കുറും കവിതകള്‍ 523
കുറും കവിതകള്‍ 523
ശംഖു മാലയുമായി
കടല്‍ത്തിരപോലെ ജീവിതങ്ങള്‍
കന്യാകുമാരി തീരം ..!!
നക്ഷത്രം മരിച്ച പകല്‍
പറവകള്‍ നിറഞ്ഞ വാനം .
വിശക്കുന്ന വയര്‍ ..!!
കിഴക്ക് സിന്ദൂരം തൊട്ടു
ആകാശത്തു സ്വര്‍ണ്ണക്കൂജ
മനസ്സില്‍ കവിത തിരണ്ടു ..!!
ചിറകു തുങ്ങി നനഞ്ഞൊലിച്ച
കാക്ക പറന്നടുത്തു .
കര്‍ക്കിടക പുലരി ..!!
ഹാഫ് സാരിയുടുത്തു
അഴകായിയോഴുകി .
ഭാരതപ്പുഴ ..!!
അരളിപ്പൂവിരിഞ്ഞു
കൊഴിഞ ഇടവഴി.
വിശക്കുന്ന കാറ്റ് ..!!
തലമുടി അഴിച്ചിട്ട പന
കാത്തിരിക്കുന്ന കടത്ത് തോണി .
ഇണയെത്തിരയുന്ന അരിപ്പിറാവ് ..!!
എത്തികുത്തി നോക്കുന്നു
കാറ്റൊടോപ്പം മറയുന്ന
മേഘകീറില്‍ നിന്നും ഇളം വെയില്‍ ..!!
തീവണ്ടി ജാലകം
കാഴ്ചയുടെ ഒഴുക്ക് .
കിതപ്പില്ലാത്ത ഭാരതപ്പുഴ ..!!
ഇരുട്ടില്‍ മലയെ
കെട്ടിപ്പുണരുന്നാകാശം .
പാതിരാക്കാറ്റിന്‍ നുണ പ്രചരണം ..!!
പുഴയുടെ ശ്വാസം മുട്ടല്‍
കണ്ടു ചിരിക്കുന്നു
കടയില്‍ ഞാന്ന്‍ വെള്ളക്കുപ്പികള്‍ ..!!
ശംഖു മാലയുമായി
കടല്‍ത്തിരപോലെ ജീവിതങ്ങള്‍
കന്യാകുമാരി തീരം ..!!
നക്ഷത്രം മരിച്ച പകല്‍
പറവകള്‍ നിറഞ്ഞ വാനം .
വിശക്കുന്ന വയര്‍ ..!!
കിഴക്ക് സിന്ദൂരം തൊട്ടു
ആകാശത്തു സ്വര്‍ണ്ണക്കൂജ
മനസ്സില്‍ കവിത തിരണ്ടു ..!!
ചിറകു തുങ്ങി നനഞ്ഞൊലിച്ച
കാക്ക പറന്നടുത്തു .
കര്‍ക്കിടക പുലരി ..!!
ഹാഫ് സാരിയുടുത്തു
അഴകായിയോഴുകി .
ഭാരതപ്പുഴ ..!!
അരളിപ്പൂവിരിഞ്ഞു
കൊഴിഞ ഇടവഴി.
വിശക്കുന്ന കാറ്റ് ..!!
തലമുടി അഴിച്ചിട്ട പന
കാത്തിരിക്കുന്ന കടത്ത് തോണി .
ഇണയെത്തിരയുന്ന അരിപ്പിറാവ് ..!!
എത്തികുത്തി നോക്കുന്നു
കാറ്റൊടോപ്പം മറയുന്ന
മേഘകീറില്‍ നിന്നും ഇളം വെയില്‍ ..!!
തീവണ്ടി ജാലകം
കാഴ്ചയുടെ ഒഴുക്ക് .
കിതപ്പില്ലാത്ത ഭാരതപ്പുഴ ..!!
ഇരുട്ടില്‍ മലയെ
കെട്ടിപ്പുണരുന്നാകാശം .
പാതിരാക്കാറ്റിന്‍ നുണ പ്രചരണം ..!!
പുഴയുടെ ശ്വാസം മുട്ടല്‍
കണ്ടു ചിരിക്കുന്നു
കടയില്‍ ഞാന്ന്‍ വെള്ളക്കുപ്പികള്‍ ..!!
Comments