Posts

Showing posts from March, 2022

ഇടനാട് വാഴും കണ്ണൻ

ഇടനാട് വാഴും കണ്ണൻ  ഇടനെഞ്ചിലൊരു  ഇടയ്ക്ക തൻ മേളം ഇടനാട് വാഴും ഇഷ്ട ദൈവമേ കൃഷ്ണസ്വാമിയെനിന്നെയൊന്ന് കണ്ടു വണങ്ങീടുന്നുവാനായിഷ്ടം ഉണ്ട് അവിടെ ഗുരുവായൂർ കണ്ണനെന്ന് വന്നു നിന്റെ ചന്ദനം ചാർത്തിയ തിരുമേനി കണ്ടു തൊഴുവാൻ തിരുവുള്ളക്കേട് ഇല്ലാതെ അനുഗ്രഹിക്കണേ കണ്ണാ  ഇടനെഞ്ചിലൊരു  ഇടയ്ക്ക തൻ മേളം ഇടനാട് വാഴും ഇഷ്ട ദൈവമേ കൃഷ്ണസ്വാമിയെനിന്നെയൊന്ന് കണ്ടു വണങ്ങീടുന്നുവാനായിഷ്ടം നീലപ്പീലിചൂടും നീരദ വർണ്ണാ നിന്നെ കാണാനുള്ളം തുടിക്കുന്നുല്ലോ നീങ്ങും കദനങ്ങളകളകറ്റാൻ നിനക്ക് കദളിപ്പഴവും തൃക്കൈവെണ്ണയും നൽകാം കണ്ണാ എൻ തൃഷ്ണയെ നീക്കി തരേണമേ കാർവർണ്ണാ  ഇടനെഞ്ചിലൊരു  ഇടയ്ക്ക തൻ മേളം ഇടനാട് വാഴും ഇഷ്ട ദൈവമേ കൃഷ്ണസ്വാമിയെനിന്നെയൊന്ന് കണ്ടു വണങ്ങീടുന്നുവാനായിഷ്ടം കാനത്തൂരില്ലത്തെ തിരുമേനി വന്നെങ്കിലേ  കണ്ണാ നിൻ മനം തെളിയുകയുള്ളോ കനവിൽ നീ വന്ന എനിക്കും  കായാമ്പുവർണ്ണാ ദർശനം നൽകുമല്ലോ ബാലഗോപാല  ഇടനെഞ്ചിലൊരു  ഇടയ്ക്ക തൻ മേളം ഇടനാട് വാഴും ഇഷ്ട ദൈവമേ കൃഷ്ണസ്വാമിയെനിന്നെയൊന്ന് കണ്ടു വണങ്ങീടുന്നുവാനായിഷ്ടം ജീ ആർ കവിയൂർ  31 03 2022     

മനസ്സിലാക്കുന്നുവല്ലോ

മനസ്സിലാക്കുന്നുവല്ലോ... നിന്റെ കാർക്കുന്നതലത്തിൽ ആണയിട്ടു  സത്യമായിട്ടും  പറയട്ടെ കാർമേഘം ഒളിച്ചിരിക്കുന്നു.. ഞാനെന്ന പോലെ എത്രയോപേർ ഭ്രാന്തരായ്‌ ഗോപനീയമായി  അനുഗമിച്ചിടുന്നു  നീ എന്തിനു പഴിയേൽക്കുന്നു ഇങ്ങനെ തരംഗങ്ങളായി താളം കൊണ്ട് ഉലഞ്ഞിടുന്നു എനിക്കൊന്നുമേ അറിയില്ല എന്തിനു ഞാനിങ്ങനെ  ഇളകി മറിയുന്നു  രാവുകൾക്കു തണുപ്പേറുന്നു പകലോ ചൂടിനാൽ തിളച്ചിടുന്നുവല്ലോ നീ എന്നു മുതലെന്നെ അറിഞ്ഞിടുന്നു അന്നു മുതൽ നീയും മനസ്സാലെ  ഇളകി വശായിരിക്കുന്നുവല്ലോ ഒപ്പം ഞാനും മഴയില്ലെങ്കിലും മിന്നൽപിണരുകളുണ്ടല്ലോ എന്നിട്ടും നിൻ കാർകുന്തൽ അഴിഞ്ഞു ഉലയുന്നല്ലോ ഒപ്പം ഞാനും ആടിയുലയുന്നുവല്ലോ മധുമത്തനായ ഭ്രമരം എന്താണോ പൂവിനോട് ആഗ്രഹിക്കുന്നത് നീയും മനസ്സിലാക്കുന്നുവല്ലോ ഞാനും മനസ്സിലാക്കുന്നുവല്ലോ ജീ ആർ കവിയൂർ 31 03 2022

അറിഞ്ഞീടുക..

അറിഞ്ഞീടുക അറിഞ്ഞീടുക പൂജാതട്ടവുമേന്തി വന്നിടുനീ  ക്ഷേത്രംപോൽ പവനാമാകുന്ന എൻ വീട്ടിലേക്ക് ദിക്കുകളൊക്കെ ചുഴറ്റി തിളങ്ങട്ടെ പവനമാകട്ടെ എൻനഗരി എൻഹൃദയത്തിൽ നിന്നുതിരുന്ന നാദം നിന്റേതായ് മാറിയില്ലെങ്കിൽ ഞാൻ മോഷ്ടിച്ച മുരളികയ്ക്കെന്തു ഗുണം വിളിക്കാതെ നീയെന്റെ അരികിൽ അണഞ്ഞിട്ടും നിൻ കൊലുസ്സു കിലുങ്ങില്ലേൽ എന്ത് ഗുണം ആടിയുലയുന്ന അലകൾ പോലല്ലയോ ലോല ലോലമെന്റെ അന്തരംഗം (പൂജാ ) നിൻജീവിതമാകുന്ന വഞ്ചി എൻ മനസാം തടാകത്തിൽ ഒഴുക്കൂ തൊടിയിലെ കള്ളിമുൾ ചെടികൾ പിഴുതു നിശാഗന്ധി നട്ടു വളർത്തു രാവേറെനീളവും ഇരുട്ടുമാണ് മിന്നാമിനുങ്ങേ നീ വഴികാട്ടുക(പൂജാ ) പറയാനായുള്ളത് പറഞ്ഞിടുക സങ്കോചമേതുമേ തോന്നീടാതെ വിരലുകൾ കൊണ്ട് വിരൽ വളയ്ക്കാതെ  നീ കോമളചാരുതയിൽഎന്നും കോമളമായവളല്ലേ ഇന്നലെമുതൽ നാമിരുവർ സഹയാത്രികരായിരുന്നു നിന്റെ ഹൃദയം ചില്ലാൽ വരയാതെ എൻ വീട്ടിലേക്കോടിയണയു (പൂജാ ) ജീ ആർ കവിയൂർ 31 03 2022

ഗാനം

ഗാനം കർണ്ണികാരം പൂത്തിടുന്ന മേടമാസക്കുളിർനിലാവിൽ കാതരേ നിൻ മിഴിനിറഞ്ഞതെന്തേ കൊതി തീരേകാണും മുൻപേകാര്യങ്ങൾ ചൊല്ലും മുൻപേ കദനങ്ങൾ നൽകിയവൻ അകന്നുപോയോ (കർണ്ണി ) കഴിഞ്ഞദിനങ്ങൾതൻ നൊമ്പരം പേറി ഞാൻ കനവുകൾ കാണാൻമറന്നുപോയി (2) കണ്ണുനീർ തോരാതെ തിരിഞ്ഞും മറിഞ്ഞും ഞാൻ നിദ്രാവിഹീനമാം രാവുകളിൽ (2)(കർണ്ണി ) രാക്കുയിൽ പാടിയ ഗാനത്തിന്നീണത്തിൽ ശോകാർദ്ര ഭാവം നിറഞ്ഞു നിന്നു (2) അവളുടെ കഥകേട്ടുപാടുന്നതുപോലെ  കാതോർത്തു നിലാവിനെ നോക്കിനിന്നു (2)(കർണ്ണി ) ജീ ആർ കവിയൂർ 30 03 2022

പറയരുതെന്ന്

പറയരുതെന്ന്... കൈരേഖകൾ ഒരു രേഖയേ അല്ല മനസിലെ നൊമ്പരരേഖയല്ലോ ഇത്‌ നോക്കി സമയം കളയാതെ എന്നും ഹൃദയത്തിൽ പ്രാർത്ഥിക്കു എന്നും വേദനയേകുന്ന കൊടുങ്കാറ്റു നോക്കാതെ നിൻ ചിരിയിൽ ഞാൻനൂറു കിനാവു കണ്ടു (കൈരേഖകൾ ) പകൽ വെളിച്ചം മങ്ങി തരളിതമായപ്പോൾ മനസാകെ സുന്ദര കുളിർമതോന്നി എപ്പോൾ നിൻ മിഴിമുന എന്നെ വിട്ടകന്നുവോ എന്റെ സ്വപ്‌നങ്ങൾ കൊഴിഞ്ഞു വീണു പ്രിയമുള്ളോരാളായി എന്നെ നീ കണ്ടില്ല ഇന്നെൻമിഴിനീർ വറ്റി വരണ്ടുപോയി മീനുകളേറെയന്നുണ്ടായിരുന്നിട്ടും വലവിരിക്കാനായ് ഞാൻ പോയതില്ല കല്ലുകളേറെയരികിൽ എന്നാകിലും എറിയാനോ നോക്കിയില്ലൊരുനാളിലും (കൈരേഖകൾ ) അതിരും സീമയും നിനക്കിമ്പമല്ലയോ നിൻ കാൽകൾ പുതപ്പിനുവെളിയിൽപ്പോലും കാണാതെ നീയെന്നും കാത്തുവച്ചു  എഴുതാത്ത കടലാസ് നീ വലിച്ചെറിഞ്ഞിടു എഴുതാത്ത കത്തുകൾ വായിക്കല്ലേ നിന്നെ ഞാൻ കണ്ടൊരാ മാത്രയിൽ പിന്നേ പൂക്കളോടെനിക്കേറെയിഷ്ട്ടം തോന്നി നിരാശയെഞാനെന്നും ആശകളാക്കി ഇന്ന് വരേയ്ക്കും ഞാൻ കഴിഞ്ഞിരുന്നു (കൈരേഖകൾ ) തൊടിയിലും മതിലിലും പൂച്ചെടികൾ വളർത്തിയൊരുക്കി ഞാൻ നിന്നോർമയ്ക്കായ്  അതിലെ മുള്ളുകൾ നിൻ വിരലായ് നിൻ മിഴിയായതിൻ മലരുകളും കടലിലെ തിരമാലപോലെന്നുള്ളം ഇളകിമറിയുന്നു ചഞ്ചലമ...

ഗാനം ഞാനിവിടെ

ഗാനം  ഞാനിവിടെ  നാം കണ്ടു പിരിഞ്ഞൊരാ വഴിയിൽ ഞാനിന്നും  നിന്നോർമകളിൽ ഉറങ്ങിടുന്നു വേദനയോടെന്നും കണ്ണുനീർ തൂകി ഞാൻ ഇവിടെതന്നെ കാത്തിരിക്കും (നാം ) മഴയുടെ കണ്ണുനീർ കുതിച്ചുയരുമ്പോൾ നീയറിയുക ആ കണ്ണീരെന്റേതെന്നു  അപ്പോൾ അസ്വസ്ഥയായ് തോന്നിയാൽ കരുതണേ  കണ്ണു തുറന്നു ഞാൻ ഉറങ്ങിയെന്ന്  ഉടഞ്ഞു ചിതറിയ കണ്ണാടിപോലെന്റെ മനസ് പൊടിഞ്ഞതും നിനക്ക് വേണ്ടി(നാം ) വഴിയരികിൽ കാണും ഉടഞ്ഞൊരു കല്ലിനും ചൊല്ലുവാനൊത്തിരി കാര്യമുണ്ട് ഒറ്റപ്പെടുത്തലിൻ നൊമ്പരമെത്രയോ മറക്കുവാനാകില്ല മരണം വരേ (നാം ) എപ്പോൾ ഞാൻ ഈ നദീതീരത്ത് വന്നാലും ഇളക്കിമറിക്കുമെൻ ഓർമ്മകൾഓളമായ് വെള്ളത്തിലൂടെ യിറങ്ങി നടന്നിട്ടും മനസിലോ ഭയത്തിൻ തിരയടികൾ  മണലിൽ ഇരുന്നു നാം തീർത്ത മൺകൂനകൾ ഇന്ന് ഞാൻ എല്ലാം ഉടച്ചു തീർത്തു (നാം )  ജീ ആർ കവിയൂർ 29 03 2022

तुम हक़ीक़त नहीं हो हसरत हो..ജൗൻ എലിയയുടെ ഗസൽ പരിഭാഷ

तुम हक़ीक़त नहीं हो हसरत हो.. ജൗൻ എലിയയുടെ ഗസൽ പരിഭാഷ നീ വാസ്‌തവികതയാർന്ന നീ ഉന്മയല്ലോ ധനികയല്ലോ സ്വപനത്തിൽ ലഭിക്കും സ്വത്തല്ലോ സഖീ നീ നീ മണങ്ങളിൽ സ്വപ്ന ഗന്ധമല്ലോ തടുക്കാനാവാത്ത സന്തോഷമല്ലോ നീ സാദൃശ്യങ്ങളിൽ പൊരുത്തപ്പെടുന്നുവല്ലോ എല്ലാ കവികളുടെയും പ്രിയപ്പെട്ടവളല്ലോ ഞാനല്ലാതെ ആര് നിന്നോടൊപ്പം കഴിയും നിനക്കാറിയാം നീ എൻ ജീവിത ശൈലികളൊക്കെ അറിയുന്നവളല്ലോ നീ കണ്ണാടിയിൽ നോക്കു നീ മനോഹരിയാണ് നിന്നെക്കാൾ കഥകളൊക്കെ കഴിയാറായി അറിക നീ തന്നെ എന്റെ അവസാന പ്രണയവും രചന   ജൗൻ എലിയ പരിഭാഷ ജീ ആർ കവിയൂർ 29 03 2022

മുടിയില്ലായാത്രകൾ

മുടിയില്ലായാത്രകൾ നീലത്താമര മിഴകളിലൂടെയങ് ഉള്ളാഴകളിലേക്കു നിറയുന്നത് കാണ്മു എത്ര മറക്കുവാൻ ശ്രമിച്ചുവെന്നോ  ആവില്ലയെന്നാൽ ഓർമയുടെ നിലകണ്ണാടിക്കുമുന്നിൽ നിന്നു  സ്മിതം തുകി നിൽപ്പുയിന്നും പ്രതികരണം ഒന്നുമില്ല  രണ്ടു നീല ശരികൾ കണ്ടു  തൃപ്തിയടയുന്നുണ്ട് ഊളിയിട്ടു നീന്തിതുടിക്കുന്നു  പുഴയുടെ പുളിനങ്ങളിൽ വാക്കൊന്നുയുരിയാടില്ലെങ്കിലുമറിയുന്നു ഇടനെഞ്ചിൻ മിടുപ്പുകൾ അഴലോടുങ്ങും നിൻ മിഴിയിണയുടെ ചാരുതയിൽ മനം തഴുകിയകലും കാറ്റിനും പറയുവാനുണ്ട് കഥകൾ മൊഴി മധുരത്തിനായ്.  കാതോർത്തങ്ങു ഞാനങ്ങു പുഴയരികിൽ വഴിമറന്നു നിന്നു പദചലനങ്ങൾ കേട്ടു പാരിജാതം പൂത്ത ഗന്ധമറിഞ്ഞു നിറകണ്ണുകളെ തുടച്ചു പ്രണയത്തെ പഴിപറഞ്ഞു പിന്നിട്ടു യാത്രയുടെ മുടിവോളം ജീ ആർ കവിയൂർ 29 03 2022

ഇനിയെത്ര നാളിങ്ങനെ..

ഇനിയെത്ര നാളിങ്ങനെ.. പറയുവനൊരു വാക്കുകളില്ലായെനിക്കു ഓമലേ പറഞ്ഞതോന്നുമേ കളിവാക്കല്ല സത്യമെന്നറിക പിഴവായൊന്നുമെ ഉരിയാടിയില്ല നിന്നോടായി പിടിതരാതെ പോയില്ലേ മിഴികളിൽ സ്വപ്നവും മനസ്സിലാകവേ  മധുര നോവിൻ വിത്തുപാകി മൊഴികളിൽ തേനോലും ഗസലീണം പകർന്നു മൊട്ടു വിരിയിച്ചു അനുരാഗത്തിൻ മാസ്മരിക മന്ത്രം കാതിൽ മൂളിയകന്നു പൂവിൻ ചെണ്ടിൽ ചുംബിച്ചകലും ഭ്രമര പോൽ പറന്നുയർന്നു ചേക്കേറാൻ ചില്ലകൾ തേടും കിളികുലജാലം ചൊല്ലി സന്ധ്യാ നാമങ്ങൾ ശ്രുതി ശുദ്ധമായി ചിലങ്കകളുടെ പൊട്ടിച്ചിരിയിൽ മയങ്ങി രാവ് നിലാവോലിയിൽ നിഴൽ നാടകങ്ങളരങ്ങേറി നിദ്രാവിഹീനനായ് ഇറയത്ത് കാതോർത്തു നിശബ്ദതയുടെ യാമങ്ങളിലായി തിളങ്ങി നക്ഷത്ര പകർച്ചകണ്ടു മനസ്സിൽ നിരുപിച്ചു അടുക്കും തൊറുമകളുന്നുവല്ലോ നീയും അടക്കം പറച്ചിലുകളുടെ അപവാദം ഭയന്നു ആർക്കും മുഖം നൽകാതെ  തുടരുമീ യാത്ര അതേ ഇനിയെത്ര നാളിങ്ങനെ തുടരുമൊമലേ ജീ ആർ കവിയൂർ 27 03 2022

കാടാമ്പുഴ വാഴും അമ്മേ..

കാടാമ്പുഴ വാഴും അമ്മേ.. കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ... നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും പാശുപതാസ്ത്രത്തിനായി തപം ചെയ്ത പാർത്ഥനു മുന്നിൽ കാട്ടാള വേഷം പൂണ്ടു പണ്ടു ശിവപാർവതിമാർ വന്നിതു  കാട്ടാളവേഷം പൂണ്ട്  കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ... നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും സൂകര വേഷത്തിലായ  മൂകാസുരനെ നിഗ്രഹിച്ച തർക്കത്താൽ യുദ്ധമതുചെയ്തു അർജ്ജുനനുമായി അറിയാതെ അയച്ച അമ്പുകളാൽ മുറിവേറ്റ ശിവശങ്കരനെ  കണ്ടു ശങ്കരി കോപാവിഷ്ഠയായ്  കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ... നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും.. ശാപമത് നൽകി അർജ്ജുനൻ അയക്കുമസ്ത്രങ്ങൾ പൂവായ് മാറട്ടെയെന്നു അറിഞ്ഞു സത്യമത് വീണു കേണ്‌  മാപ്പിനായി  അർജ്ജുനനു നൽകി പാശുപതാസ്ത്രം നൽകിയത്രെ കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ... നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും ശങ്കരാചാര്യർ പിൽക്കാലത്ത് അറിഞ്ഞു വനദുർഗയും കിരാതപാർവ്വതിയുമായ ദേവിയുടെ കോപം ശമിപ്പിക്കുവാനായി സുദർശന മന്ത്രത്താലും നരസിംഹമന്ത്രത്താലും കാട്ടു തെച്ചി പൂക്കളാൽ അമ്മയെ പൂമുടൽ നടത്ത...

പ്രണയമേ നിൻ മുന്നിൽ

പ്രണയമേ നിൻ മുന്നിൽ പലവാതിലുകളിൽ മുട്ടിവിളിച്ചു പലവുരു പറയാനൊരുങ്ങി പറയാതെ പോയത് എൻ പിഴവോ അതോ വിധിയുടെ പെരിയ വിളയാട്ടമോ അറിയില്ല പാൽക്കടൽ വാസനും  പരം പിതാ സൃഷ്ടാവും പരം പൊരുളാകും  പരമശിവനും പറ്റാത്ത പിരിയാത്ത പ്രണയമോ പ്രതിപത്തിക്കായി പലവട്ടം പൊരുതി ജയിച്ചത്  പേരിനോ പണത്തിനോ പ്രതാപത്തിനോ അറിയില്ല പ്രണയമേ നിൻ മുന്നിൽ   പരാജയം സമ്മതിക്കുന്നു ജീ ആർ കവിയൂർ 27 03 2022

मैं होश में था तो फिर उसपे मर गया कैसे...കാലീം ചന്ദ്രപുരിയുടെ ഗസൽ പരിഭാഷ

मैं होश में था तो फिर उसपे मर गया कैसे... കാലീം ചന്ദ്രപുരിയുടെ ഗസൽ പരിഭാഷ ഞാനുണർവിലായിരുന്നു എന്നിട്ടുമെങ്ങിനെ ഞാൻ അതിൻ പിന്നാലെ പോയതെങ്ങിനെ ഈ വിഷമെങ്ങിനെ എന്റെ രക്തത്തിലലിഞ്ഞുചേർന്നു കുറച്ചവളുടെ ഹൃദയത്തോട് ചേർന്നിരുന്നല്ലെങ്കിൽ എങ്ങിനെ എന്റെ കൈകളിലമർത്തിയിട്ടു വിട്ടുപിരിഞ്ഞുയീ ലോകത്തോട്... തീർച്ചയായും അവളുടെതായ കല്പനികതയുടെ ആശ്വാസമായിരിക്കാം അല്ലെങ്കിലെങ്ങിനെ ലഹരിയിൽ മുങ്ങിയ ഞാൻ വീട് അണഞ്ഞതെങ്ങിനെ എത്രയോ വർഷങ്ങളായി അവളെക്കുറിച്ചു വിസ്മൃതിയിലായിരുന്നു 'കലീം' ഞാനെങ്ങനെ ഇന്നവളുടെ ഇടവഴിയിളുടെയെത്തി... ഞാനുണർവിലായിരുന്നു എന്നിട്ടുമെങ്ങിനെ ഞാൻ അതിൻ പിന്നാലെ പോയതെങ്ങിനെ ഈ വിഷമെങ്ങിനെ എന്റെ രക്തത്തിലലിഞ്ഞുചേർന്നു.. രചന കാലീം ചന്ദ്രപുരി പരിഭാഷ ജീ ആർ കവിയൂർ 27 03 2022

നിലാവുള്ള രാവിൽ ഗാനം

നിലാവുള്ള രാവിൽ.  ഗാനം. നിലാവുള്ള രാവിൽ  മൈലാഞ്ചിവർണ്ണം തീർത്ത് വന്നവളേ നീയെൻ ജീവിതത്തിനു പുതിയ വഴിതിരിവുകൾ കൊണ്ടുവരിക. നീ നിൻ പ്രതിജ്ഞയെ മറന്നിടുക ഞാനെന്റെയും മറന്നീടാമല്ലോ. പ്രണയത്തിൻ മത്സരത്തിൽ  ഒന്നോടി നോക്കുക  കാപട്യമാർന്ന ബന്ധം ഒന്നു വിട്ടകന്നു നോക്കുക. നീ നിൻ പ്രതിജ്ഞയേ  മറന്നീടുക ഞാനെന്റെയും മറന്നീടാമല്ലോ. ശ്യാമവർണ്ണന്റെ വർണ്ണത്തിൽ  മീര മുക്കിയ ചെലയൊന്നു  ചുറ്റി നോക്കുമോ   ആനന്ദമെന്തെന്നറിയുക കൂട്ടരേ! നീ നിൻ പ്രതിജ്ഞയെ മറന്നീടുക ഞാനെന്റെയും മറന്നീടാമല്ലോ.. നീയെനിക്ക് കുട്ടുവരിക കൈയെന്റെകൈയ്യിൽ തരിക ലോകം തന്നെ വിട്ടൊഴിയാം ഞാൻ. കാണുക ഈ വസന്തത്തിൻ നിറപ്പൊലിമ നിറവും നിറവും ചേർന്നു കാറ്റൊലിയിൽ പറന്നുവല്ലോ വാസ്‌ത്രാഞ്ചലം! നീ നിൻ പ്രതിജ്ഞയെ മറന്നീടുക ഞാനെന്റെയും മറന്നീടാമല്ലോ നീ ഒന്നു  ഞാനൊന്നു ചേർന്നു രണ്ടല്ലയോ? രണ്ടു ചേർത്ത് ചക്രം തിരിക്കുകിൽ  വരിക കൈകളിൽ മൈലാഞ്ചിയുടെ നിറം പുരട്ടിയ കൈകൾ ചേർത്തു പിടിച്ച് ജീവിതാന്ത്യം വരെ ചേർന്നുപോകാം. നീ നിൻ പ്രതിജ്ഞയെ മറന്നീടുക ഞാനെന്റേയും മറന്നീടാമല്ലോ.! എല്ലാ ഋതുക്കളും നാം കൊണ്ടാടീടാo ചേർന്നൊരു...

കവിതകളൊരായിരം (ഗസൽ)

കവിതകളൊരായിരം (ഗസൽ)  ഇല കൊഴിയും ശിശിരവും  പൂവിരിയും വസന്തവും  എത്രയോ രാവുകളും  പകലുകളൂം യാത്രയായി  നീയാം തണൽ തേടി  ഞാനറിയാതെ നനഞ്ഞു  നിന്നോർമ്മ പെയ്യും  വർഷങ്ങളിലായി  കനവിലും നിനവിലും  ചിന്തകളാൽ  പൈദാഹങ്ങളും മറന്നു  എന്നെ തന്നെയും മറന്നു  എഴുതാനിനിയും  ഏറെ ഉണ്ടല്ലോ  നിന്നെക്കുറിച്ച്  പാടാനുമായി  കവിതകളൊരായിരം പ്രിയതേ  ജീ ആർ കവിയൂർ  26 03 2022

कुछ होश गंवाने के चर्चे - ഫാനി ബദായുനിയുടെ ഗസൽ പരിഭാഷ

कुछ होश गंवाने के चर्चे -  ഫാനി ബദായുനിയുടെ ഗസൽ പരിഭാഷ ചില സ്മൃതിനഷ്ടങ്ങളുടെ ചർച്ചകളും തിരികെ മടങ്ങുവാനുള്ള ഒരുക്കങ്ങളും ഈ രണ്ടവസ്ഥകളുമൊന്നുമല്ല പക്ഷെ ദുരിതപൂര്ണമായ ജീവിത ദുഃഖത്തിൻ ഒഴിച്ചു കുട്ടാനാവാത്ത കഥയാർന്നെൻ ജീവിതം ഒരു ചെറു അത്ഭുതങ്ങളുടെ പരിണിതവും മറ്റു ചെറു ഭീതി കലർന്ന ഹൃദയഭാരവും നിൻ അതിരു കടക്കും ഭ്രാന്തമായ ആവേശം വിഭ്രാന്തിയുടെ സീമകളും കടക്കുന്നു സ്വയം എന്താണ് പറയുക സത്യത്തെ കുറിച്ചു ഈ ഹൃദയത്തിന്റെ മനോഹാരിതയും അവ നൽകും തീവ്രമാർന്ന പ്രണയവും  മറ്റൊന്നുമല്ല എരിഞ്ഞു അണയുന്നു പ്രകാശമാനമാക്കും ഉരുകി ഒഴുകും മെഴുകുതിരിയുടെ മറയാർന്ന ഇരുളിലും ഒരു ശോകമാർന്ന ലോകത്തിന് മാന്ത്രികതയും അവതെളിക്കും പ്രാണത്തിൻ പാതകളും ഓരോ ദുരന്തങ്ങൾക്ക് രണ്ടു വഴിതിരുവുകളുണ്ട് ഇവ രണ്ടും കടന്നു പോകുന്നത് എന്റെ ദുഃഖം നിറഞ്ഞ വാസഥാനത്തു വന്നു ചേരുന്നുവല്ലോ രചന ഫാനി ബദായുനി പരിഭാഷ ജീ ആർ കവിയൂർ 26 03 2022

ഇനിയെന്നാണോ..( ഗസൽ)

ഇനിയെന്നാണോ..( ഗസൽ) മഴമേഘങ്ങൾ ഭൂമിയെ നനയ്ക്കാനൊരുങ്ങുമ്പോൾ  നിന്റെ വരവിനായി കാത്തിരിപ്പിൻ അവസാനം  പൂവിതളുകൾക്കു ചിറകുവെച്ച്  നിന്റെ വഴിയിൽ വിതറി വീഴുവാൻ ഒരുങ്ങുന്നു എന്നറിയുന്നു  കാറ്റിനോടൊപ്പം ഗന്ധവുമായി  ഹൃദയത്തിൻ കോണുകളിൽ ആരുടെയൊക്കെയോ  കൈയ്യൊപ്പുകൾ പതിയുമ്പോൾ വീണ്ടും പ്രണയത്തെ  ഉണർത്തുവാൻ ഉള്ള ശ്രമം  തുടരുകയാണല്ലോ എന്നു തോന്നുന്നു  സമുദ്രത്തിന്റെ ഉടഞ്ഞ് ചിതറും  തിരകളിൽ ഉപ്പിന്റെ രസമറിയുന്നു  വിരഹത്തിൻ വേളയോ  ഇനി എന്നാവുമോ ഒന്നു പൂവിരിയുക പുഞ്ചിരിയാലെ നിന്നധരങ്ങളിൽ  മഴമേഘങ്ങൾ ഭൂമിയെ നനയ്ക്കാനൊരുങ്ങുമ്പോൾ  നിന്റെ വരവിനായി കാത്തിരിപ്പിൻ അവസാനം  ജീ ആർ കവിയൂർ 25 03 2022

പിടവൂർ കാവിൽ പടി ദേവീക്ഷേത്രം

പിടവൂർ കാവിൽ പടി ദേവീക്ഷേത്രം  കുന്നുണ്ട് കാവുണ്ട്  കുന്നിൻ മകളവിടുണ്ട്  അന്നപൂർണ്ണേശ്വരിയായ് അവിടുന്നു കാക്കുന്നുണ്ട്   ദേശത്തെ മൊത്തമായി ..!! അമ്മതൻ അന്തികെ  കാവലായ് ഗണപതിയുണ്ട്  ഭദ്രത നൽകും ഭദ്രയുമുണ്ട്  ഭക്തരുടെ രക്ഷയ്ക്കായ് നരസിംഹ മൂർത്തിയും  നീ വസിക്കുന്നുണ്ട് ശാന്തമായി .!! അരികിലായ് വാണരുളുന്നുണ്ട്  തത്വമസി പൊരുളാം  അയ്യനുണ്ട് അയ്യപ്പനുണ്ടേ  ശരണം വിളി പോർക്ക് ഒപ്പമുണ്ട് ..!! കാവിൽ കാവലായി  അനുഗ്രഹം ചൊരിയും  നാഗരാജാവും നാഗയക്ഷിയും  വിദ്യാ സംരക്ഷകനാം രക്ഷസ്സുമുണ്ടേ..!! പിടവൂരിൻ പിഴവു മാറ്റാൻ  പടി മുകളിൽ അമ്പലമുണ്ട്  അന്നപൂർണ്ണേശ്വരിാം അമ്മയുണ്ടേ സദാ പൂർണ്ണയാം ശങ്കര വല്ലഭയുണ്ടേ ജീ ആർ കവിയൂർ  25 03 2022

ഇല്ലായിരുന്നെങ്കിൽ

ഇല്ലായിരുന്നെങ്കിൽ .... ശിവൻശിവക്കു കഥയൊന്നു ചൊല്ലി കൊടുത്തില്ലായിരുന്നെങ്കിൽ രത്‌നാകരൻ ആമരം ഈമരം ജപിച്ചില്ലായിരുന്നെങ്കിൽ വാല്മീകി ഗ്രന്ഥമത്  രച്ചില്ലായിരുന്നെങ്കിൽ... മന്ഥര വാക്യവും കേട്ടു വരം രണ്ടു വാങ്ങുവാൻ ഒരുങ്ങിയില്ലായിരുന്നുവെങ്കിൽ രാമൻ കാടകം താണ്ടുമായിരുന്നോ രമക്കൊപ്പം ,  മാരീചിമാൻ പേടയിൽ മോഹമുദിച്ചില്ലായിരുന്നെങ്കിൽ രേഖയൊന്നു താണ്ടിയില്ലായിരുന്നുന്നെങ്കിൽ മുള്‍മരംബദരം കടിച്ചു നൽകിയിരുന്നില്ലയെങ്കിൽ പരീക്ഷണം ജയിക്കുമായിരുന്നോ മോക്ഷപദം ശബരി പൂകുമായിരുന്നു ജടായുവിൻ ചിറകരിഞ്ഞില്ലായിരുന്നെങ്കിൽ ചിറകെട്ടി പോയി ചിതയൊരുക്കുമോ രാവണ ദഹനം നടത്തി അഗ്നിസാക്ഷിയായ് ദേവി സീതമനം നൊന്തു ഭൂമി ദേവിയിൽ ലയിക്കുമായിരുന്നോ , സരയൂ ഏറ്റു വാങ്ങുമായിരുന്നോ ജലസമാധി രാമനുടെ ഞാനും നിങ്ങളും അയങ്ങളുടെ പാരായണത്താൽ സന്മാർഗം ലഭിക്കുമായിരുന്നോ .  മുക്തരാകുക ഈ ലോകത്തിൻറെ മായാപാശത്തിൻ ബന്ധനത്തിൽ നിന്നും ജപിക്കുകയിനിയും രാമ രാമ ചേർന്നീടാമിനി ആത്മാരാമനിൽ ലയിച്ചു മോക്ഷം നേടാo ജീ ആർ കവിയൂർ 25 03 2022.

ഓം നമഃ ശിവായ

ഓം നമഃ ശിവായ  പാടുക പാടുക മനമേ പാടുക  പശുപതിയാം ശങ്കരനുടെ നാമം  പാടുക പാടുക മനമേ പാടുക  തിരുനാമം നിത്യവും ജപിക്കുക മനമേ  ത്രിലോക് രക്ഷകനാം നീലകണ്ഠൻ റെ നാമം  ത്രിനേത്ര കടാക്ഷത്താലു  തൃപ്പാദ പൂജയാലും നേടാം മോക്ഷപദം  പാടുക പാടുക മനമേ പാടുക  പശുപതിയാം ശങ്കരനുടെ നാമം  പാടുക പാടുക മനമേ പാടുക  പുത്രരാം ഗണനായകനും കുമാരനും  പാർവതി സമേതനാം രുദ്രൻെറ പുണ്യമാം നാമത്താൽ നടത്താം  ഇമ്പമാർന്നൊരു കുടുംബമീയുലകിൽ  പാടുക പാടുക മനമേ പാടുക  പശുപതിയാം ശങ്കരനുടെ നാമം  പാടുക പാടുക മനമേ പാടുക  മുപ്പാരിൽ മൂവരിലാരു ശ്രേഷ്ഠനെന്ന്  ഒട്ടുമേ ചിന്തയില്ലാത്ത ശ്മശനവാസി   ഭൂതനാഥനാം ശിവശങ്കരനെ സ്തുതിച്ചീടുക  ശിവ മകന്നു ശവമായി വീണ്ടും ശിവനിലേക്ക് ചേരാം . പാടുക പാടുക മനമേ പാടുക  പശുപതിയാം ശങ്കരനുടെ നാമം  പാടുക പാടുക മനമേ പാടുക  ജീ ആർ കവിയൂർ 24 03 2022     

ഗാനം - ഇന്നലെ എൻ

ഗാനം ഇന്നലെ എൻ ഇന്നലെ എന്റെ വഴിയിൽ  ഇന്ദുകലയവൾ നിലാവു വിരിച്ചു  പാലുപോലെയായ് എന്റെ മനസ്സ്  മൊഴികളിൽ മധുരം കിനിഞ്ഞു    പെട്ടന്നു കുളിർകാറ്റു വീശി മഴയുടെ കാൽച്ചിലമ്പൊലി കേട്ടോ മിഴിനിറഞ്ഞു മനമറിഞ്ഞു  നനഞ്ഞു ദേഹമാകെ  പഴയ കാലത്തിൻ ഓർമകളാലെ അധരങ്ങളിൽ വിടർന്നു മറഞ്ഞു പ്രണയത്തിൽ മൊട്ടുകൾ വിരിഞ്ഞു  കഴിഞ്ഞു കൊഴിഞ്ഞ കർണികാരം  പൂവിട്ടു നിന്നു കൈനീട്ടം നൽകും പോലെ  ഞാൻ പറഞ്ഞതൊക്കെ അവളു കേട്ടോ നരകയറിയിരുന്നു പകലിന്  സായാഹ്ന സൂര്യൻെറ രാഗാംശുവിൽ  അവൾ പഴയതു പോലെ തിളങ്ങി  മനസ്സ് ഒരു ശലഭമായി മാറി  ജീ ആർ കവിയൂർ  24 03 2022

आपके, दिल मे क्या है बता दीजिएഇസ്‌രാർ അൻസാരിയുടെ ഗസലിന്റെ പരിഭാഷ

आपके, दिल मे क्या है बता दीजिए ഇസ്‌രാർ അൻസാരിയുടെ ഗസലിന്റെ പരിഭാഷ കണ്ണ് പ്രണയത്തിന്റെ ഹൃദയവും മൊഴിയുമല്ലോ സത്യമായ ആഗ്രഹം എപ്പോഴും മുകമല്ലോ പ്രണയത്തിൽ നോവ്‌ മാത്രം ലഭിച്ചാലും ഭയമരുതെ കേട്ടിരിക്കുന്നു വേദനെയെക്കാൾ ആഗ്രഹം യൗവനയുക്തമല്ലോ നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക ഒന്നുമില്ലെങ്കിൽ വാഗ്ദാനം മുഴുവനാക്കുക പ്രത്യാശയുടെകിരണങ്ങളണക്കാതെയിരിക്കു ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക നിങ്ങളെ ആഗ്രഹിച്ചിട്ടുമൊന്നുമേ ആഗ്രഹിച്ചിട്ടില്ലാത്തപ്പോൽ എന്റെ  ആഗ്രഹത്തിനൊത്തു  എന്തെങ്കിലും സമ്മാനം തരിക ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക പൂവ് കരിഞ്ഞു ഉണങ്ങി നിങ്ങളുടെ ആഗ്രഹത്താൽ മന്ദഹാസത്താൽ അവരെ തെളിഞ്ഞ മനസ്സാലെ കാണുക  ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക രചന ഇസ്‌രാർ അൻസാരി പരിഭാഷ ജീ ആർ കവ...

ആരു പറഞ്ഞു ദുഖമില്ലെന്ന്

ആരു പറഞ്ഞു ... വിധിയുടെ വരപ്രസാദമായ്ദൈവം തന്നതാണോരോ മകളും ജീവിതചുമതല തോളിലേറ്റാനായ് മകനോ ജന്മം കൊണ്ടു പ്രാർത്ഥനനൽകിയ ഫലമായവനെനൽകി കുഞ്ഞുനാളിൽ പുസ്തകതാളിൽ മുങ്ങി നിവർന്നു വരുമ്പോൾ  യൗവനെ അവനൊരു പണ സമ്പാദകനാകുന്നു ചുമതല തൻ ഭാണ്ഡം തലയിലേറ്റി വർദ്ധക്യമായാലും ഇതിനറുതിയില്ല ആര് പറഞ്ഞു മകനായിപിറന്നോന് വേദനയില്ലെന്നാരുപറഞ്ഞു മകനായും, അച്ഛനായും, അപ്പൂപ്പനായും കാലങ്ങൾ വേഷം കെട്ടിക്കുന്നു വിശപ്പിന്റെ വേദന നടുവിലും അരവയർ പട്ടിണിയായും നീങ്ങിടുമ്പോൾ അമ്മതൻ മടിത്തട്ടിൽ തലചായ്ക്കുന്നു സാന്ത്വനം കിട്ടിടുവാൻ ജോലികൾ നേടാനും സുഖങ്ങൾ തേടിയും പിന്നാമ്പുറങ്ങളിൽ അലഞ്ഞിടുന്നു മറ്റുള്ളവർതൻ ദുഃഖങ്ങൾ കേൾക്കയും സ്വന്തം സങ്കടം ആരോടും പറയാതെ ഉള്ളിലൊതുക്കിടുന്നു എല്ലാരുമെന്നുടെ ദയയുടെ വായ്പ്പിനായ് കൈകൾ നീട്ടി വന്നിടുന്നു എന്നുടെ ഇഷ്ടമോ വിചാരങ്ങളോ ചോദിക്കാനാർക്കും നേരമില്ല ആര് പറഞ്ഞു സുഹൃത്തേമകനെന്ന കഥാപാത്രം വേദന അറിയുന്നില്ലെന്നു വേദനയാൽ ദേഹി നുറുങ്ങുമ്പോഴും കണ്ണുനീർഒളിപ്പിച്ചു ചിരിമായാതെ നിന്നിടുന്നു എല്ലാം സഹിച്ചിടുന്നു ജീവിത പാന്ഥവിൻ ഭാരങ്ങൾ കാരണം പ്രണയിക്കുവാൻ പോലും ഞാൻ മറന്നു മനസ്സറിഞ്ഞൊന്നു ചിരിക്കുവാനാവാത...

ज़रा सी बात पे हर रस्म तोड़ आया था ജാൻ നിഷാർ അക്തറിന്റെ ഗസൽ പരിഭാഷ

ज़रा सी बात पे हर रस्म तोड़ आया था  ജാൻ നിഷാർ അക്തറിന്റെ ഗസൽ പരിഭാഷ  നിസ്സാരകാര്യത്തിനായി  എല്ലാ ആചാരങ്ങളും ഉപേക്ഷിച്ചു വന്നു പരാജിത ഹൃദയത്തിൻ ഭാവമാറ്റങ്ങളിൽ ലഭിക്കുന്നത്   എൻ ജീവിതമൊരിക്കലും മാപ്പു തരികില്ല ആ ഒരു നിമിഷം വിടർന്ന സ്‌നേഹ പുഷ്പം ചുരുങ്ങി കരിഞ്ഞു പോയല്ലോ ഇതു പോലെ നീ നിന്റെ ശരീരം മോഷ്ടിച്ചു നിമിഷങ്ങളുടെ വേഗതയാൽ . എന്നിട്ടും തിരിച്ചറിഞ്ഞില്ല നിന്നെ , അറിയില്ല എനിക്ക് ശേഷം അവർ അവനെ തിരിച്ചറിയുമോയെന്നു. ഞാനെൻ സ്വപ്നത്തിൽ നിലാവിനെ ഉപേക്ഷിച്ചുവല്ലോ രചന ജാൻ നിഷാർ അക്തർ പരിഭാഷ ജീ ആർ കവിയൂർ 23 03 2022  

പ്രണയമേ നിന്നെ...

പ്രണയമേ നിന്നെ... നീ കാറ്റ് ആണെങ്കിൽ  നിന്റെ കൂടെ കൂട്ടുകയെന്നെ അതിനുമുമ്പ് ആരെങ്കിലും ഒഴുക്കിക്കൊണ്ടു പോകുന്നേ  കണ്ണാടിയായി ജീവിച്ചത് ഞാൻ  ഉടഞ്ഞുപോകും മുന്നേ രക്ഷിക്കുകയെന്നെ ദാഹം തീർക്കണമെങ്കിൽ മഞ്ഞുതുള്ളി വാങ്ങിക്കാമായിരുന്നു  മുറിവുകളുണ്ടെങ്കിൽ മരുന്നു വാങ്ങാമായിരുന്നു  ഞാൻ ഇത് സമ്മതിക്കുന്നു  ധനം സമ്പാദിച്ചില്ലയൊട്ടുമേ പക്ഷേ നിന്റെ ഓരോ വേദനയും ഞാൻ വിലയ്ക്കുവാങ്ങാൻ ഒരുക്കമാണ്  എപ്പോ നീ പറയുന്നു ഞാൻ പോകുന്നുയെന്ന്  വിചാരിക്കുന്നു നീ വീണിട്ടും സ്വയം രക്ഷിക്കുമെന്ന്  പ്രകാശമായി അന്ധകാരത്തിനെ മറികടക്കുമെന്ന്  കാലാവസ്ഥയോ പരിധി സ്ഥിതിയോ തീയതി ദിനമോ ഇല്ലായിരുന്നു  ആർക്കറിയാം നീ ഇങ്ങനെ നിറം മാറുമെന്ന്  ഇപ്പോൾ നീ പറയുന്നു എന്നോട് ഞാൻ പോകുന്നെന്ന്  എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ നിയന്ത്രണമില്ലാതെ തുളുമ്പുന്നല്ലോ  ഇനി പറയരുതേ കൂടെ കരയില്ലെന്ന്  അധികം ഒക്കെ പർവ്വതത്തിൽനിന്നു വല്ലോം ഒഴുകി വരുന്നത്  നീ സ്വപ്നത്തിൽ വന്നാലുമെന്റെ തായി മാറണേ മരു സ്ഥലത്താണെങ്കിലും നിൻ വരവോടെ മഴപെയ്യുമല്ലോ വന്നു നോവിച്ച കാറ്റ് ഏതെന്നെറിയി...

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത്  നിശ്ശബ്ദം , താരകങ്ങൾ ,  ചിത്രശലഭങ്ങളുടെ ചിറകടികൾ സ്വപ്നം പൂർണമായില്ല  നിന്നോട് എനിക്ക് പറയുവാനെറെയുണ്ട് നിറങ്ങൾ ഒക്കെ ചാലിച്ച്  നീ മുഖത്ത് വന്ന വികാരങ്ങളെ  ആരുമറിയാതെ മറക്കാൻ ശ്രമിച്ചു  നിനക്ക് എന്നോട് ഉള്ളത്  ഒളിപ്പിക്കാൻ എത്രനാൾ കഴിയും  വേദനയാൽ എന്നുള്ളം നീറുന്നുണ്ട്  എനിക്കൊന്നും പെട്ടെന്ന് മനസ്സിലാവുകയില്ല  നിനക്ക് അതൊന്നു പറഞ്ഞു മനസ്സിലാക്കാമായിരുന്നു  പലവട്ടം കാണാൻ ശ്രമിച്ചു  നിദ്രാവിഹീനമായ രാവുകൾ  ഇന്നും നിന്നോടുള്ള പ്രണയത്തിൻ ഗന്ധം അറിയുന്നു  എനിക്ക് നിന്നോട് പറയാനെറെയുണ്ട്  അടിക്ക് അടിക്ക് നിന്റെ നിറം മാറുകൾ  എന്നെ കാണുമ്പോൾ പണ്ട് നിന്റെ ഹൃദയം എറെ മേടിക്കുമായിരുന്നു  ഇപ്പോൾ മറ്റാരെ കാണുമ്പോഴും അങ്ങനെ തന്നെയാണോ  അകലുംതോറും ഏറുക അല്ലാതെ കുറയുകയില്ല  എത്ര ദൂരെയാണെങ്കിലും എന്റെ യാത്രകളിൽ നീ കൂടെ  ഉണ്ടായിരുന്നുവെങ്കിലെന്ന്  പലവട്ടം ആഗ്രഹിച്ചിരുന്നു  ഇതു സത്യം പ്രണയം ഇന്നും മരിക്കുന്നില്ല  നീയെന്നെ ഒരു കവിതയായി പൂത്തുലഞ്ഞു  പടർന്നു പന്ത...

बात करनी मुझे मुश्किल कभी ऐसी तो न थीजैसी अब है तेरी महफ़िल कभी ऐसी तो न थीബഹദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ

बात करनी मुझे मुश्किल कभी ऐसी तो न थी जैसी अब है तेरी महफ़िल कभी ऐसी तो न थी ബഹദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ പറഞ്ഞു തീർക്കാനില്ലായിരുന്നെനിക്കു ബുദ്ധിമുട്ടുകളിപ്പോളില്ലായിരുന്നു നിന്റെയീ  ഗസലിനാഘോഷങ്ങളിത്രക്കില്ലായിരുന്നു മുന്പത്തെക്കാളിപ്പോൾ ആരാണാവോ ഈ സാമാധാനവും ശാന്തിയും തട്ടിപ്പറിച്ചു  കടന്നകന്നത് നീ ഒരിക്കലും അസ്വസ്ഥയായിരുന്നില്ല ഒരിക്കലും പണ്ടത്തേക്കാളുമിന്ന് ഹോ ദൈവമേ, അവളുടെ മിഴിമുനകളെന്നിൽ മൊഴികളില്ല പറയുവാനായിട്ട് ഞാനൊരിക്കലും ഇത്രക്കും ലഹരിയിലായിരുന്നില്ല  ഇന്നത്തെ അത്രയും  ആ കൊല്ലും മിഴികളെന്നുമെൻ ശത്രുവായിരുന്നു പക്ഷെ അവ ഒരിക്കലും മുറിവിവേല്പിച്ചിരുന്നില്ല എന്നാലിന്നോ പറയാതെ വയ്യ അറിയില്ല എന്താണാവോ ഇന്നാ മുഖത്തിനിത്ര തിളക്കം  നിന്നിൽ  കണ്ടിരുന്നില്ലല്ലോ നിലാവേ ഇന്നത്തെ പോലെ ഒരിക്കലുമീ വെണ്മ എന്തിനാണീ പരിഭവം ഇങ്ങിനെ എന്നോട് അതുമീ സഫറിനോട് ഒരിക്കലുമില്ലാത്തൊരീ ശീലം അല്ലയോ തിളങ്ങും മാലാഖേ നീ എന്തേ ഇന്നിങ്ങനെ ഒരിക്കലുമില്ലാത്ത പതിവ്  രചന ബഹദൂർ ഷാ സഫർ പരിഭാഷ ജീ ആർ കവിയൂർ 20 03 2022

യുദ്ധം

യുദ്ധം  വെടിക്കോപ്പുകളുടെ കൂമ്പാരത്തിൻ മേൽ ലോകമെങ്ങനെ നിലനിൽക്കും  മാഞ്ഞുപോകും എല്ലാം വീടും കുടിയുമൊക്കെ സ്വയം ഉന്നതരെന്ന് അവകാശപ്പെടുന്നവരെ   പ്രകൃതിയുടെ ഗീതം പാടുന്നവരെ  പതിക്കുന്നുവല്ലോ സംസാരങ്ങൾ  വംശങ്ങളെ തിലകക്കുറിയായി കരുതുന്നവരെ അധികാരമോ അതോ ധിക്കാരമോ അഹങ്കാരമോ  എന്തിനു നാം യുദ്ധത്തിൽ അന്ധകാരം സ്വീകരിക്കുന്നു  എന്തിനു മറ്റുള്ളവർക്കു ദ്രോഹമായിയെല്ലാം അഗ്നിക്കിരയാക്കി സംസ്കരിക്കുന്നു  മറ്റുള്ളവരുടെ എരിഞ്ഞ വീടുകൾക്കുമുന്നിൽ തീ കാഞ്ഞ് ഇരിക്കുന്നവർ അറിയുന്നില്ല കാറ്റിന്റെ ഗതി മാറിമറിയുന്നത് എപ്പോളെന്ന്  ഇന്നല്ലെങ്കിൽ നാളെ ആർക്കും ഇതിനെ നേരിടേണ്ടി വരുമല്ലോയെന്ന് ഓർക്കുക  ഈ തീജ്വാലകൾക്ക് അറിയുകയില്ല മുഖങ്ങൾ അവർക്ക് അറിയില്ല കേവലം ദഹനാഗ്നിയിൽ  അന്നവും വസ്ത്രവും കിടപ്പാടങ്ങളും  സ്വാഹക്ക് ഹോമിക്കുമ്പോൾ  . ജീവൻ വിലപ്പെട്ടതാണ് ഒന്നും ഒന്നിനെ ഇല്ലാതാക്കാതെ എല്ലാം ചേർത്തുവയ്ക്കുന്ന മാനവികതയല്ലേ  ഇതിനായി സ്നേഹത്തിൻ പാലം പണിയാൻ ആരുമില്ലേ  യുദ്ധത്തിന്റെ പരിണാമം പരാജയം മാനവികതയുടെതല്ലേ  സിംഹാസനത്തിൽ ഇരിക്കുന്ന വരെ...

हम से आया न गया तुम से बुलाया ना गयाരാജേന്ദ്ര കൃഷൻ രചനയുടെ പരിഭാഷ

हम से आया न गया तुम से बुलाया ना गया രാജേന്ദ്ര കൃഷൻ രചനയുടെ പരിഭാഷ എന്നാലായില്ല വരുവാൻ  നീയോ വിളിച്ചതുമില്ലല്ലോ സ്നേഹത്തിൻ ദൂരം രണ്ടാളാൽ കുറക്കുവാനുമായില്ലല്ലോ  ആനിമിഷമോർമ്മയുണ്ട് നിന്നെ അന്ന് കണ്ടപ്പോളായി ഒരു നോട്ടവും അതു നൽകും കുളിരും പിന്നെ നീട്ടിയ കൈകളുമൊപ്പം മൊഴിഞ്ഞതും കണ്ടുകണ്ടു തീരുംമുന്നേ രാവണഞ്ഞു ആ കാഴ്ച്ചയുടെ തിളക്കമിന്നും മറക്കാതെ ഹൃത്തിൽ എന്നാൽ നിന്നെ കാണാൻ വരാനാവാതെ പോയല്ലോ.. എന്തിന്  വാർത്ത അറിഞ്ഞുവെങ്കിൽ പിരിയുകയില്ലായിരുന്നെനേം വന്നുകാണുകയില്ലേ ഭാഗ്യം സ്വയം നിർണയിച്ചില്ലേ എല്ലാം മേൽകീഴാവൻ  പ്രണയമെന്തേ വാടികയായിരുന്നോ എല്ലാമങ്ങു കരിഞ്ഞു ഉണങ്ങി പോകുവാനായി ഇങ്ങിനെ വേരറ്റു പോയല്ലോ വീണ്ടും നാമ്പുകൾ മുളക്കാനീ പ്രണയത്താൽ എന്നാൽ നിന്നെ കാണാൻ വരാനായില്ലല്ലോ ഓർമ്മകളുടെ നിറം മങ്ങുന്നു  സമയവും കടന്നകലുന്നു പൂവ് വിടരുകയും വാടികൊഴിഞ്ഞു പോകുകയും ചെയ്യുന്നു എല്ലാവരും വിട്ടകന്നു പോകുന്നു ഓർമ്മകൾ മാത്രം മായാതെ നിൽക്കുന്നുവല്ലോ മുറിവ് നീ തന്നത് ഹൃദയത്തിലും മനസ്സിലും മായാതെ കിടക്കുന്നത് എന്നാൽ നിന്നെ കാണാൻ വരാനായില്ലല്ലോ  രാജേന്ദ്ര കൃഷൻ രചന പരിഭാഷ ജീ ആർ കവിയൂർ ...

झुकी झुकी सी नज़र बेकरार है के नहीകൈഫി അസ്മിയുടെ ഗസൽ പരിഭാഷ

झुकी झुकी सी नज़र बेकरार है के नही കൈഫി അസ്മിയുടെ ഗസൽ പരിഭാഷ കുനിഞ്ഞമുഖത്തോടെ നയങ്ങൾ കൂമ്പി നിറഞ്ഞ വ്യാകുലത നിറഞ്ഞോ ഇല്ലയോ  ആഗ്രഹങ്ങളെ അടക്കിയങ് ചവുട്ടിമെതിച്ച പ്രണയം ഉണ്ടോയില്ലയോ നിന്റെ ഹൃത്തിൽ നിൻ  ഹൃദയത്തിൻ മിടിപ്പിൻ കണക്കുകൾ എണ്ണിയിട്ടുയെന്നോട് പറയുമോ എന്റെ പോലെ നിന്റെ ഹൃദയവും അസ്വസ്ഥമായി തീർന്നോ ആനിമിഷങ്ങൾ എത്ര ആർദവും  പ്രണയാതുരവുമായോ , ഇത് തന്നെ അല്ലയോ ഒരുവന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമാകുന്നുവല്ലോ ആ ഒരു നിമിഷത്തിനായുള്ള കത്തിരിപ്പല്ലേ നിനക്കു നീ കുടെ ഉണ്ടാവുമെന്ന കരുത്താൽ   അവഗണിക്കുന്നു ഈ ലോകത്തിനെ നിനക്കും ഉണ്ടോയില്ലോ വിശ്വാസമങ്ങനെ ..!! രചന കൈഫി അസ്മി പരിഭാഷ ജീ ആർ കവിയൂർ 19 03 2022

आ चाँदनी भी मेरी तरह जाग रही हैपलकों पे सितारों को लिये रात खड़ी हैബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ

आ चाँदनी भी मेरी तरह जाग रही है पलकों पे सितारों को लिये रात खड़ी है ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ ഇന്നു ചന്ദ്രികയുമെന്നെ  പോൽ നിദ്രാവിഹീനനായ് നിൽക്കുന്നു (2) കണ്പോളകളിലായ് നക്ഷത്രമേന്തി രാവു നിൽക്കുന്നുവല്ലോ ഇന്നു ചന്ദ്രികയുമെന്നെ  പോൽ നിദ്രാവിഹീനനായ് നിൽക്കുന്നു മസ്തിഷ്കത്തിൽ മിടിക്കുന്നതും ചുണ്ടിൽ കൽക്കണ്ട മധുരം നൽകുന്ന ബാല്യത്തിൽ കേട്ട ഗസലുകൾ എനിക്കേറ്റവും പ്രിയകരംമല്ലോ കണ്പോളകളിലായ് നക്ഷത്രമേന്തി രാവു നിൽക്കുന്നുവല്ലോ ഇന്നു ചന്ദ്രികയുമെന്നെ  പോൽ നിദ്രാവിഹീനനായ് നിൽക്കുന്നുവല്ലോ ഗസലുകളാൽ കാർകുന്തൽ കെട്ടഴിച്ചു ഉലഞ്ഞുചുറ്റിയ നിഴൽ  വഴികളിൽ സൂര്യന്റെ തിളക്കങ്ങൾ ഇന്നു ചന്ദ്രികയുമെന്നെ  പോൽ നിദ്രാവിഹീനനായ് നിൽക്കുന്നു (2) ദില്ലിയും ചുറ്റിത്തിരിഞ്ഞു വന്നു ഒപ്പം ലാഹോറും കണ്ടുമടങ്ങി എന്നിരുന്നാലും സുഹൃത്തേ നിന്റെ ഇടവഴികൾ നിന്റെ തന്നെയല്ലെ കണ്പോളകളിലായ് നക്ഷത്രമേന്തി രാവു നിൽക്കുന്നുവല്ലോ ഇന്നു ചന്ദ്രികയുമെന്നെ  പോൽ നിദ്രാവിഹീനനായ് നിൽക്കുന്നുവല്ലോ (2) രചന ബഷീർ ബദർ പരിഭാഷ ജീ ആർ കവിയൂർ 19 03 2022

നീ മനമേ...

നീ മനമേ... തിരയൊന്നടിച്ചാൽ മായുന്നതല്ലേ ചൊരിമണലിൽനാം കുറിക്കുന്ന വരികൾ മഞ്ഞുപോകുന്നൊരാ വാക്കുകൾക്ക് പിന്നെ പ്രയോജനമുണ്ടോ  കരിങ്കല്ലുപോലുള്ള ഹൃദയമുള്ളോനെന്നു  അന്നു നീ എന്നെ വിളിച്ചിരുന്നു  കരിങ്കല്ലിലായാലും ആഞ്ഞൊന്നെഴുതിയാൽ  മായുകയില്ലൊരുനാളും  ഒരു ശരത്കാലമായ് മാറാൻ ഞാൻ ശ്രമിച്ചു  എന്തിനു നീയെന്നെ ക്ഷണിച്ചു  മനസ്സിന്റെ ആശയും തനുവിന്റെ ദാഹവും   ഋതു മാറി മറഞ്ഞപ്പോൾ വിടപറഞ്ഞു  മുഖംതിരിച്ചന്നുനീ തിരികെ നടന്നപ്പോൾ  ഇരുൾ വന്നു മൂടിയെന്നുള്ളിൽ  ഇനിയും സൂര്യനുദിക്കില്ലെന്നോ (ഇനിയും ) പ്രണയമേ എന്നോട് എന്തിനീ പരീക്ഷണം  വിരഹത്തിൽ കഴിയാനോ ഞാൻ യോഗ്യൻ(തിര )  ഞാൻ ഓണംഘോഷിക്കും നീ ഈദ് ഘോഷിക്കും  എന്തിനീവിലക്കുകൾ തീർക്കുന്നു മതിലുകൾ  ഈ ധര നിനക്കു ഞാൻ തരുന്നു  നിന്നാകാശം എനിക്കു തരൂ നീ (നിന്നാ )  ശക്തിയാൽ പറന്നുയരട്ടെ ഞാൻ  നീ തന്ന പൊന്നിൻ ചിറകാൽ  വിരലാലേ ചുറ്റാത്ത ദാവണി തുമ്പും  കാൽവിരലാൽ നീ വരയ്ക്കുന്ന ചിത്രവും  കാണുമ്പോൾ എന്നുടെ മനസ്സിൻനിയന്ത്രണം  കൈവിട്ടുപോയാൽ പറയല്ലേയൊന്നും (തിര )  ക...

പറയുകിൽ പറയാം

പറയുകിൽ പറയാം  ശബ്ദങ്ങൾ ചില ഗംഭീരത വാക്കുകളിൽ പക്ഷേ ഭാവങ്ങൾ സത്യമാണ്  രീതികൾക്കും വർണ്ണങ്ങൾക്കും സ്വന്തമായ പ്രതിഫലനം  പറയുക ഇപ്പോൾ  അനുഭവം കുറവാണെന്ന്  മനസ്സിന്റെ ഇംഗിതം അതുതന്നെ പറയുകയും പ്രവർത്തിക്കുകയും ചെയ്യും  എവിടെ നിന്നും പഠിച്ചുയിങ്ങനെ  പറഞ്ഞു ഫലിപ്പിക്കാൻ  നേരെവാ നേരെപോ എന്നേയുള്ളൂ  എന്റെ കഥകൾ അത്രയുള്ളു  ഇല്ലെങ്കിൽ പറയുക , മഴമേഘങ്ങളുടെ പെയ്ത്തു നീരു പോലെ  ആർക്ക് ഇഷ്ടം തോന്നിയോ അവർ കൂടെ വന്നു  എന്നിട്ടോ ഞെട്ടിച്ചിട്ടു മടങ്ങി  ഇങ്ങനെ ജനങ്ങൾ വന്നു  കണ്ടുമുട്ടി കാര്യങ്ങൾ  അങ്ങനെ നീങ്ങവേ  പറയൂകിൽ പറയാം  തുള്ളിതുള്ളികളായി നിറഞ്ഞു  പാത്രങ്ങളും കുളങ്ങളും  ചോദിച്ചു വാങ്ങിയില്ല ആരോടും ചോദിച്ചാലുമാരും തരണമെന്നില്ലല്ലോ ?! ഭാഗ്യം രേഖകളോടെ ചേർന്നിട്ടില്ല  പറയൂകിൽ പറയുക  ചുള്ളിക്കമ്പുകൾ  കാറ്റിനോടൊപ്പമേ പറന്നുള്ളൂ .. സ്വയം കുഴിച്ചു പോയി  ഉള്ളിലെ ഉള്ളിലേക്ക്  സ്വയം കണ്ടെത്തി കൊണ്ടേയിരുന്നു .. രഹസ്യങ്ങൾ ആരോട് ചോദിക്കാൻ ലോകത്തിനോടോ?! പതുക്കെ എത്തിച്ചേർന്നു അന്തരാത്മാവോളം..!! പ...

നീയില്ലാതെ

നീയില്ലാതെ.... തീയില്ലാതെ പുകയുണ്ടോ കാറ്റില്ലാതെ മഴയുണ്ടോ മലയില്ലാതെ മരവുണ്ടോ വെയിലില്ലാതെ തണലുണ്ടോ കടലില്ലാതെ തീരയുണ്ടോ ജലമില്ലാതെ ജീവനുണ്ടോ അദ്ധ്വാനമില്ലാതെ വിശപ്പടങ്ങുമോ നീയല്ലാതെ ഞാനുണ്ടോ നാം കണ്ടുമുട്ടിയില്ലായിരുന്നില്ലങ്കിൽ ഈ ജീവിന്റെ തുടിപ്പുണ്ടോ കൊഴിഞ്ഞതൊക്കെ  കിളുർക്കണമെന്നില്ല കഴിഞ്ഞതൊക്കെ മറക്കുക ജീ ആർ കവിയൂർ 17 03 2022

അനുരാമുണർന്നു

അനുരാമുണർന്നു കുരുനിരകൾ താളമിട്ടു നൃത്തം വച്ചു ചിങ്ങ കാറ്റുമെല്ലെ വന്നു മുത്തം വച്ചു പൂനിലാ പുടവ ചുറ്റി നാണത്താൽ മുഖംമറച്ചു പൂമുഖത്താരെയോ കാത്തിരുന്നു കൺകഴച്ചു  പുലരിത്തുടപ്പോടെ പൂമാരനണഞ്ഞു പുഞ്ചിരിച്ചു പൂന്തേനുണ്ണാൻ പൂമ്പാറ്റകൾ ചിറകടിച്ചു പറന്നകന്നെവിടേയോ പൂമ്പൊടി സമ്മാനിച്ചു  പുത്തൻ പ്രതീക്ഷകൾ പിന്നെയും കായിട്ടു ഋതുക്കൾ മാറി മറഞ്ഞു സന്തോഷം അലയടിച്ചു പൂങ്കുയിലുകൾ പാടി പഞ്ചമം  മയിലുകലാടി മായാ പ്രപഞ്ചം മഴനൂലുകൾ നെയ്തു സ്വപ്നം. എങ്ങും അലയടിച്ചു ആഹ്ലാദം മനസ്സിൽ മത്താപ്പു പൂത്തിരികത്തി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു മധുര രാഗമുണർന്നു അനുരാഗം...!! ജീ ആർ കവിയൂർ 17 03 2022

പല്ലാരിമംഗലം

*പല്ലാരിമംഗലം*  ഒരു മതിൽകെട്ടിനുള്ളിലായ് പല്ലാരിമംഗലത്തു പള്ളികൊള്ളും  പവിത്രരാം ഹരനും ഹരിയും  ദേവിയും പരിപാലിച്ചനുഗ്രഹിക്കുന്നിതു നിത്യം ഭക്തരെ ! ഉണ്ടവിടെക്കുടികൊള്ളും   ഉപദേവതളാകും ഗണങ്ങൾക്കധിപതിയാം ഗണനായകനും ഭൂതനാഥനാം ശാസ്താവും  ! നന്മ നല്കും സപ്തമാതൃക്കളും  നാഗരാജാവും നാഗയക്ഷിയമ്മയും  ബ്രഹ്മരക്ഷസ്സും ഉപവിഷ്ടരായി മോക്ഷമാർഗ്ഗം തെളിയിയ്ക്കുന്നു ! പല്ലാരിമംഗലം ദേവാലയത്തിൽ ദ്വാപരയുഗാന്തരേ മല്ലനെന്നു പേരുള്ളോരസുരനെ ശിവസഹായത്താൽ ശ്രീകൃഷ്ണ ഭഗവാൻ നിഗ്രഹിച്ചോരിടമായ  *മല്ലാരിമംഗലം* ലോപിച്ചു കാലാന്തരേ പല്ലാരിമംഗലമായ് ഭവിച്ചൂവെന്നറിക ഭക്തരെ ! പരമശിവനു ശിവരാത്രിയും ! മഹാവിഷ്ണുവിൻ്റെയവതാരമാം ശ്രീകൃഷ്ണനഷ്ടമിരോഹിണിയും ശ്രീഭദ്രകാളിയ്ക്കു നവരാത്രിയും ശ്രീധർമ്മ ശാസ്താവിനു മണ്ഡലപൂജയും, യഥാ വിധി നടക്കുന്നിവിടെ ഈ പല്ലാരിമംഗലത്ത്..!! ഭക്തിപുരസ്സരം ഭക്തന്മാർ വർഷാവർഷവും വന്നു പോകുന്നിവിടെ ! ഒരു മതിൽക്കെട്ടിനുള്ളിലായ് ഈ ദേവാലയത്തിന്റെ  ഒരു മതിൽക്കെട്ടിനുള്ളിലായ് പല്ലാരിമംഗലമാർന്ന മരും ഹരിയും ഹരനും ദേവിയും ഈ പല്ലാരിമംഗലമാർന്നമരും ഹരിയും ഹരനും ദേവിയും ഭക്തരെപ്പര...

न जी भर के देखा ഡना कुछ बात कीबड़ी आरज़ू थी मुलाक़ात की)ഗസൽ ഡോ ബഷീർ ബദറിന്റെ പരിഭാഷ

(न जी भर के देखा ना कुछ बात की बड़ी आरज़ू थी मुलाक़ात की) ഗസൽ  ഡോ ബഷീർ ബദറിന്റെ പരിഭാഷ കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു  നേരിൽ കാണുവാനായ് കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു  നേരിൽ കാണുവാനായ് ഏറെ വർഷങ്ങളായൊരറിവുമില്ല ഏറെ വർഷങ്ങളായൊരറിവുമില്ല പകലെന്നോ. രാവെന്നോയറിഞ്ഞതില്ല കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ ഒന്നു സംസാരിക്കാനോ കഴിഞ്ഞതുമില്ല ( 2) പകൽ വെണ്മയുടെ മാലാഖമാർ കുളിക്കാനിറങ്ങി (2) ചിന്തു മെല്ലെ മൂളിപാട്ടു പാടിയൊഴുകി നദി കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു  നേരിൽ കാണുവാനായ് മൗനമായിരുന്നപ്പോൾ കാറ്റും നിലച്ചല്ലോ (2) നാവറിയുന്നെല്ലായെല്ലാ വികാരങ്ങളും കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ ഒന്നു സംസാരിക്കാനോ കഴിഞ്ഞതുമില്ല വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു  നേരിൽ കാണുവാനായ് (2) ഒരു പക്ഷെ നക്ഷത്രങ്ങൾക്കുറിവില്ലായിരുന്നു (2) യാത്രക്കാരനെവിടേയോ രാതികഴിച്ചു കൂട്ടി കണ്ടതില്ല മനസ്സു ...

കവിമനം ലഹരിയിൽ

കവിമനം ലഹരിയിൽ നിന്റെ കണ്ണിൽ വിരുന്നു വന്നൊരു സ്വപ്നത്തിൻ ചാരുതയിൽ മെല്ലെ ഉണർന്ന വദനത്തിൽ കൊണ്ടൊരു പുഞ്ചിരിപൂവിന്റെ മാസ്മരികത മനസ്സിന്റെ കോണിലായതാ  ഓർമ്മകളുടെ തേരോട്ടം വാഞ്ചിത ആനന്ദ ആരാമം തേൻ നുകരും വണ്ടിൻ മനസ് ചെണ്ടുലയും തണ്ടിന്റെ ഇളക്കം മന്ദാര മണം പകരും മന്ദ പവനനും  കവിക്കും ലഹരാനുഭൂതി സുന്ദരം ജീ ആർ കവിയൂർ 16 03 2022

കേൾക്കുക സഹയാത്രികയെ

കേൾക്കുക സഹയാത്രികയെ എന്തേ നിനക്കിത്ര അറിയാതെ പോയെന്നെ കേൾക്കു നീയെൻ പ്രിയ സഹയാത്രികേ ജീവിതകാലം നിൻ ശ്വാസം ചലിക്കും പോൽ  നിൻ ചാരെ തന്നെ ഞാൻ നിന്നിരുന്നു  എത്ര മനോഹരഓർമകളേകുന്നു നാം തമ്മിൽ കണ്ടൊരാ നിമിഷങ്ങളിൽ നിൻ ചൊടിയിൽ നിന്നും ഉതിരുന്ന മൊഴികളും ഇന്നുമെൻ ഭാഗ്യമായ് കരുതുന്നു ഞാൻ പ്രിയതേ നിൻ പ്രണയത്തിൽ ഞാനെന്നെ മറക്കുന്നു ഭ്രാന്തനായ് മാറി ഞാൻ നിന്നോർമയിൽ വരവീണ കയ്യിൽ ഒതുക്കുന്നപോലവേ എന്നകതാര് നീ കീഴടക്കി കറ്റോടിവന്നു ചിരാദിനെതഴുകും പോൽ പ്രണയത്തിൻ വഴിയിൽ  നടത്തിയെന്നെ പ്രിയതരമാമൊരു പുഞ്ചിയേകാനും എന്നേ പഠിപ്പിച്ചു പ്രിയസഖീ നീ ഏതോ ലഹരിതൻ അടിമയെപ്പോലെഞാൻ സ്ഥലജല സ്‌മൃതികൾ മറന്നു നിൽപ്പു വഴിയറിയാതെ ഞാൻ ഉഴറുമ്പോൾ നീയെന്നിൽ ഈശ്വരിയായ് മുന്നിൽ തെളിഞ്ഞിടുന്നു നിൻ ഇടവഴികളിൽ ഞാനെന്നും പ്രണയത്തിൻ നിത്യ സഞ്ചാരിയായ് മാറിയല്ലോ എൻകരവലയത്തിൽ അല്ലേ നിൻ ജീവിതം സഹയാത്രികേ നീ അറിഞ്ഞതില്ലേ നിന്റെ നിശ്വാസങ്ങൾ പോകുന്നിടത്തെല്ലാം എൻജീവൻ കാവലാളായ് വന്നിടും ശ്വാസത്തിന്നുയിരേകും കാലം വരേയും ജീവന്റെ അന്തിമവേളയിലും ഓമലേ ജീവന്റെ അന്തിമവേളയിലും ജീ ആർ കവിയൂർ 14 03 2022

ഗസലൊരു ആവേശം

ഗസലൊരു ആവേശം നീല നിലാവായ്  നീ അരികിലുണ്ടാവുമ്പോൾ എന്തെന്നില്ലാത്തൊരു ആത്മധൈര്യം ..!! കാറ്റു വന്നു നിന്നെ കുറിച്ചുള്ളത്  പറയുമ്പോൾ എന്തേ ഉള്ളിലായ് പറയാനാവാത്തൊരു കുളിർമ ..!! നീല നിലാവായ്  നീ അരികിലുണ്ടാവുമ്പോൾ എന്തെന്നില്ലാത്തൊരു ആത്മധൈര്യം !! ഹൃദയങ്ങൾ ഒന്നാവുവാനായ് എത്രയോ കഥകൾ അന്നുനാം  കണ്ണും കണ്ണുമായ് പറഞ്ഞിരുന്നു  ഇന്നുമൊർക്കുമ്പോളൊരു  രാഗാ വേശമെന്നോ..!! വരാതെ പോകുമോ വസന്തത്തിന് കുറിച്ച്  വിരഹാർദ്രമായിന്ന് എഴുതി പാടുമീ  ഗസൽ വരികൾക്കിന്നു പ്രണയ നോവ്.!! നീല നിലാവായ്  നീ അരികിലുണ്ടാവുമ്പോൾ എന്തെന്നില്ലാത്തൊരു ആത്മധൈര്യം ..!! ജീ ആർ കവിയൂർ  12 03 2022

4000 ആ മത്തെ പോസ്റ്റ് : തൃക്കവിയുരമാരും ...

തൃക്കവിയൂരമരും  തൃക്കവിയൂരമരും കാല കാലന്തകാ  ത്രിദോഷങ്ങളകറ്റുവാനേ തമ്പുരാനെ  ത്രിനേത്ര തൃക്കവിയൂർ വാസാ  തൃപ്പാദ പൂജ പുണ്യദർശനം  തൃക്കവിയൂരമരും കാല കാലാന്തക തമ്പുരാനെ... തമ്പുരാനെ  പശുപതി  നീ പാർത്ഥനു  പശുപതാസ്ത്രം  നൽകിയില്ലേ  പാരിതിനെ നിത്യം രക്ഷിക്കുവാനായി പരംപൊരുളേ പരമശിവനെ തുണ  തൃക്കവിയൂരമരും കാല കാലാന്തക തമ്പുരാനെ... തമ്പുരാനെ  പഞ്ചതാന പൂജയ്ക്ക് അർഹൻ പരമപൂ ജീതൻ  പ്രപഞ്ച നിർമ്മാതാവും നാദബ്രഹ്മത്തിൻ  പ്രതിപുരുഷനും നീയേ പഞ്ചാനനാ  വൃക്ഷ രക്ഷകനെ പരമാർത്ഥ പൊരുളേ തൃക്കവിയൂരമരും കാല കാലാന്തക തമ്പുരാനെ... തമ്പുരാനെ  ജീ ആർ കവിയൂർ 12 03 2022

കൃഷ്ണാ ഗുരുവായൂരപ്പാ

കൃഷ്ണാ ഗുരുവായൂരപ്പാ  മന്ത്രങ്ങളറിയില്ല  തന്ത്ര വീഥികളുമറിയില്ല  അറിവുള്ളത് നിൻ നാമം  കൃഷ്ണാ...കൃഷ്ണാ ഗുരുവായൂരപ്പാ  നീ മാത്രം ശരണം ഭഗവാനേ..!! ഈരേഴു പതിനാലു ലോകവും  അമ്മയ്ക്ക് കാട്ടിക്കൊടുത്തവനേ സുധാമാവിൻ അവൽ തിന്നു  സർവ്വ ഐശ്വര്യങ്ങളും നൽകിയോനേ പാർത്ഥനു സാരഥിയായി നിന്ന് പരമാർത്ഥമാം ഗീതോപദേശം നൽകിയോനേ  കൃഷ്ണാ...കൃഷ്ണാ ഗുരുവായൂരപ്പാ  നീ മാത്രം ശരണം ഭഗവാനേ..!! കുറൂരമ്മയ്ക്കു ദർശനം നൽകി നീ കുന്നിക്കുരുവോളം ജീവനും  മുക്തി നൽകി നിൻ പാദത്തിൽ ചേർക്കണേ  മൂന്നടി അളന്നവനേ മുപ്പാരിനെ പരിപാലിക്കുന്നവനേ കൃഷ്ണാ...കൃഷ്ണാ ഗുരുവായൂരപ്പാ  നീ മാത്രം ശരണം ഭഗവാനേ..!! ജീ ആർ കവിയൂർ 12 03 2022   

അയ്യപ്പ ഗാനം

അയ്യപ്പ ഗാനം ജ്യോതി സ്വരൂപനാം അയ്യനേ  തുണയായ് നീ മാത്രം അയ്യനെ  ശനിദോഷം അകലുവാൻ  നിൻ തിരുനടയിൽ അണയുന്നു ഭക്തരാം ഞങ്ങൾ  ഭക്തരാം ഞങ്ങൾ  ഭൂതനാഥനെ നിന്നെക്കാണാൻ  പഞ്ചേന്ദ്രിയങ്ങളടക്കി  അഷ്ടരാഗങ്ങൾ ഒടുക്കി  ത്രിഗുണങ്ങളുടെ അറിഞ്ഞ് വിദ്യ അറിഞ്ഞ് അവിദ്യകളെയകറ്റി പതിനെട്ടു പടികയറി  തത്വമസി പൊരുളറിഞ്ഞ് നീയും ഞാനും ഒന്ന് അറിയുന്നു  അയ്യനെ അയ്യനെ അയ്യപ്പനെ   ജ്യോതി സ്വരൂപനാം അയ്യനേ  തുണയായ് നീ മാത്രം അയ്യനെ  ശനിദോഷം അകലുവാൻ  നിൻ തിരുനടയിൽ അണയുന്നു ഭക്തരാം ഞങ്ങൾ  ഭക്തരാം ഞങ്ങൾ  ജീ ആർ കവിയൂർ 11 03 2022

നീ എന്നിലായ്‌

നീ എന്നിലായ്‌ എന്നിൽ നീ പടരു  ലയ ഭാവമായ് അനന്ദ ലഹരിയായ് അമൃതാനുഭൂതിയായ് പാർവണ സന്ധ്യാ രാഗമായ് പതിത  പാവനമായ്‌ ബിന്ദുവിൽ നിന്നും രേഖയായ്‌ പടരുക സിരകളിലായ് താളം ചേർക്കും രാഗമായ് ശ്രുതി പകരുമാ സംഗീതമായ് ഹൃദയത്തിൽ അനുരാഗമായ് നീ നിറയു എന്നിലായ് പ്രിയതേ. ജീ ആർ കവിയൂർ 12 03 2022

എൻ അയ്യപ്പൻ

ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2) സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം മോഹനരൂപനെ നിന്നെ കാണാനടിയൻ വന്ന വഴിക്കു പമ്പയിൽ മുങ്ങി പിതൃതർപ്പണം നടത്തി   ദേഹവും മനശുദ്ധി വരുത്തി ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2)സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം കരിമലമുകളേറി കർമ്മങ്ങളെ യറിഞ്ഞു അപ്പാച്ചിമേട്ടിൽ മൃഗസദ്യക്കായി ശർക്കരയുണ്ടയെറിഞ്ഞു കൈകൂപ്പി ശരണം വിളിച്ചു ശരംകുത്തിയിൽ ശരം വച്ചു വണങ്ങി ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2) സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം പടിപതിനെട്ടും കയറി വരുന്നു ഞാൻ അയ്യനെ വൃതശുദ്ധിയോടെ അണയുന്നു നിൻ അരികിൽ ശാസ്താവേ ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2) സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം ഞാനും നീയും രണ്ടല്ല ഒന്ന് എന്നറിഞ്ഞ് മലയിറങ്ങുമ്പോൾ മനസ്സിനു എന്തൊരാശ്വാസമയ്യനെ ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2) സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം

ധ്രുപദ് ഉണരവേ

ധ്രുപദ് ഉണരവേ  നീയൊരു രുദ്രവീണയായ് മാറിയപ്പോളെൻ അംഗുലികൾ തന്തികളിൽ തൊട്ടനേരം അനുഭൂതി പൂക്കുന്ന  താളലയമുതിർന്നു എല്ലാം മറന്നു ഞാനയെന്നെ  തന്നെയുമറന്നുവല്ലോ സഖി സപ്ത സ്വരമുതിർക്കും  തന്തികളിൽ നിന്നും  മന്ദ്രസ്ഥായിമദ്ധ്യവും  ഷഡ്ജവും പഞ്ചമവുമായി അതിമന്ദ്രഗാന്ധാരത്താൽ  നിൻ ശാരീരത്തോടൊപ്പം ധ്രുപദ് ലഹരിയുണർന്നു.. താരകങ്ങൾ കൺ ചിമ്മിതുറന്നു നിലാവ് പൂത്തു തളിർത്തു നിമ്നോന്നതങ്ങളിലാനന്ദം മയങ്ങി കനവിലേക്കിറങ്ങി രാവ് ആകന്നു പകൽപൂവിരിഞ്ഞു ജീ ആർ കവിയൂർ 11 03 2022     

ഗസൽ

ഗസൽ  ഹൃദയാക്ഷരങ്ങൾ മറുമൊഴി തേടി ഗസലിന്റെ ഈണങ്ങളാൽ പ്രിയതേ നിന്നോർമ്മകൾ തളിർത്തെന്നിൽ പോയ്‌ പോയ   വസന്തറിതുക്കളിൽ പൂമരച്ചൊട്ടിൽ നാം പങ്കുവച്ചോരു എത്ര കേട്ടാലും മതിവരാത്ത  മധുരം കിനിയും വാക്കുകൾക്കു എന്തൊരു ചാരുതയായിരുന്നു.. നിശയുടെ നീലിമയിൽ നിലാവ് പെയ്യുന്നേരം നറുമണം പൊഴിയിച്ച മന്ദാരങ്ങൾ പൂവിട്ടപ്പോൾ നന്ദനാരാമത്തിലെവിടേയോ ബാസൂരി മേഘമല്ലാർ  മൂളിയപ്പോളൾ നീയും സ്വപ്നം കണ്ടിരുന്നോയെന്നറിയില്ലല്ലോ പ്രിയതേ  ഹൃദയാക്ഷരങ്ങൾ മറുമൊഴി തേടി ഗസലിന്റെ ഈണങ്ങളാൽ പ്രിയതേ നിന്നോർമ്മകൾ തളിർത്തെന്നിൽ പോയ്‌ പോയ  ഋതു വസന്തങ്ങളിൽ ജീ ആർ കവിയൂർ 11 03 2022     

അപേക്ഷിക്കാം

അപേക്ഷിക്കാം സായംസന്ധ്യയിൽ  നീയാം തിരമാലകൾ വന്നു  തൊട്ടകലുമ്പോൾ ഞാനാം  തീരത്തിനു കുളിർമ അലറിവിളിക്കും വിരഹത്തിൻ  നോവിനെ കണ്ടറിഞ്ഞു ഓലപ്പീലി ചൂടിനിൽക്കും കേരവൃക്ഷ തലപ്പുകൾ വെഞ്ചാമരം വീശി നിന്നെ ആശ്വസിപ്പിക്കുന്നുവോ നിതന്നകന്ന ചിപ്പിയും മുത്തും പെറുക്കിയെടുത്ത്  നിനക്കായി മാലകോർക്കുമ്പോൾ  മാനത്തു നിന്ന് നിനക്കായി മാലയായി കൊറ്റികൾ പറന്നത്  കാണുമ്പോൾ നമുക്കായി  തീർത്ത വരണമാല്യം പോലെ  ജനമാജന്മാന്തരങ്ങളായി  തുടരുമിതു പ്രകൃതിയുടെ  പ്രഹേളികയോ പ്രണയമോ വരിക വരിക ഓർമ്മാവസന്തത്തിന് ഗീതികൾ പാടാമിനിയൊരു ജന്മം  നൽകാനും നീ എന്റെ ആയി മാറാനും  ഈ സ്വരം കേൾക്കുമീശ്വവരനോട് കേണു അപേക്ഷിക്കാം പ്രിയതേ. ജീ ആർ കവിയൂർ 11 03 2022

നിനക്കായ്‌

നിനക്കായി  ഇതെഴുതിയത് നിനക്ക്  നിന്നോട് പറയാതെ  ഇത് നീ വായിച്ചു കൊള്ളുക  ഭാവങ്ങളെ അറിയാതെ  വരികളെ ചുംബിച്ചു ഇടുക  പറയാതെ തന്നെ ..!! എങ്ങനെയാണോ നാണം  കാണിക്കാതെ എന്റെ  ചിത്രങ്ങളെ ചുണ്ടോട്  ചേർക്കുന്നത് പോലെ  പുഞ്ചിരിക്കുക ഹൃദയമിടിപ്പിനാലേ ..!! കണ്ണു നിറയ്ക്കാതെ  എങ്ങനെയെന്നു കാണാതെ  പുഞ്ചിരിച്ചിടുക . നീ എത്രയധികം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് അറിയാവുന്നതാണ് !! ആ ബന്ധം എനിക്ക്  ഏറെ പ്രിയപ്പെട്ടതാണ്  അതിനെ നെഞ്ചോട് ചേർക്കുന്നു . എങ്ങിനെയാണോ വജ്രം  തിളങ്ങുന്നത് പോലെ  ഇതെഴുതിയത് നിനക്ക്  നിന്നോടു പറയാതെ വായിച്ചിടുക ഭാവമാറ്റങ്ങളില്ലാതെ !! ജീ ആർ കവിയൂർ  10 03 2022

മൂന്നു ചെറു കവിതകൾ

മൂന്ന് ചെറു കവിതകൾ                                           ( 1 ) വയറ്റിലെ അഗ്നി ജലത്താൽ  കെടുത്തുവാൻ നല്ലവണ്ണമറിയാം  എത്ര ബിരിയാണി ഉണ്ടോ  അത്രയും നീളത്തിലെ  വിരിക്കുവാനാകയുള്ളൂ ഒരിക്കലും വിൽക്കില്ല മഷി അതിൻ  തൂലികയിലേ മനസ്സ് എന്തുപറയുന്നു അതേ  എഴുതുവാൻ ആവുകയുള്ളൂ                         ( 2 ) ധൈര്യത്തെകാൾ ശക്തമായിരുന്നു  എന്റെ വഞ്ചി  വൻ തിരമാലകൾ ആകാശത്തോളം ഉയരുന്നുണ്ടായിരുന്നു  തീരത്ത് എത്തുവാൻ ഏറെ വിഷമം  എങ്കിലും തിരമാലകളൊടു പരാജയപ്പെടാൻ  ഒരുക്കമല്ലായിരുന്നു കരയ്ക്ക് അടുക്കുവൊളം                                     ( 3 ) ഓലം കൂട്ടിയിട്ട്  കളവ് ഒരിക്കലും  സത്യമായി മാറില്ല  എത്രയേറെ അന്ധകാരം ആയാലും സൂര്യനുദിക്കുക തന്നെ ചെയ്യുമ്പോഴും  കണ്ണടച്ചാൽ രാത്രി...

മതങ്ങളുടെ പ്രണയം (ഹിന്ദിയിൽ നിന്നും പരിഭാഷ )

മതങ്ങളുടെ പ്രണയം   (ഹിന്ദിയിൽ നിന്നും പരിഭാഷ ) ഞാൻ അമ്പലത്തിൻ മുന്നിൽ ഇരുന്നിരുന്നു അവൾ മസ്ജിദിൻെറ മുന്നിലുമായി (2) ഞാൻ നമ്പൂതിരിയുടെ മകനായിരുന്നു  അവളോ ഹാജിയാരുടെ മകളും (2) ഞാനവളുടെ ഇടവഴിയിലൂടെ പോകുമായിരുന്നു  അവൾ ബുർക്ക  ധരിച്ച് കടന്നു പോകുമായിരുന്നു  ഞാനവളുടെ മിഴിമുനയെറ്റു പിടയുമ്പോൾ  എന്റെ ദൃഷ്ടി എൽക്കാൻ അവളും വേദനിച്ചിരുന്നു (2) ഞാൻ നിൽക്കുമായിരുന്നു നാൽക്കവലക്കൽ  അവളോ വീടിന്റെ മട്ടുപ്പാവിൽ നിന്നിരുന്നു (2) ഞാൻ പൂജ നടത്താറുണ്ടായിരുന്നു മജാറുകളിൽ  അവളോ ക്ഷേത്രത്തിൽ നമാജ് നടത്തിയിരുന്നു  (2) ഹോളിയുടെ നിറങ്ങളെന്നിൽ അവൾ പുരട്ടുമ്പോൾ  ഞാൻ ഈദിന്റെ പെരുന്നാളാഘോഷിച്ചിരുന്നു (2)  അവൾ വൈഷ്ണവദേവിക്ക് പോകുമ്പോൾ ഞാൻ ഹാജിയലിയുടെ ദർഗയിൽ പോയിരുന്നു(2) അവൾ എന്നെ ഖുർആൻ പഠിപ്പിച്ചിരുന്നു  ഞാൻ അവളെ വേദവും !! ( 2) അവൾ രാമനാമം ജപിക്കുമ്പോൾ  ഞാൻ അവൾക്ക് വേണ്ടി ഹദീസുകൾ ചൊല്ലിക്കേൾപ്പിച്ചിരുന്നു !! (2) ഞാൻ അവൾക്കായി പ്രാർത്ഥിച്ചിരുന്നു ഈശ്വരന്മാരോടായി  അവൾ എനിക്കായി അല്ലാഹുവിനോട് ദുവാ ചോദിച്ചിരുന്നു .. ഇതൊക്കെ കാലത്തിൻ കഥകളാണ് ...

അസ്തിത്വം

അസ്തിത്വം ഏതോ പരിധിയില്ലാകാശത്തിൽ കത്തിജ്ജ്വലിയ്ക്കുന്ന സൂര്യനല്ലെങ്കിലെന്താ ?! മിന്നി മിന്നിക്കത്തും ഒരു ചിരാതായിട്ടെങ്കിലും ! ഈ ലോകത്തിനൽപ്പം പ്രകാശം പകരാനായിട്ടില്ലെങ്കിലെന്താ ?! ഒരു ചെറു കുടിലെങ്കിലും പ്രകാശമാന മാക്കാനെന്നാലാവുമല്ലോ ! ആകാശ തത്വമായെങ്കിലും ! ഒരു വൃക്ഷമായി ഭൂമിയിൽ നിൽക്കാൻ കഴിഞ്ഞുവെങ്കിൽ ! ചക്രവാള ചരിവുവരെ എന്റെ വസ്ത്രത്തുമ്പു  പറന്നില്ലെങ്കിലെന്ത്  ?  എന്റെ തണലിലായൽപ്പനേരം വിശ്രമിയ്ക്കാൻ ! ഒരു സഞ്ചാരിയ്ക്കു കഴിയുമെങ്കിൽ ! ഏതെങ്കിലുമൊരു സാഗരത്തിൻ വിശാലതയില്ലെങ്കിലെന്തൊരു നിർമ്മല ജലകണത്തിന്നുറവയായി ! ആഴമില്ലാതെ മുത്തുകളെ വാരുവാനും ! നിരാൽ ദാഹം ശമിപ്പിയ്ക്കാനാവുമല്ലോ !? എന്നാൽ !  തൃഷ്ണയകന്ന്  മറ്റുള്ളവർക്കായിട്ട് കഴിയുവാനായിരുന്നെങ്കിൽ..! പർവ്വത ശിഖരത്തോളമുയരമില്ലെങ്കിലും ! ഭൂമിയോടു ചേർന്നു നിൽക്കും മനുഷ്യനാണല്ലോ ! അംബരത്തെ ത്തൊടുവാനുള്ള ശേഷിയില്ലെങ്കിലെന്ത് ?   മറ്റുള്ളവരുടെ ഹൃദയത്തെ തൊടുവാനുള്ള കഴിവുണ്ടല്ലോ ?! പൂവുകളിൽ ശ്രേഷ്ഠമായ താമരയല്ലെങ്കിലെന്ത് ? മറ്റു പുഷ്പങ്ങളുടെ നിരകളിൽപ്പെടുകയെങ്കിലും നാരായണ പാദങ്ങളിലർപ്പിയ്ക്കപ്പെടാൻ ആർഹനല്ലയെങ്...

ഗാനം

ഗാനം പാടനറിയാത്ത പാട്ടിന്റെ പല്ലവി.... അറിയാതൊന്നു ഞാൻ മൂളി . പ്രണയത്തിൻ ലോല തന്ത്രികളിൽ .... തൊടാൻ പലവുരു തേടിയലഞ്ഞു. നിന്നോർമ്മസമ്മാനമായി തന്നൊരാ ... വാക്കും വരികളും സ്നേഹാർദ്ര രാഗമായൊഴുകി. പാൽനിലാ വലകളിൽ പിച്ചി പ്പൂഗന്ധമായി ... പ്രിയതേ മധുരിക്കും ഓർമ്മയായി നീ . പാടാനറിയാത്ത പാട്ടിന്റെ പല്ലവി..... ഒരു മാത്ര ഓർത്തു ഞാൻ ശ്രുതി മീട്ടി. ജീ ആർ കവിയൂർ 09.03.2022 ജീ ആർ കവിയൂർ 09 03 2022

വിശാലമായ ആകാശം തരു

വിശാലമായ ആകാശം തരു നാരിയവളുടെ ആശകളെത്ര ഉചിതം  ചിറകുമുളച്ചു വെങ്കിൽ പറന്നുയരാമീ അനന്തമാം ആകാശത്തിലായി  ഇങ്ങനെയുള്ള ജീവിതം ലഭിച്ചെങ്കിലൊന്നു പറന്നുയരാൻ അനുവദിക്കുക  ആ വിശാലമായ ആകാശം തരിക !! ഇതൊക്കെ മനസ്സിലെ ആഗ്രഹങ്ങൾ മാത്രമാണോ ഉദരത്തിലെ ഒടുകുന്നുവല്ലാേ പെണ്ണെന്നറിഞ്ഞ ഉടനെ തന്നെ  പത്തുമാസം കൊണ്ടുനടന്നു പെറ്റുവളർത്തിയ അവളെയിന്ന് ഭാരമായി കരുതുന്നു വല്ലോ!! ചിറകുകൾ ലഭിച്ചു എങ്കിലൊന്ന് പറന്നുയരാൻ അനുവദിക്കുക  ആ വിശാലമായ ആകാശം തരൂ  .!! തന്റെ ചോരയിൽ പിറന്ന അതിനെ വിറ്റഴിക്കപ്പെടുന്നത് കാണുമ്പോൾ  സ്വന്തം ശരീരത്തിനുള്ള അധികാര- മില്ലാതെ ആകുന്നു വല്ലോ  എങ്കിലും തേടുന്നു കല്ലുകളിലുമീശ്വരനെ  നാരി യാണ് മനുഷ്യഗണത്തിൽ പിറന്നവളാണ് ശോഷണത്തിന് വിധേയമാകുന്നവളോ ഒരു ആഭരണം തരൂ സ്വാതന്ത്ര്യത്തിൻ.!! ചിറകുകൾ ലഭിക്കുമെങ്കിലൊന്ന്  പറന്നുയരാൻ അനുവദിക്കുക ആ വിശാല ആകാശം തരു.!! കാലവും സമയവും മാറിക്കൊണ്ടിരിക്കുന്നു എന്നാൽ മാറ്റമില്ലാതെ തുടരുന്നു  സ്വതന്ത്രയായി സമ്മാനിതയായി അധികാരമില്ലാതെ അലയുന്നു  അപൂർണ്ണമായ ചിത്രം കണക്കേ  മങ്ങി മറയുന്നു വല്ലോ  ഈ ലോകത്തി...

കുത്തി കുറിക്കുവാനി വയ്യ

കുത്തി കുറിക്കുവാനി വയ്യ  നിഴലായി നീ എന്റെ പിന്നിലുണ്ടെന്ന്  നിരൂപിക്കാൻ ആകാതെ കേമനായി ഞാനും  നിൻ കോമാളിവേഷം കാണുമ്പോഴേക്കും  നിറമാറുന്നത് എപ്പോഴെന്നറിയില്ലല്ലോ ?! ഇനി നീ വരുമ്പോൾ എന്നെയെറെ  ഇട്ടു കഷ്ടപ്പെടുത്താതെ കൊണ്ടോണേ  ഇറയത്തു നിൽക്കാതെ വെയിലും മഴയും ഇല്ലാതെ അങ്ങ് അടുത്തു ചേർന്നു നിൽക്കണേ.  കാണും കൊള്ളരുതായ്മകൾ കണ്ണും കാതും കൊടുത്തുമടുത്തല്ലോ  കയറി കൂടുകിൽ നിന്നെക്കുറിച്ച് ഇങ്ങനെ  കുത്തി കുറിക്കുവാൻ ഇനി വയ്യ മരണമേ ..!! ജീ ആർ കവിയൂർ  06 03 2022

അമീർ മിനായിയുടെ ഗസൽ പരിഭാഷ(जब से बुलबुल तू ने दो तिनके लिए )

അമീർ മിനായിയുടെ ഗസൽ പരിഭാഷ  (जब से बुलबुल तू ने दो तिनके लिए ) എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു (2) മിന്നൽ പിണരുകൾ തെളിയിന്നുണ്ട് ഇവർക്കായ്  എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു ആരു നോക്കിയോ വിജനതയിൽ കണ്ടു വസന്തം (3) ആർക്കായി വിടർന്നു പൂവുകൾ കാട്ടിൽ എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു ലോകത്തിൻറെ മുഴുവൻ സ്വന്തമല്ലോ നീ ഒപ്പം എന്റെയും (3) ഞാനീ ദുനിയാവു വിട്ടു നിനക്കായി എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു കണ്ടുമുട്ടിയ ദിനങ്ങളെത്ര ചുരുക്കം (3) ദിനങ്ങളെണ്ണിക്കൊണ്ടിരുന്നീ ദിനത്തിനായ് എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു വാടികയിലാകെ മൊട്ടുകൾക്കുയെന്തേ വിളറിയ നിറം (3) അയക്കണമിത് ഒരു പ്രണയനിക്ക് എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു മിന്നൽ പിണരുകൾ തെളിയിന്നുണ്ട് ഇവർക്കായ്  എപ്പോൾ മുതൽ രാപ്പാടിക്കുയിലെ നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു രചന അമീർ മിനായ് പരിഭാഷ ജീ ആർ കവിയൂർ 06 03 2022

ലയ ബിന്ദുവിൽ

ലയ ബിന്ദുവിൽ  മൗനാനുരാഗത്തിൻ  മുഗ്ദ്ധമാം വീചികളിൽ മൃദുലതന്ത്രികളിൽ മധുരാനുഭൂതിയുടെ  അമൃതധാരയൊഴുകി  അലിഞ്ഞുചേരും  ആനന്ദാനന്ദമേ നിന്നെ അറിയുന്നു ലയസിന്ധുവിൽ  രംഗതരംഗിത ലോലലോലം രാഗാംശു ചാർത്തുന്ന വേളയിൽ  രേഖകൾചേർക്കുന്ന ബിന്ദുക്കൾ രമ്യമായിഅലിയുന്നു സിരകളിൽ  പടരുന്നു അഗ്നിനാളം  പടിയാറും കടന്നിതാ സഹസ്രാര- പത്മത്തിലെത്തി നിൽക്കുന്നു  പരമാത്മലയനത്തിനായി ജീ ആർ കവിയൂർ 05 03 2022

നിൻ കരുതലാൽ (ഗസൽ)

നിൻ കരുതലാൽ (ഗസൽ) നിൻ കരുതലാൽ ഉണർന്നുവല്ലോ വിരഹത്തിൻ നോവിതാ  രാത്രി വസ്ത്രമണിഞ്ഞ  നിൻ ലാവണ്യമൊർത്ത് നിന്റെ ഏതോ ജാഗ്രതയാൽ ലക്ഷ്യത്ത്  എത്തുവാനാവാതെ ഒരു ശ്രദ്ധ വേണം എപ്പോഴും ഉറക്കത്തിലേക്ക് വഴുത്താതെ ഓർമ്മകളുടെ സഞ്ചാരങ്ങളിൽ  ഉന്മത്തനായി കനവിൽ നിന്നും ഉണർന്നു നിന്നെ കാണാഞ്ഞു വിഷാദവദനനായി രാവിൽ നിലാവിൻ നിഴലിൽ അലഞ്ഞു മുല്ലപ്പൂവിൻ നറുമണമറിഞ്ഞു തേടി നിൻ സാമീപ്യത്തിനായി ആകലെനിന്നും ഉയർന്നു  സിത്താറിനൊപ്പം ഗസൽ വീചികൾ നിൻ കരുതലാൽ ഉണർന്നുവല്ലോ വിരഹത്തിൻ നോവിതാ  രാത്രി വസ്ത്രമണിഞ്ഞ  നിൻ ലാവണ്യമൊർത്ത് ജീ ആർ കവിയൂർ 03 03 2022

കെ എൽ സൈഗാളിന്റെ ഗസൽ ऐ क़ातिब-ए-तक़दीर मुझे इतना बता दे പരിഭാഷ

കെ എൽ  സൈഗാളിന്റെ ഗസൽ   ऐ क़ातिब-ए-तक़दीर मुझे इतना बता दे  പരിഭാഷ അല്ലയോ എഴുത്തുകാരാ കവി  എന്നോടൊന്നു പറയുമോ (2) ഇത്രയെങ്കിലും പറയുമോ നീ എന്നോടെന്തിനു ദേഷ്യം  ഞാനെന്തു തെറ്റു ചെയ്യ്തു മറ്റുള്ളവർക്ക് സന്തോഷവും എനിക്ക് വെറും വേദനക്കൊപ്പം ശോകം നിറഞ്ഞ  ആഴമേറിയ ദുഃഖം തന്നിതു പറയുമോ ദുനിയാവിനു ചിരിയും  എനിക്ക് കരച്ചിലും സമ്മാനിച്ചു ഞാനെന്തു ചെയ്യ്തു ഞാനെന്തു ചെയ്യ്തു എന്നോടെന്തിനു ദേഷ്യം  ഞാനെന്തു തെറ്റു ചെയ്യ്തു പങ്കുവെക്കുമ്പോൾ എല്ലാവർക്കും നൽകിയത് പങ്കുവെക്കുമ്പോൾ എല്ലാവർക്കും  നൽകിയത് വർണ്ണ വസന്തം കേവലമെനിക്കു ഭാഗ്യ നഷ്ടങ്ങൾ മാത്രമെന്റെ നിലക്കണ്ണാടിയിൽ നിഴലിക്കുന്നത് അതും കണ്ണാടി ചില്ലുകളിൽ ഒഴിച്ചു ലഹരിയായി ആസ്വദിക്കുന്നു പലരും കുടിക്കുമ്പോൾ ഞാൻ മാത്രമെന്തേ വേദനയാൽ വാർന്ന ഹൃദയാനൊമ്പരം സേവിക്കുന്നു ഞാനെന്തു ചെയ്യ്തു ഞാനെന്തു ചെയ്യ്തു ഓരോ പദാചാലനങ്ങൾക്കുമുന്നിൽ അവർക്കായി സമ്പത്ത് വർഷിക്കുന്നു എന്നാലോ പാടി പറക്കും വാനമ്പാടിയുടെ ചുണ്ടിലെ കുറുകൾ അപ്രത്യക്ഷമാക്കുന്നുവല്ലോ മിന്നാമിന്നിയുടെ മിന്നലും താരകങ്ങളുടെ തിളക്കവും ഈ വെയിലേറും അന്ധകാരത്തിൽ എന...

ശാഠ്യം അഥവാ വാശി

ശാഠ്യം അഥവാ വാശി ശാഠ്യം പിടിയ്ക്കു ! ലോകം തന്നെ മാറട്ടെ ! അവ കാരണം തെറ്റായിട്ടുള്ളവ  ശരിയിലേയ്ക്കു വഴിമാറി നടക്കട്ടെ ! മരുഭൂവിൽ നദികളൊഴുകട്ടെ ! പച്ചപ്പാർന്നു വരട്ടെ ! വരണ്ട മണലിതിൽ ! ശാഠ്യം ! വിശക്കുന്നവർക്ക് അന്നം ലഭിക്കട്ടെ ! കരയുന്നവനെ ചിരിപ്പിയ്ക്കാനാവട്ടെ!  ശാഠ്യത്താൽ പ്രോത്സാഹനം നൽകു !  മാനസികമായി തളർന്നവനും ക്ഷീണിതനും ഒരു കൈ സഹായം നൽകു ! വാശി പിടിയ്ക്കു ! കൊടുങ്കാറ്റിലും ചിരാത് തെളിയിയ്ക്കാൻ  ശാഠ്യം പിടിക്കു!  വഴികൾ തീർക്കാൻ , വൻ മലകളും വഴി മാറി നിൽക്കട്ടെ ! ഓരോ വാക്കുകൾ കേട്ട് തലകുനിയ്ക്കുന്നത് കേവലം ഭീരുത്വമാണ് ! പലപ്പോഴുമീ വാശി അനിവാര്യമാണ് ! വാശിയാൽ സത്യം ഒരിയ്ക്കലും മറയ്ക്കപ്പെടാതെയിരികട്ടെ ! വാശി വേണം  ! സത്യാഗ്രഹം നിർത്താതെ തുടരട്ടെ ! ശാഠ്യം പിടിയ്ക്കു ! പല തോൽവികളും  വിജയമായി മാറട്ടെ ! എത്ര കഠിനമായവയുംസരളമാവട്ടെ ! വാശിവേണം!  അനേകർ , ഏകരായിത്തീരട്ടെ ! പക്ഷം പിടിക്കുന്നത് നിർത്താൻ വാശിയാവട്ടെ ! കപിയിൽ നിന്നും കവിയായി മാറാൻ വാശിപിടിക്കുക ! അന്ധകാരം പ്രകാശമാനമാവട്ടെ ! വാശി പിടിയ്ക്കുക ! നക്ഷത്രങ്ങൾ ഭൂമിയിലേക്കിറങ്ങട്ടെ ! കനവുകൾ മറ്റുള്ള...

ഗസൽ ചിന്തുകൾ

ഗസൽ ചിന്തുകൾ  കാണാതെനിന്നെ ഞാൻ നെഞ്ചോട് ചേർത്തെന്റെ കനവിൽ ഞാൻ കണ്ടതും നിന്നെ മാത്രം കണ്ടത് സത്യമോ അറിയില്ലഎന്നാലും ഇദയത്തിൽ കനിയായ് നീ നിറഞ്ഞിടുന്നു എത്ര നാളിങ്ങനെ മനതാരിൽ സൂക്ഷിക്കും ഓമലേ നിന്നോർമയെന്മനസ്സിൽ ഇല്ല മറക്കുവാനാകില്ലയെന്നാലും രഹസ്യമായ് എന്നുള്ളിൽ ചേർത്തുവയ്ക്കാം നിൻ മുഖചിത്രം ഞാൻ ആരാരുമറിയാതെ ഒളിപ്പിച്ചുവെൻ കണ്ണിൽ മൗനമായി അന്ധകാരത്തിൻ അഴലാർന്നെൻ മനതാരിൽ നവ്യ പ്രകാശമായ് നീ യണഞ്ഞു എൻചുണ്ടിൽ തത്തിക്കളിക്കുന്ന ഗസലിന്റെ വരികളിൽ നിൻ പേര് വിരിഞ്ഞിടുന്നു മറന്നുപോയ് പൈദാഹമൊക്കെ ഇതിൻപേര് ജന്മാന്തരങ്ങളായ് പ്രണയമെന്നല്ലേ ജീ ആർ കവിയൂർ 02 03 2022 

ശിവ കീർത്തനം

ശിവ കീർത്തനം ശങ്കര തൃപ്പാദ പൂജക്കൊരുങ്ങി  ശശാങ്കനും ദിനകരനും  ധര സാക്ഷിയായി  ധാര ധാരയായ്   തിരു ജടയിൽ ഗംഗ പർവത മകൾ ഹാരമണിയിച്ചു നന്ദിമൃഗേശ്വരൻ മൃദഗ താളമുതിർത്തു ശിവഗണങ്ങൾ പാടി ഉണർത്തി ഹരഹര മഹാദേവ ശരണം ശരണം കൈലാസം ഭക്തി സാന്ദ്രമായ് കൈകൾ കൂപ്പി ഭജിച്ചു ഞാനും കരകയറ്റുക ഞങ്ങളെ  ദാരിദ്ര്യ ദുഃഖത്തിൽ നിന്നും "ശിവം ശിവകരം ശാന്തം ശിവാത്മനം ശിവോത്തമം ശിവ മാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം" ജീ ആർ കവിയൂർ 01 03 2022

എന്റെ അവിവേകം പൊറുക്കണേ

എന്റെ അവിവേകം പൊറുക്കണേ കവിത കവിയുരിന്റെ ആയാലും കബീറിന്റെ ആയാലും  അധികം ആയാൽ അമൃതാണെങ്കിലും ചെടിക്കുമല്ലോ അവസരങ്ങളിലും അനവസരങ്ങളിലും അനുവാദമില്ലാതെ കടന്നുവരികയും നോക്കി നിൽക്കെ അപ്രത്യക്ഷമാകും കവിത അവൾ പിടി തരാതെ കടന്നു കളയും എന്നിരുന്നാലും ചിലർ അതിനെ ദ്രൗപതിയെന്നും സീതയെന്നും കരുതി പൊതു സമക്ഷം വസ്ത്രാക്ഷ്പവും നടത്തുകയും ജനാപവാദം പേടിച്ചു കാട്ടിൽ തള്ളുകയും ചെയ്യുന്നുവല്ലോ ചിലപ്പോൾ ചിലർ ലക്ഷമണനായി മൂക്കും മുലയും ചെദിക്കുന്നു  പിന്നെ പലപ്പോഴും രേഖവരച്ചു കാട്ടി  രാവണൻ വരും എന്നും അപഹരിക്കപ്പെടുമെന്നും എന്നും സങ്കേതം നൽകുന്നു ആരും അതിനു മുഖവില നൽകുന്നില്ലല്ലോ കൂനികുടി വന്നു വരം ചോദിച്ചു രാജ്യഭരണം തട്ടി എടുക്കാനും ഒരുങ്ങുന്നു ക യും വിതയും ഇല്ലാതെ അലയും  കവിതേ നിന്നെ മാനഭംഗപ്പെടുത്തുന്നു നീ പോലുമറിയാതെ സൂക്ഷിക്കുക നീ കുയിലായി വന്നു കാക്കകൂട്ടിൽ മുട്ടയിട്ടു പോകുന്ന പ്രവണതയു മേറുന്നു സൂക്ഷിച്ചില്ല എങ്കിൽ ദുഃഖിക്കേണ്ടി വരും നിന്നെ മൂടോടെ പിഴുതു മറ്റുള്ളയിടത്തെക്കു പറിച്ചു നടും പേരാലിനെ പോലെ പിന്നെ ആവഴിക്കു വരാനും മുതിരില്ലല്ലോ  എന്നിരുന്നാലും നീ എന്റെ ആശ്വാസവും വിശ്വാസവു...