നോവു പാട്ട്
നോവു പാട്ട്
സന്ധ്യയുടെ നിറങ്ങളില്‍ മുക്കിയ
ചിറകു വിടര്‍ത്തി ആകാശത്തിന്‍
അവകാശം ഉറപ്പിച്ചു പറന്നു
ചേക്കേറാന്‍ ഒരുങ്ങുന്ന
കിളികളുടെ കണ്ണുകളില്‍
ചക്രവാള പൂവിന്റെ
അരുണിമയുടെ സുന്ദരത
ചുണ്ടിലെ സ്വതന്ത്ര സംഗീതം
കാറ്റും അതേറ്റു പാടി
മുളം ചില്ലകള്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍
മങ്ങിയ വെളിച്ചത്തിന്‍
ഒരു കൂട്ടിലടക്കപ്പെട്ട
ചിറകരിഞ്ഞു കാലുകെട്ടി
മുടന്തി വട്ടമിട്ടു
പറക്കാനായുന്ന കിളി
പാടുവാന്‍ ചുണ്ടനക്കി
നോവിന്റെ ഭയത്തിന്റെ
വിഷാദ രാഗം ഇടക്ക് മുറിയുമ്പോള്‍
അകലെ കുന്നിന്‍ ചരുവില്‍
അലയടിക്കുന്നു സ്വാതന്ത്രത്തിന്‍ ഗാനം
തുറന്നലോകത്തിന്‍ കുളിരലയില്‍
പറക്കും പക്ഷികളുടെ പാട്ട് കേട്ട്
മൗനിയായി കുറിച്ചിട്ടുയി
അറിയാത്ത പറയാത്ത വാക്കിന്‍
മധുര നൊമ്പര നോവുപാട്ട് ..!!
സന്ധ്യയുടെ നിറങ്ങളില്‍ മുക്കിയ
ചിറകു വിടര്‍ത്തി ആകാശത്തിന്‍
അവകാശം ഉറപ്പിച്ചു പറന്നു
ചേക്കേറാന്‍ ഒരുങ്ങുന്ന
കിളികളുടെ കണ്ണുകളില്‍
ചക്രവാള പൂവിന്റെ
അരുണിമയുടെ സുന്ദരത
ചുണ്ടിലെ സ്വതന്ത്ര സംഗീതം
കാറ്റും അതേറ്റു പാടി
മുളം ചില്ലകള്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍
മങ്ങിയ വെളിച്ചത്തിന്‍
ഒരു കൂട്ടിലടക്കപ്പെട്ട
ചിറകരിഞ്ഞു കാലുകെട്ടി
മുടന്തി വട്ടമിട്ടു
പറക്കാനായുന്ന കിളി
പാടുവാന്‍ ചുണ്ടനക്കി
നോവിന്റെ ഭയത്തിന്റെ
വിഷാദ രാഗം ഇടക്ക് മുറിയുമ്പോള്‍
അകലെ കുന്നിന്‍ ചരുവില്‍
അലയടിക്കുന്നു സ്വാതന്ത്രത്തിന്‍ ഗാനം
തുറന്നലോകത്തിന്‍ കുളിരലയില്‍
പറക്കും പക്ഷികളുടെ പാട്ട് കേട്ട്
മൗനിയായി കുറിച്ചിട്ടുയി
അറിയാത്ത പറയാത്ത വാക്കിന്‍
മധുര നൊമ്പര നോവുപാട്ട് ..!!
Comments