കാൽപാടുകൾ മായാതെയിന്നും

കാൽപാടുകൾ മായാതെയിന്നും
കിനാവള്ളികളിൽ ഊയലാടും
കാണാകൊമ്പത്തെ നിൻ മുഖം
കാണുവാൻ ഏറെ കൊതിച്ചു
കൺ തുറന്നപ്പോൾ എല്ലാം മറഞ്ഞു

പകലിൻ തിരക്കിൽ മറഞ്ഞിരുന്നാലും
രാവിൻ നിലാവിൽ നീയെത്തും അരികിൽ
തിരികെ വരാൻ വീണ്ടും മോഹിച്ചു
നിൻ സാന്നിദ്ധ്യം മാത്രം തേടി അലഞ്ഞു

ഓർമ്മകൾ പെയ്യുന്ന മാനം പോലെ
കാത്തിരിപ്പിന്റെ നോവറിയുന്നു
തീരമണയാത്ത തിരകൾ പോലെ
എന്റെ സ്വപ്നങ്ങളും നിന്നെ തേടുന്നു

ഏഴാം കടലിനപ്പുറത്തു നിന്നെന്നോട്
പാതി പാടിയ പാട്ടിന്റെ ഈണമായി
കണ്ണീരിലൊളിച്ചൊരു പുഞ്ചിരി പോലെ
കാൽപാടുകൾ മായാതെയിന്നും നിൽക്കുന്നു 

രചന: ജീ ആർ കവിയൂർ
25-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ