മിന്നാമിന്നിവെട്ടത്തിലെ പുലരി

മിന്നാമിന്നിവെട്ടത്തിലെ പുലരി
രാവു പകലിനോട് കടം ചോദിച്ചു
അൽപ്പം വെളിച്ചത്തിനായ്,
മിന്നാമിന്നി വെട്ടത്തിലും
മനസ്സിൽ പുലരി വിരിയുമെങ്കിൽ,
പകലിനോട് കടം ചോദിക്കേണ്ടതുണ്ടോ?

ഇരുളിന്റെ മാറിൽ കിനാവുകൾ പൂത്താൽ
നിലാവിനെ തേടേണ്ടതുണ്ടോ,
തളർന്നുപോയൊരു വഴിയാത്രയിൽ
തണലിനായ് കേഴേണ്ടതുണ്ടോ?

കണ്ണിലെ നനവിൽ പുഞ്ചിരി വിരിഞ്ഞാൽ
ദുഃഖത്തെ പേടിക്കേണ്ടതുണ്ടോ,
സ്വന്തം ഹൃദയം ദീപമായെങ്കിൽ
മറ്റൊരു വെളിച്ചം വേണ്ടതുണ്ടോ?

ചെറുതായൊരു തിരിനാളം മതി
വഴിയൊന്നു തെളിയുവാൻ,
ചെറുതായൊരു സ്നേഹം മതി
ജീവിതം നിറയുവാൻ…

രചന: ജീ ആർ കവിയൂർ
27-08-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

“ സുപ്രഭാതം “