ. ആ പഴയ വഴിത്താര തേടുന്നു വീണ്ടും, പഴയൊരു കാലത്തെ ഓർക്കുന്നു വീണ്ടും, നീ അന്യയായിരുന്ന നാളുകൾ തേടി, നഷ്ടങ്ങൾ മറക്കാൻ കൊതിക്കുന്നു വീണ്ടും. ആദ്യമായ് ജീവിതം തുടങ്ങണം വീണ്ടും, പഴയൊരു പുഞ്ചിരി വിടർത്തണം വീണ്ടും, നഗരം മുഴുവനും സ്വന്തമായ് തോന്നിയ, ആ മുക്കിൽ നിന്നു നടക്കണം വീണ്ടും. ജീ ആർ കവിയൂർ  29 10 2026 ( തിരുവല്ല, കവിയൂർ)

ഗുരുവായൂരപ്പാ നീ തുണ

Image
ഗുരുവായൂരപ്പാ നീ തുണ ചരണം 1 പഞ്ചലോഹത്തിൻ പൊൻവിഗ്രഹം ഗുരുവായൂരിൽ വാഴും ദേവാ നെഞ്ചിൽ നിറയും ഭക്തിയോടെ പൂമാല ചാർത്തി തൊഴുതിടുന്നെൻ പല്ലവി ഭക്തർക്കെന്നും കൃപ ചൊരിയും ഗുരുവായൂരപ്പാ കാത്തരുളണേ ചരണം 2 കരിങ്കൂവളപ്പൂ നിറമേകും തിരുമുഖകാന്തി മനമുരുക്കും നെയ്യും പാലും നിവേദ്യമായ് നാമങ്ങൾ പാടി തൊഴുതിടുന്നെൻ പല്ലവി ഭക്തർക്കെന്നും കൃപ ചൊരിയും ഗുരുവായൂരപ്പാ കാത്തരുളണേ ചരണം 3 കുഞ്ഞിക്കാൽ വച്ചു നടന്നു വരും കുഞ്ഞുങ്ങൾ നിന്നെ കണ്ടു ചിരിക്കും അമ്മമാർ മടിയിൽ ചേർത്തിരുത്തി കണ്ണാ എന്നു വിളിച്ചു തൊഴും പല്ലവി ഭക്തർക്കെന്നും കൃപ ചൊരിയും ഗുരുവായൂരപ്പാ കാത്തരുളണേ ചരണം 4 പുഞ്ചിരി തൂകും തിരുമുഖവും പുണ്യദർശന മധുരിമയും മനസ്സിൽ നിറയും മായാരൂപം കണ്ണാ ഗുരുവായൂരപ്പാ പല്ലവി ഭക്തർക്കെന്നും കൃപ ചൊരിയും ഗുരുവായൂരപ്പാ കാത്തരുളണേ രചന: ജീ ആർ കവിയൂർ 29 10 2026 (തിരുവല്ല, കവിയൂർ)